ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
പാലക്കാട്: ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദയുടെ മരണത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ ശിശുസംരക്ഷണ സമിതി സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ടും തേടി തച്ചനാട്ടുകര ചോളോടുള്ള കുട്ടിയുടെ വീടും പഠിച്ച സ്‌കൂളും കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍ സന്ദര്‍ശിച്ചു. കുട്ടികള്‍ക്ക് അനുകൂലമായ സാഹചര്യം സ്‌കൂളുകളില്‍ വളര്‍ത്തിയെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് ആഘാതമില്ലാത്ത രീതിയില്‍ വേണം സ്‌കൂളിന്റെ തുടര്‍പ്രവര്‍ത്തനമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ […]
Read more