Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Suicide

പെണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട:പെണ്‍ സുഹൃത്തുമൊത്ത് പത്തനംതിട്ട കുമ്പഴയയിലുള്ള ലോഡ്ജില്‍ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി മുഹമ്മദ് സൂഫിയാന്‍(22)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ലോഡ്ജ് മുറിയിലെ ഫാനിലാണ് തൂങ്ങി മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ കൂടി മുഹമ്മദ് സൂഫിയാനും പെണ്‍സുഹൃത്തും കൂടി ലോഡ്ജില്‍ മുറിയെടുത്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ ചില അഭിപ്രായ വ്യത്യാസം ഉണ്ടായി. പെണ്‍ സുഹൃത്ത് ശൗചാലയത്തില്‍ കയറിയ സമയം മുഹമ്മദ് സൂഫിയാന്‍ ഫാനില്‍ തുണി ഉപയോഗിച്ച് തൂങ്ങുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ […]
Read more

പത്തനംതിട്ടയിൽ സർക്കാര്‍ സ്കൂളിലെ പ്യൂണിനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ സർക്കാര്‍ സ്കൂളിലെ പ്യൂണിനെ മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട കൂടൽ സർക്കാർ സ്കൂളിലെ പ്യൂണിനെയാണ് ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി (52) ആണ് മരിച്ചത്. അപകീർത്തി പ്രചാരണം നടത്തിയെന്നാരോപിച്ച് ബെജിക്കെതിരെ മുമ്പ് ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രഥമ അധ്യാപിക പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയിൽ ബെജിയെ കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ ബെജിയെ കാണാനില്ലെന്ന് പരാതി ബന്ധുക്കൾ പൊലീസിൽ നൽകിയിരുന്നു.
Read more

അമ്മ വഴക്ക് പറഞ്ഞു; തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: ശാന്തിവിളയിൽ അമ്മ വഴക്ക് പറഞ്ഞതിന്റെ പേരിൽ നാലാം ക്ലാസുകാരി ജീവനൊടുക്കിയ നിലയിൽ. അഹല്യ എന്ന ഒമ്പത് വയസുകാരിയാണ് വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ചത്. രാവിലെ ഇളയ കുട്ടി നിലത്തുവീഴുകയും ഇതേത്തുടർന്ന് അമ്മ അഹല്യയെ വഴക്ക് പറഞ്ഞിരുന്നു. ഇതിൻ്റെ പേരിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

പാലക്കാട് വിദ്യാർഥിനിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: വിദ്യാർഥിനിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നല്ലേപ്പിള്ളി ഒലിവും പൊറ്റയിൽ സെൽഫിന്റെ മകൾ സമൃതയാണ് മരിച്ചത്. അച്ഛനും അമ്മയും ജോലിക്ക് പോയി തിരിച്ചു വന്നപ്പോൾ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു സമൃത. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂ‍ത്തിയാക്കി പോസ്റ്റ്മോ‍ർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
Read more

വയോധികനെ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: നല്ലാംകണ്ടി പാലത്തിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി നല്ലാംകണ്ടി പാലത്തിലാണ് ദിവസം വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ലോഹിതാക്ഷനാണ് മരിച്ചത്. അംഗപരിമിതിയുള്ളയാളായിരുന്നു. ഇദ്ദേഹത്തിന്‍റെ വാക്കറും ഒരു കവറും പാലത്തിന്‍റെ കൈവരിയിൽ കണ്ടെത്തി. കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 12 മണിയോടെ മണ്ണിൽ കടവിൽ നിന്ന് നല്ലാംകണ്ടിയിലേക്ക് ഇദ്ദേഹം ഓട്ടോ കയറിയത് കണ്ടവരുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read more

പെരുമ്പാവൂരില്‍ നിന്ന് കാണാതായ 18 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ നിന്ന് കാണാതായ 18 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ പുഴയിൽ നിന്നും ഇന്ന് വൈകിട്ടോടെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് കൂട്ടിയെ കാണാതായത്. മഞ്ഞപ്പെട്ടി സ്വദേശി മണിയുടെ മകൾ സുമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് നിരന്തരമായി കുട്ടിയും മാതാപിതാക്കളും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നു. തുടർന്നാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയതെന്ന് പൊലീസ് പറയുന്നു. പെൺകുട്ടി ഇക്കഴിഞ്ഞ ഞായറാഴ്ച മാറമ്പിള്ളി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുന്നത് നാട്ടുകാരിൽ ഒരാൾ കണ്ടിരുന്നു.
Read more

ആഡംബര കാ‌ർ തന്നെ വേണമെന്ന് വാശി: 21കാരൻ കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ആഡംബര കാർ വാങ്ങിത്തരാത്തതിൽ മനം നൊന്ത് 21 കാരൻ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ സിദ്ദിപേട്ടിലെ ചത്ലപ്പള്ളിയിലാണ് സംഭവം. ക‌ർഷക തൊഴിലാളിയായ പിതാവിന് ആഡംബര കാർ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലെന്ന് ചൂണ്ടിക്കാട്ടി കീടനാശിനി കുടിക്കുകയായിരുന്നു. ഇതിന് പിന്നാലെ മടങ്ങിയെത്തി താൻ കീടനാശിനി കുടിച്ചിട്ടുണ്ടെന്ന് വീട്ടുകാരെ അറിയിച്ചു. യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ യുവാവ് മരിക്കുകയായിരുന്നു. ആഡംബര വസ്തുക്കൾ വേണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളുമായി സ്ഥിരമായി ഇയാൾ വഴക്കിടാറുണ്ടായിരുന്നു. യുവാവ് പഠനം നേരത്തെ നിർത്തിയിരുന്നു. സ്ഥിരമായി മദ്യപിക്കുമായിരുന്നുവെന്നും ഇയാളുടെ […]
Read more

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരിലാണ് സംഭവം. ഗോതമ്പ് റോഡ് സ്വദേശിയായ ജയപ്രകാശിന്റെ മകള്‍ അനന്യ(17)യാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു മൃതദേഹം. തോട്ടുമുക്കം സെന്റ്‌തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് അനന്യ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Read more

സാമ്പാറിനെ ചൊല്ലി ദമ്പതികൾക്കിടയിൽ വഴക്ക്; ഭാര്യ ജീവനൊടുക്കി

കർണാടക : കർണാടകയിൽ സാമ്പാറിനെ ചൊല്ലി ദമ്പതിമാർക്കിടയിലുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ നിലയിൽ. ബെംഗളൂരുവിനു അടുത്ത് ദേവനഹള്ളി താലൂക്കിലെ സവനകനഹള്ളിയിലാണ് സംഭവം. നഗരത്നയെ (38) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പാറിന്റെ രുചിക്കുറവ് ചോദ്യം ചെയ്ത ഭർത്താവുമായി വഴക്കിട്ട നഗരത്ന മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും തുറക്കാതായതോടെ ജനൽ പാളി വഴി നോക്കിയപ്പോഴായിരുന്നു യുവതിയെ ആത്മാഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
Read more

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ; കുറിപ്പ് കണ്ടെത്തി

ബെംഗളൂരു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി ക്ലാസിലുള്ളവർക്ക് മധുരം വിതരണം ചെയ്തതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. തേജസ്വിനി എന്ന 19കാരിയാണ് മരിച്ചത്. പഠന സമ്മർദത്തെ കുറിച്ചുള്ള കുറിപ്പ് കണ്ടെത്തി. കർണാടകയിലെ കുടക് ജില്ലയിലാണ് സംഭവം. പൊന്നമ്പേട്ടിലെ ഹള്ളിഗട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ആർട്ടിഫിഷ്യൽ ഇന്‍റിലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് കോഴ്‌സിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു തേജസ്വിനി. 19-ാം ജന്മദിനം ബുധനാഴ്ചയാണ് ആഘോഷിച്ചത്. അന്ന് ക്ലാസ്സിൽ ഇല്ലാതിരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer