Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Suicide

72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: 72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ആനക്കാംപൊയിലില്‍ ഓടപൊയിലാണ് സംഭവം. കരിമ്പിന്‍ പുരയിടത്തില്‍ വീട്ടില്‍ റോസമ്മയാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന പശുത്തൊഴുത്തില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബെഡ്റൂമില്‍ നിന്നും കൈ ഞെരമ്പ് മുറിച്ചതിനു ശേഷം തൊഴുത്തില്‍ പോയി കഴുത്തു മുറിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം.
Read more

ബെംഗളൂരുവില്‍ മലയാളി ടെക്കി ജീവനൊടുക്കിയ നിലയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി ടെക്കി ജീവനൊടുക്കിയ നിലയില്‍. ലെനോവ കമ്പനിയില്‍ ജീവനക്കാരനായിരുന്ന പ്രശാന്ത് നായര്‍ (40) ആണ് ജീവനൊടുക്കിയത്. ചിക്കബാനാവരയിലെ അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവ് ഭാര്യയുമായി അസ്വാരസ്യത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. സോളദേവനഹള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read more

കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ ശുചിമുറിയില്‍ ആദിവാസി യുവാവ് ആത്മഹത്യചെയ്ത സംഭവം; വിവര ശേഖരണം തുടങ്ങി

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ ശുചിമുറിയില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണസംഘം സ്റ്റേഷനില്‍ എത്തി വിവര ശേഖരണം തുടങ്ങി. ക്രൈം ബ്രാഞ്ച് എസ്പി കെ കെ മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷനില്‍ എത്തിയത്. പ്രാഥമിക നടപടികള്‍ മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിട്ടുള്ളത്. ഗോകുല്‍ മരണപ്പെട്ട ശുചിമുറിയിലടക്കം അന്വേഷണ സംഘം പരിശോധന നടത്തി കഴിഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള അന്വേഷണസംഘം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. നേരത്തെ ഉത്തരമേഖലാ ഡിഐജിക്ക് കൈമാറിയ […]
Read more

മലപ്പുറത്ത് ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് കൊണ്ടോട്ടിയിൽ ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്. ഇന്നലെ രാത്രി മുറിയിൽ മരിച്ച നിലയിൽ യാസിറിനെ കണ്ടെത്തുകയായിരുന്നു. സംസ്ഥാന-ജില്ലാ തലങ്ങളിലെ വിവിധ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പുകളിലെ വിജയിയാണ്യാസിർ.
Read more

ഒമ്പത് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ

കോട്ടയം: കോട്ടയം മാഞ്ഞൂരിൽ ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. അമിതയും ഭർത്താവും തമ്മിലുളള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ ദുരുഹത ആരോപിച്ച് അമിതയുടെ മാതാപിതാക്കൾ പരാതി നൽകി. മാതാപിതാക്കളുടെ പരാതിയിൽ കടുത്തുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Read more

അലീനയ്ക്ക് മരണശേഷം നീതി; നിയമനം സ്ഥിരീകരിച്ച് വിദ്യാഭ്യാസ വകുപ്പ്

താമരശ്ശേരി: നിയമനം സ്ഥിരപ്പെടാഞ്ഞതിനെ തുടർന്ന് ജീവനൊടുക്കിയ അധ്യാപിക അലീന ബെന്നിക്ക് താൽക്കാലിക നിയമനം നൽകി വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. അഞ്ചു വർഷത്തോളം അധ്യാപികയായി ജോലി ചെയ്തിട്ടും ഒരു രൂപ പോലും ശമ്പളം കിട്ടാത്തതിനെ തുടർന്നാണ് കോഴിക്കോട് കട്ടിപ്പാറയിലെ അലീന ബെന്നി ജീവനൊടുക്കിയത്. കഴിഞ്ഞ മാസം ഫെബ്രുവരി 19നാണ് അലീനയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താമരശ്ശേരി കട്ടിപ്പാറ സെൻ്റ് ജോസഫ് എൽ പി സ്കൂൾ അധ്യാപികയായിരുന്ന അലീന ബെന്നിയുടെ താൽക്കാലിക നിയമനമാണ് മാർച്ച് 15 ന് […]
Read more

ചിറ്റൂരില്‍ ആറാം ക്ലാസുകാരി ആത്മഹത്യ ചെയ്തു

പാലക്കാട്: ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍ അയോധ്യ നഗറില്‍ വടിവേലു- രതിക ദമ്പതികളുടെ ഇളയ മകള്‍ അനാമിക(11)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അനാമികയെ കണ്ടെത്തിയത്. ചിറ്റൂര്‍ വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അനാമിക. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍.
Read more

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം:  പ്രണയ നൈരാശ്യം മൂലമെന്ന് പൊലീസ്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മേഘ ഐബിയിലെ ജോലിക്കാരനായ യുവാവുമായി അടുപ്പത്തിലായിരുന്നു. എന്നാൽ യുവാവ് ബന്ധത്തിൽ നിന്ന് പിന്മാറി. ഇതോടെ മനോവിഷമത്തിലായ മേഘ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിൻ്റെ നിഗമനം. മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മരണത്തിൽ പൊലീസിൻ്റെ നി​ഗമനം. തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘ. ഇന്നലെ ജോലി കഴിഞ്ഞ് വിമാനത്താളത്തിൽ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു.
Read more

ആലപ്പുഴ തകഴിയില്‍ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു

ആലപ്പുഴ: തകഴിയില്‍ റെയില്‍വേ ക്രോസിന് സമീപം രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. കേളമംഗലം സ്വദേശിനി 35 കാരി പ്രിയയും മകളുമാണ് മരിച്ചത്. ട്രെയിനിനു മുന്നില്‍ ചാടി ജീവനാെടുക്കിയതെന്നാണ് എന്ന് പ്രാഥമിക നിഗമനം. ഇരുവരും സ്‌കൂട്ടറില്‍ എത്തിയശേഷം ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു എന്ന് ദൃക്സാക്ഷി പറയുന്നു. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
Read more

ഏറ്റുമാനൂരിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; ഭർത്താവിൻ്റെ ജാമ്യാപേക്ഷ തള്ളി

കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് നോബി ലൂക്കോസിന്റെ ജാമ്യ അപേക്ഷ തള്ളി. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. ജാമ്യാപേക്ഷ തളളിയതോടെ നോബിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഷൈനിയുടെ മൊബൈല്‍ ഫോണ്‍ ഏറ്റുമാനൂരിലെ വീട്ടില്‍ നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ഡിജിറ്റല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മദ്യലഹരിയില്‍ നോബി ഷൈനിയോട് നടത്തിയ ഫോണ്‍ സംഭാഷണമാണ് ജീവനൊടുക്കുന്നതിന് കാരണം എന്നതാണ് പൊലീസിന്റെ നിഗമനം. ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, […]
Read more
Advertisement
WhiteswanTV Footer