Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Suicide

എയർ ഇന്ത്യ പൈലറ്റിന്റെ ആത്മഹത്യ; പ്രേരണാക്കുറ്റം ചുമത്തിയ ആൾക്ക് ജാമ്യം

മുംബൈ : എയർ ഇന്ത്യ പൈലറ്റ് ആയിരുന്ന സൃഷ്ടി തുലിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തപ്പെട്ട ആദിത്യ പണ്ഡിറ്റിന് മുംബൈ കോടതി ജാമ്യം അനുവദിച്ചു. മതിയായ തെളിവുകൾ ഇല്ലാത്തതിനാലും ആത്മഹത്യ കുറുപ്പോ പ്രതിക്കെതിരെ മുൻകൂർ പരാതികളോ ഇല്ലാത്തതിനാൽ ആണ് ജാമ്യം അനുവദിച്ചത്. നവംബർ 25നാണ് സൃഷ്ടി ആത്മഹത്യ ചെയ്യുന്നത്. സൃഷ്ടിയും ആദിത്യ പണ്ഡിറ്റും സുഹൃത്തുക്കളായിരുന്നു . നവംബർ 25ന് ഇവർ തമ്മിൽ വഴക്കുണ്ടാവുകയും തുടർന്ന് സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങി സൃഷ്ടി ഡൽഹിയിലേക്ക് പോകുകയും ചെയ്തു. ആദിത്യനെ […]
Read more

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ യുവാവ് ജീവനൊടുക്കി

ഇടുക്കി: കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് യുവാവ് ജീവനൊടുക്കിയത്. കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് ആത്മഹത്യ ചെയ്തത്. സാബു ഇന്നലെ ബാങ്കിലെത്തി നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലഭിക്കാതായതോടെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സാബു ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. മനം നൊന്ത് ബാങ്കില്‍ നിന്നും മടങ്ങിയ സാബു തിരിച്ച് ബാങ്കിലെത്തുകയും […]
Read more

ഹവില്‍ദാര്‍ വിനീതിന്റെ ആത്മഹത്യ: സുഹ്യത്തിനയച്ച സന്ദേശം പുറത്ത്

മലപ്പുറം: അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പില്‍ ആത്മഹത്യ ചെയ്ത ഹവില്‍ദാര്‍ വിനീതിന്റെ മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മേലുദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്നാണ് വിനീത് ആത്മഹത്യ ചെയ്തതെന്ന് തെളിയിക്കുന്ന സന്ദേശമാണ് ലഭിച്ചിരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്‌നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിന് ഒരു കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും, ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെടുന്നുണ്ട്. ബന്ധുവിന് അയച്ച കത്തില്‍ ഓട്ടത്തിന്റെ സമയം വര്‍ധിപ്പിക്കണമെന്നും […]
Read more

പാലോട് നവവധു മരിച്ച സംഭവം: ഭര്‍ത്താവിനും സുഹ്യത്തിനുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റം

പാലോട്: ഭര്‍തൃ ഗൃഹത്തില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ദുജയുടെ സുഹ്യത്ത് അജാസ് ഇന്ദുജയെ മര്‍ദിച്ചതെന്നാണ് ഭര്‍ത്താവ് അഭിജിത്ത് മൊഴി നല്‍കിയിരിക്കുന്നത്. അജാസും അഭിജിത്തും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ്. എന്തിനാണ് മര്‍ദിച്ചതെന്ന് പൊലീസ് പരിശോധിക്കുകയാണ്. ഇന്ദുജയും അജാസുമായുള്ള സൗഹൃദം അഭിജിത്തിന് ഇഷ്ടമായിരുന്നില്ല. കഴിഞ്ഞാഴ്ച അഭിജിത്തും അജാസും തമ്മില്‍ വഴക്കിട്ടിരുന്നു. അജാസിന്റെ പേരില്‍ ഇന്ദുജയെ അഭിജിത്ത് ശാരീരികമായി ഉപദ്രവിച്ചിരുന്നു. സംഭവത്തില്‍ അജാസിനും അഭിജിത്തിനുമെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് പാലോട് പൊലീസ് കേസെടുത്തിട്ടുണ്ട്.
Read more

നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആരോപണവുമായി കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി കുടുംബം. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദുജയുടെ കുടുംബം പാലോട് പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് അഭിജിത്തും അമ്മയുമാണ് മരണത്തിന് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്ദുജയ്ക്ക് ഭര്‍തൃവീട്ടില്‍ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും കുടുംബം ആരോപിച്ചു. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇന്ദുജയുടേയും അഭിജിത്തിന്റെയും വിവാഹം. ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് രണ്ടാംനിലയിലെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ […]
Read more

സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍

കൊച്ചി: മലയാള സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് (43) മരിച്ച നിലയില്‍. കൊച്ചി പനമ്പിള്ളിനഗറിലെ ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 2022 -ല്‍ തല്ലുമാല എന്ന ചിത്രത്തിന്റെ എഡിറ്റിംഗിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ ജാവ, ഉണ്ട, സൗദി വെള്ളക്ക, ചാവേര്‍ തുടങ്ങി നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ തുടങ്ങിയവയാണ് റിലീസാകാനുള്ള സിനിമകള്‍.
Read more

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ഇന്ന് നിര്‍ണ്ണായകം. ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പി പി ദിവ്യയെ ചോദ്യം ചെയ്യാത്തതില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന് അതൃപ്തിയുണ്ട്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു അദ്ദേഹം ജീവനൊടുക്കിയത്. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്നാണ് എഡിഎമിന്റെ കുടുംബത്തിന്റെ പ്രതീക്ഷ. […]
Read more

നാഗര്‍കോവിലില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി സംഭവം; ഭര്‍ത്യമാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

നാഗര്‍കോവിലില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളി അധ്യാപിക ശ്രുതി ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍ത്യമാതാവ്. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ത്രീധനപീഡനം മൂലമാണ് തന്റെ ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന ശ്രുതിയുടെ ശബ്ദസംഭാഷണം പുറത്തുവന്നിരുന്നു സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് നിരന്തരം കാര്‍ത്തികിന്റെ അമ്മ വഴക്കുണ്ടാക്കുമായിരുന്നുവെന്നാണ് പരാതി. എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ കാര്‍ത്തികിന്റെ അമ്മ നിര്‍ബന്ധിച്ചുവെന്നും തിരികെ വീട്ടിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. ശ്രുതിയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ദിവ്യ നടത്തിയത് വ്യക്തിഹത്യ,ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതം; പ്രോസിക്യൂഷന്‍

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രൊസിക്യൂഷന്‍. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണ്. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതമായാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നുംപ്രോസിക്യൂഷന്‍ പറഞ്ഞു. വ്യക്തിഹത്യയാണ് മരണകാരണം എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പറിയിച്ച പ്രതിഭാഗത്തെ കോടതി വിമര്‍ശിച്ചു. ഒന്നര മണിക്കൂര്‍ സംസാരിച്ചില്ലേ, ഇനി അല്‍പ്പം കേള്‍ക്കൂ എന്ന് കോടതി ആവശ്യപ്പെട്ടു. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് […]
Read more

അഴിമതിക്കെതിരെ ഇടപെടേണ്ടത് പൊതുപ്രവര്‍ത്തകയുടെ ഉത്തരവാദിത്തം; വാദം നിരത്തി പ്രതിഭാഗം

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിപിഐഎം നേതാവ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി സെഷന്‍സ് കോടതി പരിഗണിക്കുന്നു. ദിവ്യ ഉത്തരവാദിത്തം ഏറെയുളള പൊതു പ്രവര്‍ത്തകയെന്ന് പ്രതിഭാഗം വാദിച്ചു. എഡിഎമിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ദിവ്യ സ്ഥാനം രാജിവെച്ചു. ആരോപണങ്ങളില്‍ പലതും കെട്ടുകഥയാണെന്നും പ്രതിഭാഗം വാദിച്ചു. പി പി ദിവ്യ അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ആളാണ്. ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ ജനങ്ങള്‍ പരാതി പറയാറുണ്ട്. അഴിമതിക്കെതിരെ ഇടപെടേണ്ടത് പൊതുപ്രവര്‍ത്തകയുടെ ഉത്തരവാദിത്തമാണെന്ന് ദിവ്യയുടെ അഭിഭാഷകന്‍ വാദം […]
Read more

Recent News

Advertisement
WhiteswanTV Footer