Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Sunny Joseph

പേരാവൂരിൽ സണ്ണി ജോസഫ് വിജയിക്കും; യുഡിഎഫ് മണ്ഡലം കമ്മിറ്റി

കണ്ണൂർ: സംസ്ഥാനത്ത് തന്നെ ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് പേരാവൂർ. പേരാവൂരിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് 9000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഫ് മണ്ഡലം കമ്മിറ്റി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിലയിരുത്തലിനായി ചേ‍ർന്ന മണ്ഡലം കമ്മിറ്റിയിലാണ് വോട്ട് കണക്കുകൾ അവതരിപ്പിച്ചത്. അയ്യൻകുന്ന് പഞ്ചായത്തിൽ നിന്നായിരിക്കും സണ്ണി ജോസഫിന് എറ്റവും കൂടുതൽ ലീഡ് ലഭിക്കുക എന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ. മുഴക്കുന്ന്, പായം, പേരാവൂ‍‍ർ പഞ്ചായത്തുകളിൽ എൽഡിഎഫിനാകും ലീഡ് എന്നാണ് യുഡിഎഫിൻ്റെ കണക്ക് കൂട്ടൽ. എന്നാൽ, പേരാവൂരിൽ കെ കെ […]
Read more

സണ്ണി ജോസഫ് ഇഷ്ടക്കാർക്ക് മാത്രം സീറ്റ് നൽകി:തോമസ് വർഗീസ്

കണ്ണൂർ: കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ രൂക്ഷ വിമർശവുമായി മുൻ ഡി സി സി മുൻ ജനറൽ സെക്രട്ടറി തോമസ് വർഗീസ് രംഗത്ത്. പേരാവൂരിൽ കോൺഗ്രസിന്റെ ഒട്ടേറെ നേതാക്കളെ സണ്ണി ജോസഫ് ഒതുക്കിയെന്നും, തനിക്ക് ഇഷ്ട്ടപെട്ടവർക്ക് മാത്രമാണ് സീറ്റ് നല്കിയതെന്നുമാണ് തോമസ് വർഗീസിന്റെ ആരോപണം. 2021 ൽ സണ്ണി ജോസഫ് തന്റെ അവസാന മത്സരമാണെന്ന് പറഞ്ഞായിരുന്നു വോട്ട് തേടിയത്. എന്നാൽ ഇത്തവണ സ്വന്തമായി വീണ്ടും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു മത്സരത്തിനിറങ്ങി. എന്നുമാണ് തോമസ് വർഗീസിന്റെ ആരോപണങ്ങൾ.
Read more

കത്ത് തന്റേതെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും; സണ്ണി ജോസഫ്

കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് പ്രചരിച്ച കത്ത് താനാണ് എഴുതിയതെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കെ സുധാകരന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമാണെന്നും കത്തിന് പിന്നില്‍ താനാണെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കഴിഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനും താനുമായി ഒരു പ്രശ്‌നവുമില്ല. തന്റെ പേരിലുള്ള വ്യാജകത്ത് സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഡിജിപി, […]
Read more

സുധാകരനെ ചതിച്ച സണ്ണി ജോസഫ്; പ്രതികാരത്തില്‍ ഇല്ലാതാകുമോ കണ്ണൂരിലെ കോണ്‍ഗ്രസ്?

അടിയൊഴുക്കുകളും കാലുവാരലുകളും കുതികാല്‍വെട്ടുകളുമെല്ലാം ഇതിനോടകം വേണ്ടുവോളം കണ്ടുകഴിഞ്ഞ ഒരു പ്രചരണ കാലമാണ് ഇത്തവണ കടന്നുപോയിരിക്കുന്നത്. എക്കാലത്തേയും പോലെ കോണ്‍ഗ്രസിനകത്ത് തന്നെയായിരുന്നു ഇത്തവണയും ഈ കലാരൂപങ്ങളിലേറെയും അരങ്ങേറിയത്. അക്കൂട്ടത്തില്‍ രാഷ്ട്രീയ സമവാക്യങ്ങളെ പോലും മാറ്റിമറിക്കാന്‍ കെല്‍പ്പുണ്ടായിരുന്നൊരു സാഹചര്യമായിരുന്നു കോണ്‍ഗ്രസ് അതികായനായ കെ സുധാകരന്‍ സൃഷ്ടിച്ചത്. സീറ്റ് വിവാദവും അതിന് പിന്നാലെ നടന്ന കോലാഹലങ്ങളും നാടകങ്ങളുമെല്ലാം രണ്ടാഴ്ച്ചയോളം കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തെയന്ന് വേണമെങ്കില്‍ പറയാം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെ സുധാകരന്‍ എത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്ന് പലപ്പോഴായുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളില്‍ […]
Read more

പേരാവൂരില്‍ ടീച്ചര്‍ തരംഗം, സണ്ണി ജോസഫ് സുരക്ഷിതനല്ല; തമ്മിലടിയില്‍ വിയര്‍ത്ത് കോണ്‍ഗ്രസ്

കേരളത്തില്‍ ഇത്തവണ ഗ്ലാമര്‍ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രധാനിയാണ് കണ്ണൂരിലെ പേരാവൂര്‍. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ പേരാവൂര്‍, കേരള രാഷ്ട്രീയത്തില്‍ എന്നും സവിശേഷമായ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമാണ്. 2011-ലെ മണ്ഡലം പുനര്‍നിര്‍ണയത്തിന് ശേഷമാണ് ഇന്നത്തെ രൂപത്തിലുള്ള പേരാവൂര്‍ മണ്ഡലം നിലവില്‍ വന്നത്. കാര്‍ഷിക സമൃദ്ധിയും കുടിയേറ്റ ജനതയുടെ സാന്നിധ്യവും മണ്ഡലത്തിന്റെ രാഷ്ട്രീയ നിലപാടുകളെ എന്നും സ്വാധീനിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ കോട്ടയായ കണ്ണൂര്‍ ജില്ലയിലാണെങ്കിലും, യു.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലം എന്ന നിലയിലാണ് പേരാവൂര്‍ അറിയപ്പെടുന്നത്. ഇവിടുത്തെ തെരഞ്ഞെടുപ്പ് പോരിലും […]
Read more

മുഖ്യമന്ത്രിയെ ആരും നേരത്തേ പ്രവചിക്കേണ്ട; നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സണ്ണി ജോസഫ്

കണ്ണൂര്‍: മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇക്കാര്യം നേതാക്കള്‍ക്കും ബാധകമാണ്. അതിനൊക്കെ മുന്നണിയ്ക്കകത്ത് സംവിധാനമുണ്ട്. ഇതുകൂടി പരിഗണിച്ചാകും ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുകയെന്ന് സണ്ണി ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഹൈക്കമാന്‍ഡ് അതും പരിഗണിച്ചേക്കും. കോണ്‍ഗ്രസിനും യുഡിഎഫിനും ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാല്‍, കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം പ്രഖ്യാപിക്കും. അതിനിടയില്‍ കയറി ആരും പ്രവചിക്കാന്‍ നില്‍ക്കേണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു.
Read more

ശൈലജയ്ക്കും സണ്ണി ജോസഫിനും തലവേദനയായി അപരന്മാർ

കണ്ണൂർ: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ പേരാവൂർ മണ്ഡലം ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകുന്നു. സംസ്ഥാനത്ത് ശ്രദ്ധേയമായ സ്റ്റാർ മണ്ഡലങ്ങളിലൊന്നായ ഇവിടെ യുഡിഎഫ് കോട്ട നിലനിർത്താൻ കെപിസിസി പ്രസിഡന്റ് കൂടിയായ നിലവിലെ എംഎൽഎ സണ്ണി ജോസഫ് നാലാം വിജയം ലക്ഷ്യമിട്ട് രംഗത്തിറങ്ങുന്നു. അതേസമയം, മണ്ഡലം തിരിച്ചുപിടിക്കാൻ മുൻ മന്ത്രി കെ.കെ. ശൈലജയെ എൽഡിഎഫ് മത്സരത്തിനിറക്കിയിട്ടുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അപര സ്ഥാനാർത്ഥികളുടെ സാന്നിധ്യം പ്രധാന സ്ഥാനാർത്ഥികൾക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്. കെ.കെ. ശൈലജയ്‌ക്ക് സി. ശൈലജ, ശൈലജ എ.വി. എന്നിവർ […]
Read more

‘നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ’….; സുധാകരന്‍ അനുകൂലികളുടെ പോസ്റ്റര്‍

കണ്ണൂര്‍: പേരാവൂരില്‍ മത്സരിക്കുന്ന കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ പോസ്റ്റര്‍ പ്രതിഷേധവുമായി കെ സുധാകരന്‍ അനുകൂലികള്‍. സണ്ണി ജോസഫിന്റെ ബോര്‍ഡിന് മുകളില്‍ പോസ്റ്ററൊട്ടിച്ചാണ് താക്കീത്. കെ എസ് ബ്രിഗേഡിന്റെ പേരിലുള്ള പോസ്റ്ററില്‍ ‘നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍’ എന്നാണ് പറയുന്നത്. പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാത്രി കണ്ണൂര്‍ ഡിസിസി പരിസരത്തേക്ക് കെ സുധാകരന്‍ അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. ‘കണ്ണേ കരളേ കെഎസേ, […]
Read more

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറിമാരായി 16 പേരെ നിയമിച്ചു

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ കോൺഗ്രസ് സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഡി.സി.സി ജനറൽ സെക്രട്ടറിമാരെ നിയമിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായി പ്രവർത്തിച്ച് പരിചയസമ്പത്തുള്ള 16 പേരെയാണ് ഡി.സി.സി ജനറൽ സെക്രട്ടറിമാരായി കെ.പി.സി.സി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ് എംഎൽഎ നിയമിച്ചത്. മുൻ ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രവർത്തന പരിചയവും ആത്മാർത്ഥതയും പാർട്ടിക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനമെന്ന് അറിയിച്ചു ടി.സി. റോയ്, എസ്. രാജീവ്, ആന്റണി കുന്നുംപുറം, […]
Read more

വയനാട് പുനരധിവാസം ; വിമർശനത്തിന് മറുപടിയുമായി സണ്ണി ജോസഫ്

തിരുവനന്തപുരം :ചൂരൽമലയിലെ പുരപുനരധിവാസത്തിന് കോൺഗ്രസ് വാങ്ങിയ സ്ഥലം കാട്ടാനശല്യമുള്ള മേഖലയാണെന്ന വിമർശനത്തിന് മറുപടിയുമായി കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. വയനാട്ടിൽ എവിടെയാണ് കാട്ടാന ശല്യം ഇല്ലാത്തതെന്നും ബത്തേരിയിലും കൽപ്പറ്റയിലും ആന ഇറങ്ങിയില്ലേ എന്നും സണ്ണി ജോസഫ് ചോദിച്ചു . മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കു വീടുകള്‍ നിര്‍മിക്കാന്‍ കോണ്‍ഗ്രസ് വാങ്ങിയ കാട്ടാനശല്യമുള്ള സ്ഥലം ചെങ്കുത്തായ കുന്നുംപ്രദേശമല്ലേ എന്ന ചോദ്യത്തിന് വയനാട് കുന്നുള്ള സ്ഥലമല്ലേയെന്നും സണ്ണി ജോസഫ് മറുപടി നൽകി .മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കു വീടുകള്‍ […]
Read more
Advertisement
WhiteswanTV Footer