Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: theft

പാലായിൽ മൊബൈൽ കട കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

കോട്ടയം: റിവർവ്യൂ റോഡിലെ ‘അണ്ണൻസ് മൊബൈൽസ്’ എന്ന വ്യാപാരസ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്ന കേസിൽ പ്രതി പിടിയിലായി. ഇടുക്കി മാങ്ങതൊട്ടി ഒറ്റപ്ലാക്കൽ വീട്ടിൽ അനന്തു ബാബു (25) വിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന പ്രതി, വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 92,000 രൂപയോളം വിലവരുന്ന 12 മൊബൈൽ ഫോണുകളാണ് മോഷ്ടിച്ചത്. കടയുടമയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സംഘം […]
Read more

വയോധികരുടെ മാല കവർന്ന കേസ്; 48 മണിക്കൂറിനുള്ളിൽ അഞ്ചംഗ സംഘം പിടിയിൽ

കോട്ടയം: ഏറ്റുമാനൂർ- മണർകാട് ബൈപ്പാസിൽ പള്ളിയിലേക്ക് പോവുകയായിരുന്ന രണ്ട് വയോധികരെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതികളെ 48 മണിക്കൂറിനുള്ളിൽ ഏറ്റുമാനൂർ പോലീസ് പിടികൂടി. പത്തനംതിട്ട സ്വദേശികളായ രവീന്ദ്രൻ കെ.വി (44), ശിവപ്രസാദ് (41), സോമേഷ് കുമാർ (46), തിരുവനന്തപുരം സ്വദേശി രതീഷ് ചന്ദ്രൻ (44) എന്നിവരും മോഷണമുതൽ വിൽക്കാൻ സഹായിച്ച അയർക്കുന്നം സ്വദേശി അബ്രഹാം മാത്യു (55) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഡിസംബർ 16-ന് വെളുപ്പിന് 5.40-ഓടെയാണ് കേസിനാസ്പദമായ സംഭവം. […]
Read more

പാലാ അണ്ണൻസ് മൊബൈൽസിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

കോട്ടയം: നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനമായ അണ്ണൻസ് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പാലാ പോലീസ് പിടികൂടി. ഇടുക്കി സ്വദേശിയായ നാല്പ്പതുകാരനാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 13-ാം തീയതിയായിരുന്നു നാടിനെ ഞെട്ടിച്ച മോഷണം നടന്നത്. കടയുടെ ഷട്ടർ തകർത്ത് അകത്തുകയറിയ മോഷ്ടാവ് വിലകൂടിയ നിരവധി മൊബൈൽ ഫോണുകളാണ് കവർന്നത്. പാലാ എസ്.ഐ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. മോഷണത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ശാസ്ത്രീയമായ തെളിവുകളുടെയും […]
Read more

കിഴൂർ ദേവി ക്ഷേത്ര ഓഫിസിൽ മോഷണം

തൃശ്ശൂർ : കുന്നംകുളം കിഴൂർ കാർത്ത്യായനി ദേവി ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസിൽ രണ്ട് ദിവസം മുൻപ് നടന്ന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുകയാണ്. രാത്രിയിലാണ് മോഷണം നടന്നത്. ഓഫീസിൽ സൂക്ഷിച്ചിരുന്ന ഒരു ഓടിന്റെ ദേവി വിഗ്രഹമാണ് കാണാതായത്. രണ്ട് ദിവസം മുൻപ് പുലർച്ചെ 5 മണിയോടെ ക്ഷേത്രത്തിലെത്തിയ മാനേജരാണ് മോഷണം നടന്നതുണ്ടെന്ന് ആദ്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് കമ്മിറ്റിയംഗങ്ങളെ വിവരം അറിയിക്കുകയും ചെയ്തു.ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് അലമാരകൾ കുത്തിപ്പൊളിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് […]
Read more

പൊന്നാനിയിൽ വീട് കുത്തി തുറന്ന് ആഭരണങ്ങളും മൊബൈൽ ഫോണും അപഹരിച്ചു

മലപ്പുറം: പൊന്നാനിയിലുള്ള ഐശ്വര്യ തിയേറ്ററിന് സമീപത്തെ വീട്ടിൽ നിന്ന് ആഭരണങ്ങളും മൊബൈൽ ഫോണും അപഹരിച്ചു. പൊന്നാനി സ്വദേശിയായ സിന്ധുവിന്റെ വീട്ടിലാണ് സംഭവം ഉണ്ടായത്. വീടിന്റെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തി തുറന്നാണ് മുറിയിൽനിന്ന് ആഭരണങ്ങളും മൊബൈൽ ഫോണും മോഷ്ടിച്ചത്. പോലീസെത്തി തെളിവ് ശേഖരിക്കുകയും കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സിന്ധുവും ബാക്കിയുള്ള വീട്ടുകാരും ബന്ധുവീട്ടിൽ പോയ ദിവസമാണ് സംഭവം.
Read more

പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം

തൃശൂർ: കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം. കമ്മറ്റി ഓഫീസിലെ അലമാരകൾ തകർത്ത് ദേവി വിഗ്രഹം കവർന്നതായാണ് വിവരം. ഇന്നലെ അർധരാത്രിയിലാണ് സംഭവം നടന്നത്. ഇന്ന് പുലർച്ചെ 5 മണിയോടെ ക്ഷേത്രം മാനേജർ ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പൂരം കഴിഞ്ഞതിനാൽ ദേവസ്വം അമ്പലത്തിലെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തി ഇന്നലെ കൊണ്ടുപോയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്‌ മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ മോഷണം

കാസർഗോഡ്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ മോഷണം. ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന പണവും മോഷ്ടാക്കൾ കവര്‍ന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. പതിവ് പൂജകൾക്കായി എത്തിയ ആചാരസ്ഥാനം വാതിൽ കുത്തിത്തുറന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയിലും കണ്ടതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. നീലേശ്വരം പൊലീസ് സംഘം സംഭവം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതോടൊപ്പം വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. അന്വേഷണം വ്യാപകമായി […]
Read more

ബാലുശ്ശേരി ഭാഗങ്ങളിൽ ബസ്സുകളിൽ‍ മോഷണം വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് പോലിസ്

കോഴിക്കോട് : സ്വർണവില കുതിച്ചുയർന്നതോടെ ബസ്സുകളിൽ ആഭരണക്കവർച്ച നടത്തുന്ന സംഘം സജീവമായി. തിരക്കേറിയ ബസ്സുകളിൽ കയറിക്കൂടുന്ന മോഷ്ടാക്കൾ സ്ത്രീകളുടെ ആഭരണങ്ങൾ കവർന്ന് സ്ഥലം വിടുകയാണ്. പ്രായമായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആഭരണങ്ങളാണ് മോഷ്ടാക്കൾ കൈയ്ക്കലാക്കുന്നത്. താമരശ്ശേരി-കൊയിലാണ്ടി റൂട്ടിലോടുന്ന ബസ്സുകളിലാണ് മോഷണം വർദ്ധിക്കുന്നത്. നിത്യേന ഒന്നിലധികം പരാതികളാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. പരാതികൾ ലഭിക്കുമ്പോൾ അടിയന്തിരമായി ഇടപെടുന്നു എങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സ്വർണ്ണം നഷ്ടപെട്ടത് പലരും അറിയാൻ വൈകുന്നതും മോഷ്ടാക്കൾക്ക് രക്ഷപെടാൻ സമയം കൊടുക്കുന്നു എന്നും പോലിസ് […]
Read more

പാറേമ്പാട് ദേശീയപാത നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ചു

തൃശ്ശൂർ: പാറേമ്പോട് സംസ്ഥാനപാത നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സൂക്ഷിച്ചിരുന്ന നിർമാണ സാമഗ്രികൾ മോഷണം പോയതായി പരാതി. പെരുമ്പാവൂർ ആസ്ഥാനമായ ഇ. കെ. കെ. കമ്പനിയുടെ നിയന്ത്രണത്തിലുള്ള 250 ഓളം 12 എംഎം കനവും ഒരു മീറ്റർ നീളവുമുള്ള ഇരുമ്പ് കമ്പികളാണ് മോഷണം പോയത്. പാതയോരത്ത് കൂട്ടിയിട്ടിരുന്ന കമ്പികൾ രണ്ടുപേർ ഒരു വാഹനത്തിൽ എത്തിച്ച് കയറ്റി കൊണ്ടുപോകുന്നത് പ്രദേശവാസി ശ്രദ്ധിച്ചതിനെ തുടർന്ന് വിവരം കമ്പനി അധികൃതരെ അറിയിക്കുകയായിരുന്നു. മോഷണത്തിന് പിന്നിൽ ഇതര സംസ്ഥാന തൊഴിലാളികളായിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം. സംഭവവുമായി […]
Read more

കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ മോഷണം; നിരീക്ഷണ ക്യാമറയുടെ ഭാഗം അടിച്ചു മാറ്റി

കണ്ണൂർ: കണ്ണൂര്‍ നഗരത്തിലെ സയന്‍സ് പാര്‍ക്കിലും തൊട്ടടുത്ത വിദ്യാലയത്തിലും മോഷണം. സയന്‍സ് പാര്‍ക്കില്‍ പ്രവേശന കവാടത്തിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് പാര്‍ക്കിലെ ഡമോണ്‍സ്‌ട്രേറ്ററുടെ മുറിയിലെ നിരീക്ഷണ കാമറയുടെ നെറ്റ് വര്‍ക്ക് വീഡിയോ റിക്കോര്‍ഡര്‍ (എന്‍ വി ആര്‍) എടുത്ത് കടന്നുകളഞ്ഞു. മുറിയിലെ മേശ വലിപ്പ് തുറന്നിട്ട നിലയിലാണ്. മുറിയില്‍ ബാഗിലുണ്ടായിരുന്ന സാധനങ്ങളും കാണാനില്ല. തൊട്ടടുത്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലും മോഷണം നടന്നതായി പറയുന്നു. വിദ്യാലയത്തിലെ പ്രിന്‍സിപ്പാളിന്റെ മുറിയിലെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്.കണ്ണൂര്‍ […]
Read more
Advertisement
WhiteswanTV Footer