സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thiruvananthapuram

സ്വർണവിലയിൽ ഇടിവ്; പവന് 1400 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 1400 രൂപ കുറഞ്ഞ് 88,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 175 രൂപയാണ് കുറഞ്ഞത്. 11,045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ ഇന്നലെ രണ്ടു തവണകളായി 1400 രൂപ വര്‍ധിച്ചപ്പോള്‍ സ്വര്‍ണവില വീണ്ടും 90000 കടന്ന് കുതിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്ന് വിലയിൽ ഇടിവ് സംഭവിക്കുകയായിരുന്നു. ഏകദേശം പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ 9000 […]
Read more

വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ‘ക്ലൂ ആപ്പ്’ വരുന്നു

തിരുവനന്തപുരം: കേരളത്തിൽ എവിടെയും യാത്രക്കാർക്കും പൊതുജനങ്ങൾക്കും വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ‘ക്ലൂ ആപ്പ്’ വരുന്നു. തദ്ദേശസ്വയം ഭരണ വകുപ്പിന്റേയും ശുചിത്വമിഷന്റേയും നേതൃത്വത്തിലാണ് ‘ക്ലൂ’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരം മന്ത്രി എം.ബി.രാജേഷ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. കേരള ലൂ ( Kerala Loo) എന്നതിന്റെ ചുരുക്കെഴുത്തായാണ് ആപ്പിന് ക്ലൂ എന്ന പേര് നൽകിയിരിക്കുന്നത്. സ്വകാര്യമേഖലയിൽ ഉൾപ്പെടെ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലുകൾ, റെസ്റ്ററന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശുചിമുറികളെക്കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ കേരളത്തിൽ […]
Read more

മോൻതാ ചുഴലിക്കാറ്റ്; കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ചയാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടത്. ശനിയാഴ്ചയോടെ ഇത് തീവ്ര ന്യൂനമർദമാകും. ഞായറാഴ്ച ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ചുഴലിക്കാറ്റിനു ‘മോൻതാ’ എന്ന പേര് നിർദേശിച്ചത് തായ്‌ലാൻഡാണ്. മണമുള്ള പൂവെന്നാണ് ഈ വാക്കിന്റെ അർഥം. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങാനാണ് സാധ്യത, കൂടാതെ ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ടുബാധിക്കില്ല. എന്നാൽ കനത്തമഴ തുടരും. 27, 28 തീയതികളിൽ മഴ ശക്തമാകും. […]
Read more

സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ കോൺഗ്രസിലേക്ക്

തിരുവനന്തപുരം: സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ കോൺഗ്രസിലേക്ക്. അടൂർ പ്രകാശും, കെ എസ്. ശബരീനാഥനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയുള്ള വാർത്താ സമ്മേളനത്തിൽ സിപിഐ വിടുന്നതായി പ്രഖ്യാപിക്കും. കെപിസിസി പ്രസിഡൻ്റിനെയും പ്രതിപക്ഷ നേതാവിനെയും കണ്ടു. എ.ഐ.ടി.യു.സി ദേശീയ സമിതി അംഗം, മുൻ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മീനാങ്കൽ കുമാറിനൊപ്പം മറ്റ് മുതിർന്ന ജില്ലാ നേതാക്കളും ഇന്ദിരാ ഭവനിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. മീനാങ്കൽ കുമാറിനെ സിപിഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് […]
Read more

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം ചെയ്യും. ഇതിനായി 812 കോടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം […]
Read more

കേരളപ്പിറവി ദിനം; മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ ‘കേരളീയവേഷം’ വേണമെന്ന് സർക്കുലർ

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന സെക്രട്ടറിയേറ്റിലെ സമ്മേളനത്തിൽ കേരളീയ വേഷം വേണമെന്ന് നിർബന്ധംപിടിച്ച് ഭരണഭാഷാ വകുപ്പ്. ഇതിനായി വകുപ്പ് സർക്കുലർ ഇറക്കി. സർക്കാർ പരിപാടികൾക്ക് സാധാരണ ഗതിയിൽ വേഷനിബന്ധന ഉണ്ടാകാറില്ല. ഏതാണ് കേരളീയ വേഷമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടില്ല. നവംബർ ഒന്നിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ മലയാളദിന-ഭരണഭാഷാ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിക്കുന്നത്. ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഭരണഭാഷാ) വകുപ്പാണ് സംഘാടകർ.
Read more

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാനത്ത് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാന നഗരത്തിൽ കൊടിയുയരും. വരുന്ന എട്ടു ദിവസം തലസ്ഥാന നഗരം കായിക മേളയ്ക്ക് സാക്ഷ്യം വഹിക്കും. 67-ാ മത് കായികമേള ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്നത് രണ്ടാം തവണയാണ്. ശിക്ഷക്സദൻ കേന്ദ്രമാക്കി 16 ഓളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദിവസങ്ങളായി ഒരുക്കങ്ങളുടെ തിരക്കാണ്. കായിക മത്സരങ്ങൾ നാളെ രാവിലെ മുതലായിരിക്കും തുടങ്ങുക. ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ ഫുട്ബോൾ […]
Read more

മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് എസ്എച്ച്ഒ. വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ നിജാമിനെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് സംഭവം. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ വന്ന വാഹനത്തിലാണ് ആദ്യം ഇടിച്ചത്. ഇന്നലെ മുതൽ മെഡിക്കൽ ലീവിലായിരുന്നു എസ്എച്ച്ഒ. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ വന്ന വാഹനത്തിൽ ഇടിച്ച സംഭവം പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇതിനുപിന്നാലെ പിഎംജിയിൽ വെച്ച് വീണ്ടും മറ്റൊരു വാഹനത്തിൽ ഇടിച്ചു. നാട്ടുകാര്‍ കണ്‍ട്രോള്‍ റൂമിൽ അറിയിച്ചത് അനുസരിച്ചാണ് പൊലീസെത്തി കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ […]
Read more

ഈ മാസം 18 വരെ ശക്തമായ മഴ; തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലേർട്ട്

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മുന്നറിയിപ്പ് നൽകി. ഈ മാസം 18 വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും. തുലാവർഷത്തിനുള്ള അന്തരീക്ഷ ഘടകങ്ങൾ അനുകൂലമാണ്. ഈ ദിവസങ്ങളിൽ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറാൻ […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍പ്പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഇന്ന് ( ചൊവ്വാഴ്ച) വൈകീട്ട് അഞ്ചുവരെ പേര് ചേര്‍ക്കാം. തിരുത്തലിനും വാര്‍ഡ് മാറ്റാനും അവസരമുണ്ട്. 2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ അപേക്ഷകള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അന്തിമ വോട്ടര്‍പട്ടിക 25ന് പ്രസിദ്ധീകരിക്കും. ഇതുവരെ 2,95,875 അപേക്ഷകള്‍ പേര് ചേര്‍ക്കാന്‍ ലഭിച്ചു. 3,535 അപേക്ഷ തിരുത്തലിനും 36,084 അപേക്ഷ വാര്‍ഡ് മാറ്റുന്നതിനും ലഭിച്ചു. 1,21,618 പേരെ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ അപേക്ഷ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.