Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Thiruvanchoor Radhakrishnan

അക്ഷരത്തിനൊപ്പം ആരോഗ്യവും; കോട്ടയം ജില്ലയിൽ സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു

കോട്ടയം: സംസ്ഥാന ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ‘അക്ഷരം ആരോഗ്യം’ സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. നാട്ടകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി […]
Read more

സംശുദ്ധ പൊതുപ്രവർത്തകനുള്ള ഈ വർഷത്തെ ആർ.വി. തോമസ് പുരസ്കാരം മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എയ്ക്ക്

കോട്ടയം: ആർ വി തോമസ് സ്മാരക സമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസ്, ജനറല്‍ സെക്രട്ടറി ഡോ. സാബു ഡി. മാത്യു എന്നിവർ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യസമര സേനാനിയും നിയമസഭാ സ്പീക്കറും ഇന്ത്യൻ ഭരണഘടനാ നിർമാണ സമിതിയംഗവുമായിരുന്ന ആർ.വി. തോമസിന്റെ 71-ാം ചരമ വാര്ഷികദിനത്തോടനുബന്ധിച്ച്‌ 23ന് പാലായില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരുവഞ്ചൂർ രാധാകൃഷ്ണന് പുരസ്കാരം സമർപ്പിക്കും.കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ആർ.വി. തോമസ് സ്മാരക പ്രഭാഷണം നടത്തും. മുൻ […]
Read more

ഏറ്റുമാനൂരിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

കോട്ടയം: ഏറ്റുമാനൂർ നഗരസഭയുടെ 32-ാം വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയായ വിഷ്ണു ചെമ്മുണ്ടവള്ളിയാണ് ഈ വാർഡിലെ സ്ഥാനാർഥി. വാർഡ് പ്രസിഡന്റ് ജോയി പുത്തൻപുരയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് ജോയി പൂവന്നിക്കുന്നേൽ, മൈക്കിൾ ജെയിംസ്, സിബി ചിറയിൽ, സജി വള്ളോംകുന്നേൽ, ബിജു കുംബിക്കൻ, അനിൽകുമാർ, സജി പിച്ചകശ്ശേരി തുടങ്ങിയവരും സ്ഥാനാർഥി വിഷ്ണു ചെമ്മുണ്ടവള്ളിയും പ്രസംഗിച്ചു.
Read more

തിരുവഞ്ചൂരിന്റെ കോണ്‍ഗ്രസിലെ ‘കോമഡി കമ്മിറ്റി’

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അച്ചടക്കം ഉറപ്പിക്കാനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുമാണ് ഒരു അച്ചടക്ക സമിതിക്ക് ഹൈക്കമാന്‍ഡ് രൂപം നല്‍കിയത്. കോട്ടയം എംഎല്‍എയും മുതിര്‍ന്ന നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായാണ് സമിതി രൂപീകരിച്ചത്. എന്‍ അഴകേശന്‍, ഡോ. ആരിഫ എന്നിവര്‍ കൂടി അംഗങ്ങളായ സമിതി 2002 ജനുവരി നാലിന് ചുമതലയേല്‍ക്കുകയും ചെയ്തു. സമിതി ചുമതല ഏറ്റെടുത്തതു മുതല്‍ കോണ്‍ഗ്രസിലെ എല്ലാ പരാതികളും അച്ചടക്ക സമിതി അന്വേഷിക്കും എന്ന് പ്രഖ്യാപനം പതിവായി. ഇത്തരത്തില്‍ ഏതെങ്കിലും വിഷയത്തില്‍ സമിതി അന്വേഷണം […]
Read more

2026ൽ കോട്ടയത്ത് തീപാറുംതിരുവഞ്ചൂരുംജോർജ് കുര്യനുംഏറ്റുമുട്ടും

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ ഒരു മണ്ഡലമാണ് കോട്ടയം. കോട്ടയം മുനിസിപ്പാലിറ്റിയും കോട്ടയം താലൂക്കിൽ ഉൾപ്പെടുന്ന പനച്ചിക്കാട് , വിജയപുരം എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ് കോട്ടയം. ഇത്തവണ കോട്ടയത്തെ പോരാട്ടം ശക്തവും വാശിയേറിയതുമാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. കോട്ടയം നിയമസഭാ മണ്ഡലം എൽഡിഎഫിനോ യുഡിഎഫിനോ മാത്രം വിജയം നൽകിയ മണ്ഡലമൊന്നുമല്ല കോട്ടയം. ഇരുമുന്നണികൾക്കും ഇവിടെ വിജയം നേടാനായിട്ടുണ്ട്. എൽഡിഎഫിലെ പ്രമുഖ നേതാവായിരുന്ന അന്തരിച്ച ടി കെ രാമകൃഷ്ണനും ഇപ്പോഴത്തെ സീനിയർ നേതാവും മന്ത്രിയുമായ വി.എൻ വാസവനും […]
Read more

Recent News

Advertisement
WhiteswanTV Footer