ലീഗിനെതിരെ ലീഗ്; ഫറോക്കിൽ വിമത നീക്കം ശക്തം
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ അരീക്കാട് നോർത്ത് 41-ാം ഡിവിഷനിൽ തിരഞ്ഞെടുപ്പ് ചൂടുപിടിക്കവെ മുസ്ലിം ലീഗിന് തലവേദനയായി വിമത സ്ഥാനാർത്ഥി. ലീഗ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പാർട്ടിയുടെ ഡിവിഷൻ ഭാരവാഹി തന്നെയാണ് ഇവിടെ മത്സരരംഗത്തിറങ്ങിയിരിക്കുന്നത്. മുസ്ലിം ലീഗ് ഡിവിഷൻ സെക്രട്ടറി കീഴ്‌വന അബ്ദുൽ സലീമാണ് ഔദ്യോഗിക പക്ഷത്തിനെതിരെ പത്രിക സമർപ്പിച്ചത്. നല്ലളം മേഖലയിലെ മുസ്ലിം ലീഗിൽ നിലനിൽക്കുന്ന രൂക്ഷമായ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് സലീമിനെ ഒരു വിഭാഗം പ്രവർത്തകർ രംഗത്തിറക്കിയതെന്നാണ് സൂചന. ഇതോടെ ഔദ്യോഗിക സ്ഥാനാർത്ഥിയും വിമതനും തമ്മിലുള്ള […]
Read more