Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ആർമിനിയൻ സഭാ ആസ്ഥാനത് കാതോലിക്കാ ബാവക്ക് ഊഷ്മള വരവേൽപ്പ്; നൈജീരിയയിലെ അക്രമങ്ങളിൽ ലോകനേതാക്കൾ ഇടപെടണമെന്ന് ബാവ

സിഡ്‌നി: ഓസ്ട്രലിയയിൽ സ്ലൈഹീക സന്ദർശനം നടത്തുന്ന മലങ്കര ഓർത്തഡോൿസ്‌ സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബാസെലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ ബാവക്ക് ഊഷ്മള വരവേൽപ്പൊരുക്കി ഓസ്‌ട്രേലിയയിലെ ആർമിനിയൻ സഭ. സിദ്നിയിലെ സഭാ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ആർമിനിയൻ സഭാ മെത്രാപോലീത്ത മാർ വാർഡൻ നവസരദ്യൻ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. ആർമിനിയൻ സഭയിലെ നൂറുകണക്കിന് വൈദീകരും വിശ്വാസികളും പങ്കെടുത്ത ചടങ്ങിൽ മലങ്കര ഓർത്തഡോൿസ്‌ സഭയിലെ ഗീവർഗീസ് മാർ ദീയസ്കോറസ് മെത്രാപോലീത്തയും കാതോലിക്കാ ബാവക്ക് ഒപ്പമുണ്ടായിരുന്നു. നൈജീരിയയിലെ ആക്രമണങ്ങളും ക്രൈസ്തവ വിരുദ്ധ […]
Read more

കാർ ആക്രമിച്ച് ഒന്നരക്കോടിയുടെ സ്വർണം കവർന്നു

മൈസൂരു: ബന്ദിപ്പുരിനും നാഗർഹോളെ വനമേഖലയ്ക്കും ഇടയിൽ കോഴിക്കോട് സ്വദേശിയുടെ കാർ ആക്രമിച്ച് ഒന്നരക്കോടിയുടെ സ്വർണം കവർന്നു. സ്വർണപ്പണിക്കാരനായ വിനുവിനെയാണ് ആക്രമിച്ചത്. ബന്ദിപ്പൂർ–കേരള റൂട്ടിൽ നാഗർഹോളെയിലെ മൂലെഹോളിലേക്കുള്ള മദ്ദൂർ ഫോറസ്റ്റ് ചെക്പോസ്റ്റിന് സമീപത്തായിരുന്നു സംഭവം നടന്നത്. ശനിയാഴ്ച വിനു പോലീസിൽ നൽകിയ പരാതിയോടെയാണ് സംഭവം പുറത്തറിയുന്നത്. മാണ്ഡ്യയിലെ മറ്റൊരു സ്വർണപ്പണിക്കാരനിൽ നിന്ന് സ്വർണക്കട്ടി വാങ്ങി സുഹൃത്തിനൊപ്പം നാട്ടിലേക്കുമടങ്ങുമ്പോഴാണ് സംഭവം നടന്നത്. ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന 1.2 കിലോഗ്രാം സ്വർണമാണ് ആറംഗ സംഘം കവർന്നത്. മടക്കയാത്രയിൽ വിനു […]
Read more

കൊല്ലത്ത് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കൊല്ലം: കരിക്കോട് അപ്പോളോ നഗറിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയായ ഭർത്താവ് മധുസൂദനൻ പിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടത്തിങ്കലിൽ വീട്ടിൽ താമസിക്കുന്ന കവിതയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ഹനാൻ ഷായുടെ സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും സംഘാടകർക്കെതിരെ കേസെടുത്തു

കാസർകോട്: കാസർകോട് ഹനാൻ ഷായുടെ സംഗീത പരിപാടിയിൽ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് പരിപാടി സംഘാടകരായ അഞ്ചുപേർക്കും മറ്റ് കമ്മിറ്റിയംഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തു. പരിപാടിയിൽ പങ്കെടുക്കാൻ 3,000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കാനാകൂ എന്ന് മുന്നറിയിപ്പുണ്ടായിരുന്നിട്ടും ഏകദേശം 10,000 പേർ വേദിയിലേക്ക് പ്രവേശിച്ചതായി എഫ്ഐആർ രേഖപ്പെടുത്തിയിട്ടുണ്ട്. പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ ജനസംഖ്യ കൂടുകയും നഗരത്തിലെ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി നേരിട്ട് എത്തി പരിപാടി നിർത്തി വെച്ചു. തിരക്കിലും തിക്കലിലും പെട്ട് അസ്വസ്ഥത അനുഭവിച്ച […]
Read more

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ

കോട്ടയം: കോട്ടയം മാണിക്കുന്നത്തിൽ യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശിയായ ആദർശാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭയുടെ മുൻ കൗൺസിലർ അനിൽകുമാറിനെയും മകൻ അഭിജിത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി അനിൽകുമാറിന്റെ വീടിന്റെ മുമ്പിൽ വെച്ചാണ് സംഭവം നടന്നത്. ആദർശും അഭിജിത്തും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അർദ്ധരാത്രി ആദർശും സുഹൃത്തുക്കളും അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും അത് സംഘർഷത്തിലേക്ക് മാറുകയും ചെയ്തു. തുടർന്ന് അഭിജിത്ത് കത്തി ഉപയോഗിച്ച് ആദർഷിനെ കുത്തിക്കൊന്നു. ഉടൻ […]
Read more

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 3 പേർക്ക് പരിക്ക്

കോട്ടയം: ചങ്ങനാശ്ശേരി എം.സി. റോഡിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു ബസുമാണ് തമ്മിൽ ഇടിച്ചത്. അപകടത്തിൽ ഒരു ബസ് ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് ബസിലും ഉണ്ടായിരുന്ന യാത്രക്കാർക്കും നിസാര പരിക്കുകളുണ്ട്.
Read more

ട്രംപുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ രാജിവെച്ച് മാർജോറി ടെയ്‌ലർ ഗ്രീൻ

വാഷിംഗ്ടൺ: അമേരിക്കയിലെ ശക്തമായ വലതുപക്ഷ സ്വാധീനമുള്ള രാഷ്ട്രീയ നേതാവും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘മേക് അമേരിക്ക ഗ്രേറ്റ് അഗെയ്ൻ’ പ്രസ്ഥാനത്തിന്റെ പ്രധാന മുഖവുമായ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം മാർജോറി ടെയ്ലർ ഗ്രീൻ കോൺഗ്രസ് അംഗത്വത്തിൽ നിന്ന് രാജിവെച്ചു. ‘എപ്സ്റ്റീൻ’ ഫയലുമായി ബന്ധപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടതിനെ തുടർന്നും, അത് സംബന്ധിച്ചുള്ള ട്രംപുമായുണ്ടായ തുറന്ന അഭിപ്രായഭിന്നതയും രാജിക്ക് വഴിവെച്ചുവെന്നാണ് സൂചന. ട്രംപ് ഭരണകൂട്ടത്തിനുള്ളിൽ നിന്നും തങ്ങളെ മാറ്റിനിർത്തിയെന്നും അതാണ് രാജിയിലെ പ്രധാന കാരണമെന്നും ഗ്രീൻ […]
Read more

ലീഗ് വിട്ടു, ഇനി കോൺഗ്രസിനൊപ്പം; രാമനാട്ടുകരയിൽ ബുഷ്റ റഫീഖ് പതിനൊന്നാം ഡിവിഷനിൽ മത്സരിക്കും

കോഴിക്കോട് : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് വനിതാ സംസ്ഥാന കമ്മിറ്റി അംഗവും മുൻ നഗരസഭാധ്യക്ഷയുമായ പ്രമുഖ നേതാവ് കോൺഗ്രസ് പാളയത്തിലേക്ക്. മുൻ നഗരസഭാധ്യക്ഷ ബുഷ്റ റഫീഖാണ് ലീഗ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി രാമനാട്ടുകര നഗരസഭയിലെ സേവാമന്ദിരം പതിനൊന്നാം ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിൽ പാർട്ടിക്കുള്ളിൽ വലിയ സ്വാധീനമുണ്ടായിരുന്ന ബുഷ്റ, 2015-2020 കാലഘട്ടത്തിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുകയും നാല് വർഷത്തിലേറെ രാമനാട്ടുകര നഗരസഭയുടെ അധ്യക്ഷ […]
Read more

തെരഞ്ഞെടുപ്പിന് മാത്രം വാഗ്ദാനം, റോഡിന്റെ ദുരവസ്ഥ ഇനിയും മാറിയിട്ടില്ല; വഴി കാത്ത് വർഷങ്ങൾ

കോഴിക്കോട്: മാവൂർ ഗ്രാമ പഞ്ചായത്തിലെ കുറ്റിക്കടവ്, കണ്ണിപറമ്പ്, തെങ്ങിലക്കടവ് ഗ്രാമവനവുമായി ബന്ധിപ്പിക്കുന്ന 400 മീറ്റർ റോഡ് വർഷങ്ങളായി തീർത്തും അപകടാവസ്ഥയിലാണ്. ഓരോ തെരഞ്ഞെടുപ്പിലും വാഗ്ദാനങ്ങൾ ലഭിച്ചിട്ടും യാതൊരു പരിഹാരവും ലഭിക്കാത്തതിൽ നാട്ടുകാർ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നു. പ്രദേശവാസികൾ നിരവധി തവണ പഞ്ചായത്തിനെയും ജനപ്രതിനിധികളെയും സമീപിച്ചെങ്കിലും വലിയ ചെലവ് ചൂണ്ടിക്കാട്ടി നടപടികൾ മാറിക്കൊണ്ടിരിക്കുന്നു. എംൽഎ വികസന ഫണ്ടിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞ ശ്രമങ്ങളും മങ്ങിപ്പോയതായും നാട്ടുകാർ പറയുന്നു. മഴപെയ്താൽ പോലും നടപ്പാത നഷ്ടപ്പെടുന്ന ഈ റോഡിൽ വിദ്യാർത്ഥികളും നാട്ടുകാരും പകലും […]
Read more

കാട്ടുപന്നി ഇടിച്ചുണ്ടായ ഓട്ടോ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ കാട്ടുപന്നി വന്ന് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കല്ലറ സ്വദേശി അഖിൽ രാജ് ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. ഇന്ന് പുലർച്ചെയാണ് അഖിൽ മരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix