Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാർ ആക്രമിച്ച് ഒന്നരക്കോടിയുടെ സ്വർണം കവർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൈസൂരു: ബന്ദിപ്പുരിനും നാഗർഹോളെ വനമേഖലയ്ക്കും ഇടയിൽ കോഴിക്കോട് സ്വദേശിയുടെ കാർ ആക്രമിച്ച് ഒന്നരക്കോടിയുടെ സ്വർണം കവർന്നു. സ്വർണപ്പണിക്കാരനായ വിനുവിനെയാണ് ആക്രമിച്ചത്.

ബന്ദിപ്പൂർ–കേരള റൂട്ടിൽ നാഗർഹോളെയിലെ മൂലെഹോളിലേക്കുള്ള മദ്ദൂർ ഫോറസ്റ്റ് ചെക്പോസ്റ്റിന് സമീപത്തായിരുന്നു സംഭവം നടന്നത്. ശനിയാഴ്ച വിനു പോലീസിൽ നൽകിയ പരാതിയോടെയാണ് സംഭവം പുറത്തറിയുന്നത്.

മാണ്ഡ്യയിലെ മറ്റൊരു സ്വർണപ്പണിക്കാരനിൽ നിന്ന് സ്വർണക്കട്ടി വാങ്ങി സുഹൃത്തിനൊപ്പം നാട്ടിലേക്കുമടങ്ങുമ്പോഴാണ് സംഭവം നടന്നത്. ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന 1.2 കിലോഗ്രാം സ്വർണമാണ് ആറംഗ സംഘം കവർന്നത്.

മടക്കയാത്രയിൽ വിനു പിന്തുടർന്ന മൂന്ന് കാറുകളിൽ നിന്ന് രണ്ട് കാറുകൾ മൂലെഹോളിനടുത്ത് അദ്ദേഹത്തിന്റെ വാഹനം വളഞ്ഞു. അക്രമികൾ സുഹൃത്തിനെ കാറിൽ നിന്ന് ഇറക്കി പിന്നിലേക്കു തള്ളി കയറ്റി. തുടർന്ന് കാർ വനത്തിനുള്ളിലേക്ക് ഓടിച്ചു കൊണ്ടുപോയ സംഘം വിനുവിന്റെ കൈവശമുള്ള സ്വർണക്കട്ടിയുള്ള ബാഗ് കവർന്ന് രക്ഷപ്പെട്ടു.

തുടർന്ന് വിനു സുഹൃത്തിനൊപ്പം മദ്ദൂർ ഫോറസ്റ്റ് ചെക്പോസ്റ്റിലെത്തി സംഭവം ഉദ്യോഗസ്ഥരെ അറിയിച്ചു. ഗുണ്ടൽപേട്ട് ടൗൺ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

Tags :

Recent News

Advertisement
WhiteswanTV Footer