Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

തമിഴ്നാട്ടിൽ കനത്ത മഴ; തിരുവാരൂരിൽ സ്ത്രീ ഷോക്കേറ്റ് മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ മഴക്കെടുതിയിൽ മരണസംഖ്യ 5 ആയി. തിരുവാരൂരിൽ സ്ത്രീ ഷോക്കേറ്റ് മരിച്ചു, നന്നിലത്ത് സ്വദേശി ജയന്തി ആണ് മരിച്ചത്. തിരുനെൽവേലി, തൂത്തുക്കുടി, തേനി ഉൾപ്പെടെ 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുനെൽവേലിയിലെ കുറുക്കുത്തുറൈ മുരുകൻ ക്ഷേത്രത്തിൽ വെള്ളം കയറി. താമിരഭരണി നദി തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നാഗപട്ടണിൽ 15,000 ഏക്കർ കൃഷി നശിച്ചു. തൂത്തുക്കുടിയിൽ എൻ.ഡി.ആർ.എഫ് സംഘം രോഗികളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട് സെന്യാർ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. മത്സ്യതൊഴിലാളികൾ […]
Read more

കുടുംബ തർക്കത്തെ തുടർന്ന് ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു

മലപ്പുറം: കുടുംബ വഴക്കിന്റെ പേരിൽ സഹോദരൻ അനുജനെ കുത്തിക്കൊന്നു. മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ സ്വദേശി അബ്ദുള്‍ അമീർ ആണ് കൊല്ലപ്പെട്ടത്. പുലർച്ചെയാണ് സംഭവം നടന്നത്. പ്രതി സഹോദരൻ ജുനൈദിനെ മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

കോഴിക്കോട് കുന്ദമംഗലം ബ്ലോക്കിൽ കോൺഗ്രസിന് ഇരട്ട വിമത വെല്ലുവിളി

കോഴിക്കോട് : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കാരശ്ശേരിയിലും പൂവാട്ട്പറമ്പ് ഡിവിഷനിലും കോൺഗ്രസിന് ശക്തമായ വിമതപ്രതിസന്ധി. ഔദ്യോഗിക സ്ഥാനാർത്ഥികളെതിരെ തന്നെ പാർട്ടി നേതാക്കൾ മത്സരം നടത്തുകയാണ്. കാരശ്ശേരി ഡിവിഷനിൽ, കോൺഗ്രസ് സ്ഥാനാർത്ഥി സുഹൈബിനെതിരെ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ദിഷാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തെത്തി. അതേസമയം, പൂവാട്ട്പറമ്പ് ഡിവിഷനിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി രാധാ ഹരിദാസിനെതിരെ മണ്ഡലം വൈസ് പ്രസിഡന്റ് അനിതാ അനീഷ് മത്സരിക്കുന്നു. രണ്ടു ഡിവിഷനുകളിലുമായി വിമതരെ പിന്തിരിപ്പിക്കാൻ ഡിസിസി തുടരെ നടത്തിയ ചര്‍ച്ചകൾക്കും […]
Read more

സ്വർണ്ണ പാളി വിവാദം; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ പരിഗണിക്കും. മുൻ ദേവസ്വം പ്രസിഡന്‍റ് എൻ വാസുവും തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവുമാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അതേസമയം സിപിഎം നേതാവ് എ. പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ എടുക്കാനുള്ള അപേക്ഷ നാളെ കോടതിയിൽ പരിഗണിക്കും. കേസിലെ പ്രതിയായ എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതി ഹാജരാക്കിയതിന് എതിരെ നടപടി വരാനുണ്ടെന്ന് സൂചന. തിരുവനന്തപുരം എ.എ.ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരാണ് വാസുവിനെ പൂജപ്പുര സെൻട്രൽ […]
Read more

കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട; രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട്: പുതിയ ബസ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിൽ രണ്ട് യുവാക്കളിൽ നിന്ന് വൻ തോതിൽ രാസലഹരി മരുന്നുകൾ പൊലീസ് പിടികൂടി. 250 ഗ്രാം MDMA, 44 ഗ്രാം ടാബ്ലറ്റ് രൂപത്തിലുള്ള MDMA, 99 LSD സ്റ്റാമ്പ് എന്നിവയാണ് പിടിച്ചെടുത്തത്. കല്ലായി സ്വദേശിയായ ഷഹലിനെയും, തിരുവണ്ണൂർ സ്വദേശിയായ മുഹമ്മദ് ഇർഫാനിനെയും കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും കോഴിക്കോട് കസബ പോലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ നഗരത്തിലെത്തിയ ഇവർ ബാഗ്ലൂരിൽ നിന്നാണ് ലഹരി മരുന്നുകൾ […]
Read more

ഡൽഹിയിൽ ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണത്തിന് എതിരെ നടന്ന പ്രതിഷേധത്തിൽ അറസ്റ്റിലായവരിൽ മലയാളികളും . തൃശ്ശൂർ, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. അറസ്റ്റിലായ രണ്ടുപേരെയും പട്യാല കോടതിയിൽ ഹാജരാക്കി. ഇവരിൽ ഒരാൾ നിലവിൽ നിയമ ബിരുദ വിദ്യാർത്ഥിയും ഒരാൾ നിയമ ബിരുദം പൂർത്തിയാക്കിയവരുമാണ്. കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിൽ പങ്കെടുത്തവർ അർബൻ നക്സലുകളുടെ നിലപാടുകൾ പിന്തുടരുന്നതായും, മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതായും ആരോപിച്ചു. വയുമലിനീകരണത്തിന് എതിരായ പ്രതിഷേധം അല്ല ഇവർ ഉദ്ദേശിച്ചതെന്നും പൊലീസിനെ ആക്രമിച്ചെന്നും ഡൽഹി പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
Read more

കൊച്ചി കോര്‍പറേഷനിൽ യുഡിഎഫിന് വൻ തിരിച്ചടി

കൊച്ചി: കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ തിരിച്ചടി. പത്തോളം പ്രമുഖ വിമതർ യുഡിഎഫിന് എതിരായി മത്സരത്തിനിറങ്ങുകയാണ്. അതിൽ കോൺഗ്രസ് നേതാക്കളും ഉൾപ്പെടുന്നു. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് പൂര്‍ത്തിയാകുന്നതോടെ ഇവര്‍ മത്സരരംഗത്തുണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമായി. കൊച്ചി കോണത്ത് ഡിവിഷനിൽ മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാറാണ് വിമതനായി മത്സരിക്കുന്നത്. ഗിരിനഗറില്‍ മഹിളാ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ മാലിനി കുറുപ്പും പാലാരിവട്ടത്ത് മുൻ കൗൺസിലർ ജോസഫ് അലക്സും വിമതരായി മത്സരിക്കുന്നുണ്ട്. 72-ാം ഡിവിഷനിലെ മുൻ കൗൺസിലർ, യൂത്ത് […]
Read more

പൂവാട്ട് പറമ്പ് ഡിവിഷനിൽ സ്ഥാനാർത്ഥി വിവാദം; രമ്യാ ഹരിദാസിന്റെ അമ്മക്കെതിരെ വിമത സ്ഥാനാർഥി അനിത അനീഷ്

കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പൂവാട്ട് പറമ്പ് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം വിവാദത്തിലേക്ക്. ഡി.സി.സി പ്രഖ്യാപിച്ച സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ അമ്മ രാധാ ഹരിദാസിനെതിരെ, മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് അനിത അനീഷ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. സീറ്റ്‌ തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഇവർ ഇരുവരും ഡിവിഷനിൽ മത്സര രംഗത്ത് സജീവരായിരിക്കുകയാണ്. തന്നെയാണ് ആദ്യമായി സ്ഥാനാർഥിയാക്കിയതെന്ന് നേതാക്കൾ അറിയിച്ചെങ്കിലും, പിന്നീട് രാധാ ഹരിദാസിനെ പ്രഖ്യാപിക്കപ്പെട്ടുവെന്നാണ് അനിതയുടെ ആരോപണം.രമ്യാ ഹരിദാസ് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ പദവി […]
Read more

നെഞ്ചില്‍ ഗൈഡ് വയർ കുടുങ്ങിയ സംഭവം; സർക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടെന്ന് സുമയ്യ

തിരുവനന്തപുരം: നെഞ്ചില്‍ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ രണ്ടുമാസമായി വിദഗ്ധസമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നെന്നും എന്നാല്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുമയ്യ. കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയുടെ നെഞ്ചിലാണ് ഗൈഡ് വയർ കുടുങ്ങിക്കിടക്കുന്നത്. ശസ്ത്രകൃയ്ക്കിടെ ഉണ്ടായ ഗുരുതര വീഴ്ചയെ തുടർന്നാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയർ കുടുങ്ങിയത്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിനായി രണ്ടുമാസം മുമ്പ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകിയിരുന്നെന്നും ഫോണിലൂടെ കൃത്യമായ മറുപടി ലഭിക്കാത്തത് കൊണ്ടാണ് നേരിട്ട് വന്നത്. എന്നാൽ അപേക്ഷ പോലും ഡയറക്ടർ കണ്ടത് ഇപ്പോഴാണ്. രണ്ടാം […]
Read more

ടോപ്പ് ടേബിൾ തകർക്കാൻ മലപ്പുറം; ഒന്നാം സ്ഥാനത്ത് ഉറച്ച് കാലിക്കറ്റ് എഫ് സി

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ടൂർണമെന്റിൽ ഇന്ന് ആവേശകരമായ പോരാട്ടം. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് മുന്നേറുന്ന കാലിക്കറ്റ് എഫ്സിയും , മൂന്നാം സ്ഥാനത്തിലുള്ള മലപ്പുറം എഫ്സിയും ഇന്ന് നേർക്കുനേർ പോരാടും. ആരാധകരുടെ വലിയ പിന്തുണയുള്ള ഈ മത്സരത്തെ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. മത്സരം ഇന്ന് രാത്രി ഏഴു മണിക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. ഏഴ് കളികളിൽ നിന്ന്‌ രണ്ട് ജയം, നാല് സമനില, എന്നിങ്ങനെ പത്തു പോയിന്റുകളുമായാണ് മലപ്പുറം എഫ് സി പോയിന്റ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix