Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

യുപിയിൽ ബിഎല്‍ഒ ജീവനൊടുക്കി

ഗോണ്ട∙ ഉത്തർപ്രദേശിലെ എസ്ഐആർ ജോലിക്കായി നിയോഗിച്ച ബൂത്ത് ലെവൽ ഓഫിസർ വിഷം കഴിച്ച് ജീവനൊടുക്കി. ജൗൻപൂർ സ്വദേശി വിപിൻ യാദവാണ് മരിച്ചത്. ജയ്ത്പൂർ മജ്ഹ സ്കൂളിലെ അധ്യാപകനാണ് വിപിൻ. ഖേംപൂർ ഗ്രാമത്തിലാണ് വിപിൻ ബിഎൽഒ ആയി പ്രവർത്തിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. അവശനിലയിൽ കണ്ട വിപിനെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, വിപിൻ ആത്മഹത്യ ചെയ്തത് സമ്മർദം മൂലമാണെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയിൽ വച്ച് […]
Read more

റഷ്യ-യുക്രൈൻ സമാധാന കരാറിന് ധാരണയായെന്ന് റിപ്പോർട്ട്

കീവ്: റഷ്യ–യുക്രൈൻ സമാധാന കരാറിൽ ധാരണയിലേക്ക് നീക്കം നടന്നതായി റിപ്പോർട്ട്. അബുദാബിയിൽ യു.എസ് ആർമി സെക്രട്ടറിയും റഷ്യൻ പ്രതിനിധികളും നടത്തിയ ചർച്ചയിൽ പുരോഗതിയുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പരിഷ്‌കരിച്ച യു.എസ് നിർദേശങ്ങൾ അംഗീകരിക്കാമെന്ന് പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ യു.എസ്–റഷ്യ ചർച്ചകൾ അബുദാബിയിൽ തുടർന്നു കൊണ്ടിരിക്കുകയാണ്. യുക്രൈനിന്റെ ദീർഘകാല സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യു കെ, ഫ്രാൻസ്, ജർമ്മനി എന്നിവർ സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചു. ചർച്ചകൾ കരാറിലേക്ക് നയിക്കുമെന്ന പ്രത്യാശ സെലൻസ്കി പ്രകടിപ്പിച്ചു. യുദ്ധവിരാമ കരാറിനായി തന്റെ […]
Read more

ശുചിത്വ സന്ദേശവുമായി എൻ എസ് എസ്, സ്കൂളിൽ ആരോഗ്യ ക്ലാസും ചിത്രരചനയും

കോഴിക്കോട് : ചാത്തമംഗലം–ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ സ്വച്ച് ഭാരത് അഭിയാൻ (ദേശീയ ശുചിത്വ ദൗത്യം) പ്രോഗ്രാമിന്റെ ഭാഗമായി ജി.വി.എച്ച്.എസ്.എർ.ഇ.സി സ്കൂളിൽ എൻ.എസ്.എസ് വിദ്യാർത്ഥികൾക്ക് ചിത്രരചനയും ആരോഗ്യബോധവൽക്കരണവും നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഹർഷദ് അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഹകീം കെ.പി പദ്ധതിയുടെ ലക്ഷ്യങ്ങളും ശുചിത്വത്തിന്റെ പ്രാധാന്യവും വിശദീകരിച്ചു. അമ്പതോളം വിദ്യാർത്ഥികൾ ശുചിത്വ വിദ്യാലയം, ശുചിത്വ വീട്, ശുചിത്വ ഗ്രാമം എന്നിവയെ ആസ്പദമാക്കി വർണശബളമായ ചിത്രങ്ങൾ സൃഷ്ടിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് കെ.എം […]
Read more

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകര നാറാണിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരക്കോണം പി.പി.എം. ഹൈസ്കൂളിൽ പഠിക്കുന്ന അനന്തുവിനെയാണ് വീട്ടിനുള്ളിൽ തൂങ്ങി നിലയിൽ കണ്ടെത്തിയത്. ഉടൻ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫറോക്ക് നഗരസഭയിലെ പതിനാലാം ഡിവിഷനിൽ കുടുംബ സംഗമം സംഘടിപ്പിച്ചു‎

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫറോക്ക് നഗരസഭയിലെ പതിനാലാം ഡിവിഷൻ എൽഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു.​ പതിനാലാം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ അഡ്വക്കേറ്റ് ജൂറൈജിന് വേണ്ടി വോട്ടഭ്യർഥിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.​ പതിനാലാം ഡിവിഷൻ സി.പി.ഐ.എം. ഏരിയ സെക്രട്ടറി സി. ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ആർ.ജെ.ഡി. നേതാവ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു.​ ഫറോക്ക് നഗരസഭയിലെ 39 ഡിവിഷനുകളിലും ഇത്തരത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചതായി […]
Read more

സ്വർണ്ണ പാളി വിവാദം; തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരുടെയും മൊഴിയെടുത്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ നിര്‍ണായക മുന്നേറ്റവുമായി പ്രത്യേക അന്വേഷണം സംഘം. ശബരിമല തന്ത്രിമാരായ കണ്ഠര്‍ രാജീവറും മോഹനരും നല്‍കിയ മൊഴികൾ എസ്ഐടി രേഖപ്പെടുത്തി. രണ്ടുപേരും നേരിട്ട് എസ്ഐടി ഓഫീസിൽ ഹാജരായി മൊഴി നല്‍കിയതായി അന്വേഷണ സംഘം അറിയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ടായിരുന്നുവെന്നതും സ്വർണപ്പാളി സംബന്ധമായ അനുമതി ഉദ്യോഗസ്ഥർ നൽകിയ നിർദേശങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് നല്‍കിയതെന്നും തന്ത്രിമാർ മൊഴിയിൽ വ്യക്തമാക്കി. ദൈവഹിതം നോക്കി അനുമതി നൽകുന്നതാണ് തന്ത്രിമാരുടെ ചുമതല എന്നവരാണ് അവരുടെ വിശദീകരണം. ദ്വാരപാലക ശിൽപ്പം സ്വർണം പൂശിയതിനെ കുറിച്ച് […]
Read more

കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

കൊച്ചി: നഗരത്തിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയംപിള്ളി സ്വദേശി നിയാസ് ആണ് മരിച്ചത്. മരടിലാണ് സംഭവം നടന്നത്. മരട് ആറ്റുംപുറം റോഡിൽ വേലുവിന്റെ ഉടമസ്ഥതയിലുള്ള കാലങ്ങളായി ഉപേക്ഷിക്കപ്പെട്ട വീട് മൂന്ന് തൊഴിലാളികൾ ചേർന്ന് പൊളിച്ചുമാറ്റുകയായിരുന്നു. ഈ സമയത്ത് കെട്ടിടത്തിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി ഇടിഞ്ഞുവീഴുകയായിരുന്നു. ഭിത്തി ഇടിഞ്ഞുവീണപ്പോൾ മറ്റ് തൊഴിലാളികൾ ഓടി രക്ഷപെട്ടു. പരിക്കേറ്റ നിയാസിനെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം […]
Read more

2,500 കോടിയുടെ മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരൻ പിടിയിൽ

ന്യൂഡൽഹി: ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയുടെ സൂത്രധാരൻ പവൻ താക്കൂറിനെ അധികൃതർ കസ്റ്റഡിയിൽ എടുത്തു. ഇയാളെ ഉടൻ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും അറിയിച്ചു. 2024-ൽ ഡൽഹിയിൽ നടത്തിയ പരിശോധനയിൽ 82 കിലോ കൊക്കെയ്ൻ പിടിച്ചെടുത്ത കേസിലെ പ്രധാന പ്രതിയാണ് താക്കൂർ. ഏകദേശം 2,500 കോടി രൂപ വിലമതിക്കുന്ന ഈ മയക്കുമരുന്ന് കപ്പൽ വഴി രാജ്യത്ത് കടത്തിയ ശേഷം ട്രക്കിൽ തലസ്ഥാനത്തേക്ക് എത്തിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിതരണം നടത്തുന്നതിനായി ഒരു ഗോഡൗണിൽ സൂക്ഷിച്ചിരിക്കുമ്പോഴാണ് ശേഖരം പിടികൂടിയത്. ഇതോടൊപ്പം, […]
Read more

അതിജീവനത്തിന്റെ നൃത്തം; ജില്ലാ കലോത്സവത്തിൽ സാരംഗിന്റെ തകർപ്പൻ പ്രകടനം

കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ കാണികളുടെ മനം കവർന്ന് ഡൗൺ സിൻഡ്രോം ബാധിതനായ വിദ്യാർത്ഥി സാരംഗ് പി വി. ഹയർ സെക്കണ്ടറി വിഭാഗം നാടോടിനൃത്തത്തിലാണ് എൻജിഒ ക്വാർട്ടേഴ്സ് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ +2 ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായ സാരംഗ് മികച്ച പ്രകടനം കാഴ്ചവെച്ചത്. സ്പെഷ്യൽ സ്കൂൾ മത്സരങ്ങളിൽ പങ്കെടുക്കാതെ ജനറൽ വിഭാഗത്തിൽ സാധാരണ കുട്ടികൾക്കൊപ്പമാണ് സാരംഗ് മത്സരിച്ചത്. ചുവടുകൾ ഇടറാതെ കാണികളെ പിടിച്ചിരുത്തിയ പ്രകടനം ഏറെ ശ്രദ്ധ നേടി.കലാ കായിക രംഗങ്ങളിൽ എപ്പോഴും സജീവമാണ് സാരംഗ്. […]
Read more

തൃശൂർ കുതിരാനിലുണ്ടായ വാഹനാപകടത്തിൽ യാത്രികന്റെ കൈ അറ്റു

തൃശൂർ: തൃശൂരിലെ കുതിരൻ തുരങ്കത്തിനുള്ളിൽ മിനി ലോറി അപകടത്തിൽപ്പെട്ട് യാത്രികന്റെ കൈ അറ്റു. കൊല്ലങ്കോട് സ്വദേശി സുജിൻ എന്നയാളുടെ ഇടതു കൈയാണ് അറ്റത്. ഇന്ന് രാവിലെയാണ് സമഭാവത്തെ നടന്നത്. കോഴി കയറ്റി വന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം തുരങ്കത്തിന്റെ ഒരു വശം ചേർന്ന് പോവുകയും സുജിന്റെ കൈ കൈവരിയിൽ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ സുജിനെ ഒരു ആംബുലൻസിലും കൈ മറ്റൊരു ആംബുലൻസിലുമായാണ് ആശുപത്രിയിലെത്തിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix