Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ബസിൽ വെച്ച് വിദ്യാര്‍ത്ഥിനിക്കുനേരെ കണ്ടക്ടറുടെ അതിക്രമം; സംഭവം കാസര്‍കോട്

കാസര്‍കോട്: കാസര്‍കോട്–മംഗളൂരു റൂട്ടിലുള്ള കര്‍ണാടക ആര്‍ടിസി ബസിൽ വിദ്യാര്‍ത്ഥിനിക്കുനേരെ അതിക്രമം. യാത്രയ്ക്കിടെ ബസിലെ കണ്ടക്ടർ മോശമായി പെരുമാറുകയും, അനാവശ്യമായി സ്പര്‍ശിച്ചതായും വിദ്യാര്‍ത്ഥിനി ആരോപിക്കുന്നു. സംഭവത്തെ ചോദ്യം ചെയ്തപ്പോള്‍ കണ്ടക്ടർ അസഭ്യം വിളിച്ചുവെന്നും പിന്നീട് ബസിൽ നിന്ന് ഇറക്കിവിട്ടുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

ഗൃഹനാഥനെ വീട്ട് പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: എടത്തിരുത്തിയിൽ വീട്ടുപറമ്പിലെ കുളത്തിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള സ്വദേശി മാത്യൂസ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മാത്യൂസിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ കരാഞ്ചിറ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈകൾ തുണിയാൽ കെട്ടിയ നിലയിലായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ മലയാളി മരിച്ചു

റിയാദ്: കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ കൂടാളി പിരിയപ്പൻ വീട്ടിൽ മുരിക്കൻ രാജേഷ് ആണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുവൈത്തിലെ അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരണപ്പെട്ടിരുന്നു.
Read more

പാലക്കാട് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭര്‍ത്താവ് ഒളിവിൽ

പാലക്കാട്: പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. മണ്ണാര്‍ക്കാട് അലനല്ലൂര്‍ പാലക്കാഴി സ്വദേശി കുഞ്ഞാത്തമ്മയ്ക്കാണ് വെട്ടേറ്റത്. ഗുരുതരാവസ്ഥയിൽ കുഞ്ഞാത്തമ്മയെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവ് കുഞ്ഞാലനാണ് ആക്രമിച്ചത്. ആക്രമണത്തിന് പിന്നാലെ ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയിൽ 4011 നാമനിർദ്ദേശ പത്രികകൾ പിന്‍വലിച്ചു

കോഴിക്കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ, കോഴിക്കോട് ജില്ലയിൽ 4011 പത്രികകൾ പിന്‍വലിക്കപ്പെട്ടു. പുരുഷ സ്ഥാനാർഥികളിൽ നിന്ന് 1831 പേരുടെയും വനിതകളിൽ നിന്ന് 2180 പേരുടെയും പത്രികകളാണ് അവസാന നിമിഷം വരെ പിന്‍വലിക്കപ്പെട്ടത്. കോഴിക്കോട് കോർപറേഷനിൽ 203, ജില്ലാ പഞ്ചായത്തിൽ 52, 12 ബ്ലോക്കുകളിലായി 329, ഏഴ് മുനിസിപ്പാലിറ്റികളിലായി 554, 70 ഗ്രാമപഞ്ചായത്തുകളിലായി 2873 പത്രികകളും പിന്‍വലിക്കപ്പെട്ടു. പിന്‍വലിക്കൽ പ്രക്രിയ പൂർത്തിയായെങ്കിലും സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാൻ ഇനിയും വൈകും എന്നാണ് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; ജോസഫ് തോമസ് കോഴിക്കോട് പൊതുനിരീക്ഷകൻ

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ പൊതുനിരീക്ഷകനായി (General Observer) ജോസഫ് തോമസിനെ നിയോഗിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്വീകരിക്കുന്നതിനാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പരാതികൾ സമർപ്പിക്കാൻ ഡിസംബർ ഒമ്പതുവരെ സമയമുണ്ട്. generalobserverkozhikode@gmail.com എന്ന വിലാസത്തിൽ ഓൺലൈനായോ, അല്ലെങ്കിൽ നേരിട്ടോ പരാതികൾ നൽകാവുന്നതാണ്. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് അനക്‌സിലെ അഞ്ചാം നമ്പർ മുറിയിൽ പ്രവർത്തിക്കുന്ന ക്യാമ്പ് ഓഫീസിലാണ് പൊതുനിരീക്ഷകനെ നേരിൽ കാണാൻ സൗകര്യമുള്ളത്. […]
Read more

എസ്ഐആറിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ ചാണ്ടി ഉമ്മൻ സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ കക്ഷി ചേരുന്നതിനായി ചാണ്ടി ഉമ്മൻ കോടതി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എസ്ഐആർ സംബന്ധിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിന് മുമ്പ് എന്യൂമറേഷൻ ഫോം അടിയന്തരമായി പൂർത്തിയാക്കേണ്ട ആവശ്യമില്ലെന്നും, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള സമയനിയമനവും ഉണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, ഫോം ഉടൻ ഡിജിറ്റൈസ് ചെയ്യണമെന്ന് ബിഎൽഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എനിയുമറേഷൻ ഫോം സ്വീകരിച്ച് ഡിജിറ്റൈസ് […]
Read more

വാട്ടര്‍ ഹീറ്ററില്‍ ഒളിപ്പിച്ചു കടത്തിയ 250 ഗ്രാം എംഡിഎയുമായി യുവാക്കൾ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ വൻ ലഹരി വേട്ട. ബംഗളൂരുവിൽ നിന്ന് വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച് കടത്തിയ 250 ഗ്രാം എംഡിഎ, എൽഎസ്ഡി സ്റ്റാമ്പുകൾ, എക്സ്റ്റസി ടാബ്ലറ്റുകൾ എന്നിവയുമായി രണ്ട് യുവാക്കൾ പിടിയിൽ. ബംഗളൂരു–കോഴിക്കോട് റൂട്ടിലെ ടൂറിസ്റ്റ് ബസുകൾ ലഹരി കടത്തിന് ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം പരിശോധന ശക്തമാക്കിയത്. ഇന്ന് രാവിലെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയ ബസിൽ യാത്ര ചെയ്തിരുന്ന രണ്ട് യുവാക്കളുടെ പെരുമാറ്റം സംശയകരമായി തോന്നിയതിനെ തുടർന്ന് സംഘം പരിശോധന നടത്തി. യുവാക്കളുടെ […]
Read more

വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോലീസ്

തൃശൂർ: മുണ്ടൂരിൽ വയോധികയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അമ്മയെ മകളും കാമുകനും കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തില്‍ മകൾ സന്ധ്യ, കാമുകൻ നിതിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണാഭരണത്തിനു വേണ്ടിയാണ് കൊല നടത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. തങ്കമണി തലയിടിച്ച് വീണതായാണ് മകൾ ആദ്യം പറഞ്ഞത്. പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് കൊലപാതകമെന്ന് സ്ഥിതീകരിച്ചത്. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. സന്ധ്യയ്ക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിതിൻ ഇവരുടെ അയൽവാസിയാണ്. ഇയാൾ അവിവാഹിതനാണ്.
Read more

അഫ്ഗാനിസ്താനില്‍ വീണ്ടും പാക് വ്യോമാക്രമണം; 10 പേർ കൊല്ലപ്പെട്ടു

കാബൂള്‍: പാകിസ്താൻ വെടിനിർ‍ത്തൽ ധാരണ ലംഘിച്ച് അഫ്ഗാനിസ്താനിലെ പക്തികയും കുനാറും ഉൾപ്പെടുന്ന അതിർത്തി മേഖലയിൽ വ്യോമാക്രമണം നടത്തി. തിങ്കളാഴ്ച രാത്രിയിൽ നടന്ന ആക്രമണത്തിൽ ഒമ്പത് കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പെഷവാറിലെ ഫ്രണ്ടിയർ കോർപ്സ് ആസ്ഥാനത്തെ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താന്റെ നടപടി. ജനവാസ കേന്ദ്രത്തിലാണ് ബോംബാക്രമണം നടന്നതെന്നാണ് ഖോസ്റ്റ് പ്രവിശ്യ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചത്. പാകിസ്താനിൽ ആക്രമണം നടത്തുന്ന തീവ്രവാദികൾക്ക് അഫ്ഗാനിസ്താൻ അഭയം നൽകുന്നുവെന്നാണ് പാകിസ്താന്റെ ആരോപണം. എന്നാൽ താലിബാൻ ഭരണകൂടം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix