Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മീന്‍പിടിക്കാന്‍ പോയ യുവാവ് പുഴയിൽ മരിച്ച നിലയിൽ

മലപ്പുറം: മലപ്പുറം മേലാറ്റൂരിലെ ഒലിപ്പുഴയിലേക്ക് ചൂണ്ടയിടാന്‍ പോയ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊട്ടിയോടത്താലിലെ ഒറവംപുറത്ത് ശ്രീശാന്താണ് ആണ് മരിച്ചത്. വീട്ടില്‍ നിന്ന് രാവിലെ ചൂണ്ടയുമായി മീന്‍ പിടിക്കാന്‍ പോയതാണ് ശ്രീശാന്ത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് മേലാറ്റൂര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന്, സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തി നടത്തിയ തിരച്ചിലിലാണ് ഒലിപ്പുഴ പാലത്തിനു താഴ്ഭാഗത്തെ മാണിതട്ടകുണ്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
Read more

നിലമ്പൂരിൽ കാട്ടാന ആക്രമണം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി ചാരു ഒറവോൺ ആണ് മരിച്ചത്. മൂലെപ്പാടത്ത് ആണ് സംഭവം സംഭവം നടന്നത്. രാവിലെ ടാപ്പിങ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഇന്നലെ മുതൽ കാട്ടാന ഉണ്ടായിരുന്നു. കാട്ടാനക്രമണത്തിൽ ഈ വര്‍ഷം സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 26 പേരാണ്. ഇതിൽ ആറുപേര്‍ കൊല്ലപ്പെട്ടത് മലപ്പുറം നിലമ്പൂര്‍ വനമേഖലയിലാണ്.
Read more

സുരക്ഷാ സംവിധാനങ്ങളില്ല; അഞ്ച് റോഡുകൾ സംഗമിക്കുന്ന കൂളിമാട് അങ്ങാടി അപകടകേന്ദ്രമായി മാറുന്നു

കോഴിക്കോട് : അഞ്ച് പ്രധാന റോഡുകൾ സംഗമിക്കുന്ന കൂളിമാട് അങ്ങാടിയിൽ ട്രാഫിക് സുരക്ഷാ സംവിധാനങ്ങളുടെ പൂർണമായ അഭാവം കാരണം അപകടങ്ങൾ പതിവായി തുടരുന്നു. ഇന്നലെ രാവിലെ 11.30ഓടെ മലപ്പുറം ഭാഗത്തു നിന്ന് വയനാട് ദിശയിൽ പോയിരുന്ന കാറും, കോഴിക്കോട് നിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ച അപകടത്തിൽ യാത്രക്കാർക്ക് നേരിയ പരുക്കുകൾ സംഭവിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും, ബസിന്റെ മുൻഭാഗം ഭാഗികമായും തകർന്നു. കാർ യാത്രക്കാരായ കോട്ടയം മണിമല സ്വദേശി കുടുംബം […]
Read more

ലേബർ കോഡിനെതിരെ സംയുക്ത തൊഴിലാളി പ്രതിഷേധം

കോഴിക്കോട്: തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഫറോക്ക് ടൗണിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം അരങ്ങേറി. നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി, ലേബർ കോഡുകളുടെ കോപ്പികൾ പരസ്യമായി കത്തിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ഒ ഭക്തവത്സലൻ (എഐടിയുസി ബേപ്പൂർ മണ്ഡലം സെക്രട്ടറി) അധ്യക്ഷത വഹിച്ചു. കൂടാതെ, സിഐടിയു ജില്ലാ സെക്രട്ടറി കെ ജയപ്രകാശ്, ഏരിയ സെക്രട്ടറി എം […]
Read more

മുൻ കോൺഗ്രസ്‌ നേതാവ് നെരോത്ത് മുഹമ്മദ്‌ അന്തരിച്ചു

കോഴിക്കോട്: പെരുവയൽ പഞ്ചായത്തിലെ മുസ്ലിം ലീഗ് നേതാവും പൗരപ്രവർത്തകനുമായ മൂസലവിയുടെ മൂത്ത സഹോദരൻ നെരോത്ത് മുഹമ്മദ്‌ അന്തരിച്ചു. ഇദ്ദേഹം മുൻ കോൺഗ്രസ് നേതാവുമായിരുന്നു. പ്രദേശത്തിന്റെ സാമൂഹിക-സാംസ്കാരിക വളർച്ചയ്ക്കായി ദീർഘകാലം പ്രവർത്തിച്ചിരുന്ന മുഹമ്മദ് പെരുവയലിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു. മക്കൾ: എൻ. അബൂബക്കർ (ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), മൊയ്‌ദീൻ (പെരുവയൽ മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി – ഹോണസ്റ്റ് ഫർണിച്ചർ), അബ്ദുൽ അസീസ്, ഫസ്‌ലുറഹ്മാൻ, സുലൈഖ, സക്കീന, സുഹറ, സബീറ,മരുമക്കൾ: മുഹമ്മദാലി കൽപ്പള്ളി, അജുകോയ […]
Read more

ഓപ്പറേഷൻ ഗ്രീൻ സ്വീപ്; കോഴിക്കോട്ട് 1200 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു, പിഴ 1,20,000 രൂപ

കോഴിക്കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ നിരോധിത പോളിസ്റ്റർ അടങ്ങിയ ആണി ഉപയോഗിക്കുന്നുവെന്ന പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി കർശനമാക്കി. ജില്ലയിൽ ‘ഓപ്പറേഷൻ ഗ്രീൻ സ്വീപ്’ എന്ന പേരിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 1200 കിലോ നിരോധിത ഫ്ലക്സ് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും 1,20,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ​പോളിഎത്തിലിൻ, അല്ലെങ്കിൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള നൂറ് ശതമാനം കോട്ടൺ തുണി എന്നിവ ഉപയോഗിച്ചേ ബോർഡുകളും ബാനറുകളും ഒരുക്കാൻ […]
Read more

ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ

കല്‍പ്പറ്റ: ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ജസീമിനെയാണ് വയനാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ മറ്റൊരു സൈബര്‍ കേസില്‍പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞു വരികയായിരുന്നു. പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം വയനാട് സൈബര്‍ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി. അതിരപ്പള്ളി, കാസര്‍ഗോഡ്, തിരുവനന്തപുരം സൈബര്‍, കക്കൂര്‍, കമ്പളക്കാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് ജസീം.
Read more

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പ കേസിലെ പ്രതി പിടിയിൽ

സുൽത്താൻബത്തേരി: യുവാവിനെ കത്തികൊണ്ട് കുത്തുകയും കമ്പിവടി കൊണ്ട് മർദിക്കുകയും ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി പുത്തൻകുന്ന് പാലപ്പട്ടി വീട്ടിൽ പി. എം. സംജാദിനെയാണ് ബത്തേരി പൊലീസ് പിടികൂടിയത്. കാപ്പ കേസിലെ പ്രതിയായ സംജാദിനെതിരെ ബത്തേരി, അമ്പലവയൽ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ആക്രമണം, പരിക്കേൽപ്പിക്കൽ, ആയുധ നിയമലംഘനം എന്നിവയുൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളുണ്ട്. കൂടാതെ കുറിച്യാട് ഫോറസ്റ്റ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 നാണ് ബീനാച്ചി […]
Read more

സ്വർണ്ണ പാളി വിവാദം; തന്ത്രി രാജീവർക്കെതിരെ പത്മകുമാറിന്റെ മൊഴി കുരുക്കായി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്കു അടുത്ത ബന്ധമുണ്ടെന്നും, ശബരിമലയിൽ പോറ്റിയുടെ സ്വാധീനം തന്ത്രിയുടെയും ചില ഉദ്യോഗസ്ഥരുടെയും പിന്തുണയിലൂടെയാണെന്നും പത്മകുമാർ മൊഴി നൽകി. ഗോൾഡ് പ്ലേറ്റിംഗ് ജോലികൾ സന്നിധാനത്ത് നടത്താൻ കഴിയാത്തതിനാലാണ് മാനുവലിനെ ലംഘിച്ച് പുറത്ത് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും, ഇത്തരത്തിലുള്ള വസ്തുക്കൾ പുറത്തേക്ക് മാറ്റുമ്പോൾ കൃത്യമായ തൂക്കും അളവും രേഖപ്പെടുത്തി മാത്രമേ അനുവദിക്കാവൂ എന്ന് ഉദ്യോഗസ്ഥർക്കു നിർദ്ദേശിച്ചിട്ടുണ്ടെന്നും […]
Read more

കൊയിലാണ്ടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ ലോറിയും കാറും കൂട്ടിയിടിചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മട്ടന്നൂർ സ്വദേശി ഓമന ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. കൊയിലാണ്ടി ദേശീയ പാതയിൽ രാവിലെയാണ് അപകടമുണ്ടായത്. മട്ടന്നൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിലാണ് ഒരാൾ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില ​ഗുരുതരമാണ്. ഇവർ അത്യാഹിത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix