Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കേന്ദ്രസർക്കാനെതിരെ രാഹുൽഗാന്ധി

ന്യൂഡൽഹി: ഡൽഹിയിലെ അപകടകരമായ വായുമലിനീകരണ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ അലംഭാവത്തിനെതിരെ രാഹുൽ ഗാന്ധി കടുത്ത വിമർശനം ഉന്നയിച്ചു. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പങ്കുവെച്ച അമ്മമാരുമായുള്ള സംഭാഷണത്തിന്റെ വീഡിയോ ഷെയർ ചെയ്ത അദ്ദേഹം, “കുട്ടികൾക്ക് ശ്വസിക്കാനും ബുദ്ധിമുട്ടുന്ന അവസ്ഥയിൽ പ്രധാനമന്ത്രി മോദി എന്തുകൊണ്ട് നിശബ്ദൻ?” എന്നായിരുന്നു ചോദ്യം. മലിനീകരണം ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നതായി ചൂണ്ടിക്കാട്ടിയ രാഹുൽ, വിഷയം പാർലമെന്റിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്നും ഫലപ്രദമായ കർമ്മപദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. “കുട്ടികൾക്ക് ഇപ്പോൾ ഏറ്റവും വേണ്ടത് ശുദ്ധവായുവാണ്, രാഷ്ട്രീയ കളികൾ അല്ല,” […]
Read more

കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം ശ്രീഹര ലിജിക്ക്

കോഴിക്കോട് :കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്‌.എസ്. വിഭാഗത്തിലെ മോഹിനിയാട്ടം ഇനത്തിൽ ഒന്നാം സ്ഥാനത്തെത്തി ശ്രീഹര ലിജി അതുല്യ നേട്ടം സ്വന്തമാക്കി. സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീഹര, മഹാവിഷ്ണുവിനും ഭാര്യമാർക്കും ഇടയിലുള്ള കഥയെ അതീവ മനോഹരമായി അവതരിപ്പിച്ചു. മൂന്നാം തവണയാണ് അവൾ ജില്ലാ തല മത്സരത്തിൽ എത്തുന്നത്. അമ്മയുടെയും അമ്മാവന്റെയും പൂർണ പിന്തുണയും പ്രോത്സാഹനവുമാണ് വിജയത്തിന് പിന്നിലെ ശക്തിയെന്ന് ശ്രീഹര പ്രതികരിച്ചു.
Read more

മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിര്‍ത്തിവെക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിർത്തിവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കുടിയേറ്റം അമേരിക്കയുടെ വളർച്ചയെ ബാധിച്ചുവെന്നും പൗരന്മാരല്ലാത്തവർക്ക് ലഭിക്കുന്ന എല്ലാ ഫെഡറൽ ആനുകൂല്യങ്ങളും സബ്സിഡികളും അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെയും പാശ്ചാത്യ സംസ്കാരത്തോട് പൊരുത്തപ്പെടാത്തവരെയും നാടുകടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായ കുടിയേറ്റത്തെ പൂർണ്ണമായി നിയന്ത്രിക്കലാണ് ലക്ഷ്യമെന്നാണ് ട്രംപിന്റെ കുറിപ്പ്.
Read more

കുന്ദമംഗലം ചൂലൂർ സി.എച്ച്.സെന്റർ വളണ്ടിയർമാർ സ്ഥാനാർത്ഥികളായി രംഗത്ത്

കോഴിക്കോട് : കുന്ദമംഗലം ചൂലൂർ സി.എച്ച്. സെന്ററിൽ വളണ്ടിയർമാരായി പ്രവർത്തിക്കുന്ന വനിതാ ലീഗ് പ്രവർത്തകർ പരിസര തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മത്സരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങ് സെന്റർ പ്രസിഡന്റ്‌ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ.പി. ഹംസ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.പി. മൊയ്തീൻ ഹാജി, ആലി ഹസ്സൻ, കെ.പി.യു. അലി, ബഷീർ മാസ്റ്റർ, എ.പി. സഫിയ, ഷമീന വെള്ളക്കാട്ട് എന്നിവർ ആശംസകൾ […]
Read more

മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണത്തെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബർ 4നും 5നും ഇന്ത്യയിലെത്തും. പുടിന്റെ സന്ദർശനം 23-ാമത് ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടിക്കായാണ് എന്നാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുകയും നിലവിലെ സഹകരണത്തിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്യുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ പുടിനെ ഔപചാരികമായി സ്വീകരിച്ച് വിരുന്ന് നൽകും. തുടർന്ന് പ്രധാനമന്ത്രി മോദിയുമായി ഇരുരാജ്യങ്ങളും തമ്മിലുള്ള […]
Read more

അയൺ ഫാബ്രിക്കേഷൻ & എൻജിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ കൺവെൻഷൻ

കോഴിക്കോട് : കേരള അയൺ ഫാബ്രിക്കേഷൻ & എൻജിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ കുന്ദമംഗലം ബ്ലോക്ക് കൺവെൻഷൻ പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഷറഫുദ്ദീൻ ഉദ്‌ഘാടനം ചെയ്തു. രാജൻ കല്ലേരി അധ്യക്ഷനായി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫൈസൽ, ഗിരീഷ് കുമാർ, ഷാനു പ്രസാദ്, അജയൻ, അനീഷ്, ജിനീഷ്, ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.ബ്ലോക്ക് കമ്മറ്റി ഓഫീസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
Read more

ഒഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തി

എറണാകുളം: വടക്കേക്കരയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നും മനുഷ്യ അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻഡിന് സമീപമുള്ള കാട് മൂടിയ പ്രദേശത്തുനിന്നാണ് കണ്ടെത്തിയത്. കണ്ടെത്തിയ അവശിഷ്ടങ്ങൾക്ക് രണ്ടുമാസത്തിലേറെ പഴക്കമുണ്ടെന്നാണ‍് പ്രാഥമിക വിലയിരുത്തൽ. വിവരമെത്തിച്ചതോടെ ഫോറൻസിക് സംഘംയും വടക്കേക്കര പൊലീസ് സംഘവും സ്ഥലത്തെത്തി പരിശേധന നടത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി വിശദമായ പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
Read more

ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട് റെക്കോർഡ് ബുക്കിൽ: 106 കിലോമീറ്റർ ദൂരം ഒറ്റ നടത്തത്തിൽ!

ഷാങ്ഹായ്: മനുഷ്യന്റെ രൂപത്തിലുള്ള റോബോട്ടുകൾ (Humanoid Robots) സാങ്കേതികവിദ്യാ ലോകത്തെ വിസ്മയിപ്പിക്കുന്നത് തുടരുകയാണ്. ഏറ്റവും പുതിയ വാർത്ത ചൈനയിൽ നിന്നാണ്. അവിടെ നിർമ്മിച്ച ഒരു ഹ്യൂമനോയിഡ് റോബോട്ട്, മനുഷ്യസഹായമില്ലാതെ ഏറ്റവും കൂടുതൽ ദൂരം കാൽനടയായി സഞ്ചരിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് (Guinness World Record) സ്വന്തമാക്കി ചരിത്രം കുറിച്ചു. ത്രീ ഡേ ട്രെക്ക്: സുഷൗവിൽ നിന്ന് ഷാങ്ഹായിലേക്ക് റെക്കോർഡ് നേടിയ റോബോട്ടിന്റെ പേര് അഗിബോട്ട് എ2 (AgiBot A2) എന്നാണ്. ഷാങ്ഹായ് ആസ്ഥാനമായുള്ള അഗിബോട്ട് എന്ന കമ്പനിയാണ് […]
Read more

ബാംഗ്ലൂരിൽ കുളിമുറിയിൽ വീണ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

തൃശ്ശൂർ : എരുമപ്പെട്ടി തിപ്പല്ലൂർ ചിറ്റിലപ്പിള്ളി വീട്ടിൽ പരേതനായ സേവിയാറിന്റെ മകൻ സനു നിര്യാതനായി. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് ബാംഗ്ലൂരിലെ കുളിമുറിയിൽ സനു വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തുടരുന്നതിനിടെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. പിതാവ് സേവിയാർ മരണപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞയാഴ്ച സനു നാട്ടിൽ എത്തിയിരുന്നു. എം.ബി.എ പഠനം തുടരുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു.
Read more

സ്വർണ്ണ പാളി വിവാദം; ജയശ്രിയും ശ്രീകുമാറും നൽകിയ മുൻകൂർ ജാമ്യം ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡിലെ മുൻ ഉദ്യോഗസ്ഥരായ എസ്. ജയശ്രീയും എസ്. ശ്രീകുമാറും നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജയശ്രീയുടെ അറസ്റ്റ് സിംഗിൾ ബെഞ്ച് തൽക്കാലത്തേക്ക് തടഞ്ഞിരുന്നു. കേസിലെ നാലാം പ്രതിയാണ് ജയശ്രീ. ആറാം പ്രതിയാണ് എസ്. ശ്രീകുമാർ. 2019ൽ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിക്കായി അവ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ ഉത്തരവിട്ടത് ജയശ്രീയാണെന്നതാണ് പ്രധാനമായുള്ള ആരോപണം. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പ് വെച്ചത് ശ്രീകുമാറാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix