Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഗാസയിലെ മരണം 70,000 കവിഞ്ഞു

ഗാസാ സിറ്റി: ഇസ്രയേൽ ആക്രമണത്തിൽ പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70,000 കവിഞ്ഞു. യുദ്ധം ആരംഭിച്ച 2023 ഒക്ടോബർ ഏഴ് മുതലുള്ള കണക്കാണ് ഇത്. വെടിനിർത്തലിന് ശേഷം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 300-ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്രയേൽ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. വെടിനിർത്തൽ കരാർ ലംഘിക്കുന്ന ഭീകരവാദികളെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്നാണ് ഇസ്രയേൽ വാദം. ഇസ്രയേലിനോട് വെടിനിർത്തൽ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് സമ്മർദ്ദം ചെലുത്താൻ ഹമാസ് മധ്യസ്ഥരെ സമീപിച്ചതായാണ് വിവരം. അതേസമയം, സിറിയയിലും ഇസ്രയേൽ സൈന്യം ആക്രമണം […]
Read more

തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു

ശിവഗംഗ: തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 11 പേർ മരിച്ചു. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷൻ്റെ രണ്ട് ബസുകളാണ് അപകടത്തിൽപെട്ടത്. കാരൈക്കുടിയിൽ നിന്ന് ദേവക്കോട്ടയിലേക്ക് പോയ ബസും ദേവക്കോട്ടയിൽ നിന്ന് ദിണ്ടിഗലിലേക്ക് പോയ ബസുമാണ് നാചിയപുരത്തെ വിവേകാനന്ദ പോളിടെക്‌നിക് കോളേജിന് സമീപത്ത് വച്ച് കൂട്ടിയിടിച്ചത്. ഒരു ബസിൻ്റെ ഡ്രൈവറായ പി സെന്ദരയ്യൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ കാരൈക്കുടി ഗവൺമെൻ്റ് ആശുപത്രിയിലും തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിലും ശിവഗംഗ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറ് പേരെ മധുരൈയിലെ രാജാജി സർക്കാർ […]
Read more

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ പീഡനപരാതി നൽകിയ സ്ത്രീയെ സൈബർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പ് ചുമത്തി കഴിഞ്ഞ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ സഹപ്രതികളായ സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കും സൈബർ പൊലീസ് നോട്ടീസ് നൽകും. പരാതിക്കാരിയെ അപമാനിച്ച മറ്റ് സോഷ്യൽ മീഡിയ കമന്റുകളിലും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മോശം പരാമർശങ്ങൾ നീക്കം ചെയ്യാൻ ഫെയ്‌സ്ബുക്കിനും നിർദേശമുണ്ട്. അന്വേഷണത്തിനിടെ രാഹുൽ ഈശ്വറിന്റെ […]
Read more

വോട്ടർ പട്ടിക പ്രചാരണത്തിന് നിറച്ചൂട്; ഇന്ന് കോഴിക്കോട് മെഗാ കൈറ്റ് ഫെസ്റ്റിവൽ

കോഴിക്കോട് : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (SIR) പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് (ഡിസംബർ 1) വൈകിട്ട് മൂന്ന് മണിക്കാണ് കോഴിക്കോട് ബീച്ച് മെയിൻ സ്റ്റേജിന് മുൻവശം മെഗാ കൈറ്റ് ഫെസ്റ്റിവൽ നടക്കുന്നത്. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ്, വൺ ഇന്ത്യ കൈറ്റ് ടീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള പരിപാടിയാണിത്. ഫെസ്റ്റിവലിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റന്റ് കലക്ടറും ജില്ലാ സ്വീപ് സെൽ […]
Read more

കന്നിവോട്ടുമായി പെരുമണ്ണയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായി മഞ്ജിമ പി വി

കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ വാർഡ് 18 ൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മഞ്ജിമ പി.വിയാണ് ഈ തവണത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പെരുമണ്ണയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. അമ്പിലോളി വാർഡിൽ നിന്നുള്ള 22 കാരിയായ മഞ്ജിമ എച്ച്.ഡി.സി ബിസിനസ് മാനേജ്മെന്റ് പൂർത്തിയാക്കിയ ശേഷം ഇപ്പോൾ ബാങ്ക് കോച്ചിംഗ് തുടരുകയാണ്. ഡി വൈ എഫ് ഐ അമ്പിലോളി യൂണിറ്റ് സെക്രട്ടറി കൂടിയായ മഞ്ജിമ പുത്തൂർമഠം മേഖല മെമ്പറായും സജീവമായി പ്രവർത്തിക്കുന്നു. യുവത്വത്തിന്റെ ആവേശവും പുതുമയുമായാണ് ഈ തെരഞ്ഞെടുപ്പിൽ […]
Read more

ട്യൂഷൻ സെന്‍ററിൽ നിന്ന് വിനോദയാത്രയ്‌ക്ക് പോയ ട്രാവലർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 14 പേർക്ക് പരിക്ക്

ഇടുക്കി: തൊടുപുഴ പുളിയൻമല സംസ്ഥാന പാതയിലെ കുരുതിക്കളം ഹെയർപിൻ വളവിൽ ട്രാവലർ അപകടത്തിൽപ്പെട്ട് 14 പേർക്ക് പരിക്ക്.നിയന്ത്രണം വിട്ട വാഹനം റോഡരികിലെ മരത്തിൽ ഇടിച്ചാണ് അപകടം നടന്നത്. ഗുരുതരാവസ്ഥയിലുള്ള കൊല്ലം സ്വദേശിനി ജ്യോതികയെ തൊടുപുഴയിൽ മാറ്റി. ഡ്രൈവർ ഷംനാദ്, അധ്യാപകരായ അംജാദ്, നൗഫൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവറെ മരത്തിനും വാഹനത്തിനുമിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥികൾ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുളമാവ്, കാഞ്ഞാർ പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം […]
Read more

കൊമേഴ്‌സ് ഡോക്ടറേറ്റ് നേടിയ എൻ കെ സുഹൈറിന് കൊടിയത്തൂർ സി എച്ച് മുഹമ്മദ്കോയ കൾച്ചറൽ സെന്ററിന്റെ ആദരം

കോഴിക്കോട്: തിരുച്ചിറപ്പള്ളി ഭാരതീദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ എൻ.കെ. സുഹൈറിന് കൊടിയത്തൂർ സി.എച്ച് മുഹമ്മദ്കോയ കൾച്ചറൽ സെന്ററിന്റെ ആദരം. വിജയ നേട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ ശുഹൈബ് കൊച്ചുമോൻ ഉപഹാരം നൽകി സുഹൈറിനെ അനുമോദിച്ചു. സെന്റർ രക്ഷാധികാരി ടി.ടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡണ്ട് സലാം എള്ളങ്ങൽ, ജനറൽ സെക്രട്ടറി ഇ.എ ജബ്ബാർ, കെ.ടി മൻസൂർ, ടി.കെ അബൂബക്കർ മാസ്റ്റർ, കെ.ടി ഷാബുസ് അഹമ്മദ്, ഇ […]
Read more

പോസ്റ്റൽ ബാലറ്റ്; ത്രിതല പഞ്ചായത്തിൽ മൂന്ന് അപേക്ഷ നിർബന്ധം

കോഴിക്കോട്: ത്രിതല പഞ്ചായത്തുകളിൽ പോസ്റ്റൽ ബാലറ്റിനായി മൂന്ന് അപേക്ഷകളും പൂരിപ്പിച്ച്, ഉത്തരവിന്റെ പകർപ്പോടുകൂടി ഒറ്റ കവറിൽ സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.അപേക്ഷ ഏത് ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തിലെ ഉദ്യോഗസ്ഥന്മാർക്കും നൽകാം. നഗരസഭകളിൽ വോട്ടർ ഉൾപ്പെടുന്ന വാർഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് പോസ്റ്റൽ ബാലറ്റ് അപേക്ഷ നൽകേണ്ടത്. നഗരസഭകളിൽ ഒരു അപേക്ഷ മതി.അപേക്ഷയിൽ സമ്മതിദായകന്റെ പേര്, പോസ്റ്റൽ വിലാസം, വോട്ടർ പട്ടിക ക്രമനമ്പർ, ഭാഗം (വിഭാഗം) നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ജില്ലാപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംബന്ധിച്ച […]
Read more

മുഖ്യമന്ത്രിക്കും തോമസ് ഐസകിനും നോട്ടീസ്

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കും ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകി. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് വിദേശ വിപണിയിൽ നിന്നുള്ള ധനസമാഹരണത്തിനായി നടത്തിയ മസാല ബോണ്ട് ഇടപാട് വിദേശ നാണ്യവിനിമയ നിയമങ്ങൾ ലംഘിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് മൂന്ന് മാസം മുമ്പ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നോട്ടീസുകൾ. നോട്ടീസിന് മുഖ്യമന്ത്രിയും […]
Read more

57 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കുമളി: ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 57 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ഇടുക്കിക്കാരായ മുഹമ്മദ് ജിസാസ്, ആസാദ്, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. തേനി ജില്ലയിലെ കമ്പം ബൈപ്പാസിലുള്ള മണികട്ടി ആലമരത്തിന് സമീപത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. കേരളത്തിൽ നിന്നുള്ള ചിലർ കഞ്ചാവ് കടത്തുമായി ബന്ധപെട്ട് എത്തിയിട്ടുള്ളതായി നോർത്ത് പൊലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കടത്ത് സംഘം പിടിയിലായത്. ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി കേരളത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix