Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പുതുപ്പള്ളി പഞ്ചായത്ത്‌ ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫ്

കോട്ടയം: ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ  പുതുപ്പള്ളി പഞ്ചായത്തിൽ ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫും, എൽ ഡി എഫും.  എല്ലാ സീറ്റുകളിലും സ്ഥാനാർഥികളുമായി എൻഡിഎയും രംഗത്തുണ്ട്. കോൺഗ്രസ് ഒറ്റയ്ക്ക്  മത്സരിക്കുമ്പോൾ സിപിഎമ്മും സിപിഐയും എൽഡിഎഫിനായി മത്സരിക്കുന്നു. എട്ടു സീറ്റുകളിൽ സ്വതന്ത്രരെ നിർത്തിയാണ് എൽഡിഎഫിന്റെ മത്സരം. മൂന്ന് സീറ്റിൽ എൻഡിഎയും സ്വതന്ത്രരെയാണു രംഗത്തിറക്കിയത്. പുതുപ്പള്ളി പഞ്ചായത്തിലെ ഏഴു വാർഡുകളിൽ ത്രികോണ മത്സരമാണ്. കഴിഞ്ഞ തവണ ഒൻപതു സീറ്റുമായാണ് പഞ്ചായത്ത് എൽഡിഎഫ് പിടിച്ചെടുത്തത്. കോൺഗ്രസ് ഏഴു, ബിജെപി രണ്ട് എന്നിങ്ങനെയായിരുന്നു […]
Read more

ലോഗോസ് ഫാമിലി ക്വിസ് 2025; സംസ്ഥാന ജേതാക്കളായി കുറവിലങ്ങാട് ഇടവകയിലെ ഡിന്റാ ഫ്രാൻസിസ് കുടുംബം

കോട്ടയം: കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ നടത്തിയ ലോഗോസ് ഫാമിലി ക്വിസ് 2025 മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കുറവിലങ്ങാട് ഇടവകാംഗങ്ങളായ ഡിന്റാ ഫ്രാൻസിസ് വടക്കേവെള്ളാക്കൽ കുടുംബം കരസ്ഥമാക്കി. സംസ്ഥാനതല സമ്മാനദാന ചടങ്ങിൽ ഇവർ പുരസ്കാരം ഏറ്റുവാങ്ങി. കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള പങ്കാളിത്തവും ബൈബിളിലുള്ള അതുല്യമായ വിജ്ഞാനവുമാണ് വെല്ലുവിളി നിറഞ്ഞ മത്സരങ്ങളിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. സംസ്ഥാനത്തെ വിവിധ രൂപതകളിലെ മികച്ച ടീമുകളെ പിന്തള്ളിയാണ് ഡിന്റാ ഫ്രാൻസിസിന്റെ കുടുംബം ഈ മഹത്തായ നേട്ടം സ്വന്തമാക്കിയത്. ഈ വിജയത്തിൽ കുറവിലങ്ങാട് ഇടവകയിൽ […]
Read more

32 അടി ക്രിസ്മസ് വിസ്മയം; കടുത്തുരുത്തി കെ.സി.വൈ.എൽ. നക്ഷത്രത്തിൽ യുവജനങ്ങളുടെ കൈയ്യൊപ്പ്

കോട്ടയം : ക്രിസ്മസിനെ വരവേൽക്കാൻ കടുത്തുരുത്തി യൂണിറ്റ് ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ യുവജനങ്ങൾ ഒരുക്കിയ 32 അടി നീളമുള്ള ക്രിസ്മസ് സ്റ്റാർ പള്ളിമുറ്റത്ത് ഉയർന്നു. ഇടവക ജനങ്ങൾക്ക് വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ഈ വർഷത്തെ നക്ഷത്രം സമ്മാനിച്ചത്. യൂണിറ്റിലെ 35-ഓളം വരുന്ന യുവജനങ്ങൾ നാല് ദിവസത്തെ കൂട്ടായ പ്രയത്നത്തിലൂടെയാണ് ഈ വിസ്മയ നക്ഷത്രം സജ്ജമാക്കിയത്. ഏറ്റവും ശ്രദ്ധേയമായത്, നക്ഷത്രത്തിന്റെ തുണിയിൽ എല്ലാവരുടെയും കൈപ്പത്തിയുടെ പ്രിൻ്റുകൾ പെയിന്റിൽ മുക്കി പതിപ്പിച്ച നൂതന ശൈലിയാണ്. ഇത് നക്ഷത്രത്തിന് പ്രത്യേക ഭംഗിയും […]
Read more

കോട്ടയം-കുമരകം റോഡിൽ ഗതാഗത നിയന്ത്രണം; കോണത്താറ്റ് പാലത്തിലെ ടാറിങ് ഇന്നും നാളെയും

കോട്ടയം: കാലാവസ്ഥ മോശമായതിനെത്തുടർന്ന് മാറ്റിവെച്ച കോട്ടയം-കുമരകം റോഡിലെ പുനർനിർമ്മിക്കുന്ന കോണത്താറ്റ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിങ് പ്രവൃത്തികൾ ഇന്ന് (ഡിസംബർ 2, ചൊവ്വ), നാളെ (ഡിസംബർ 3, ബുധൻ) എന്നീ ദിവസങ്ങളിൽ നടക്കും. ഈ ദിവസങ്ങളിൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കുമെന്ന് കെ.ആർ.എഫ്.ബി.-പി.എം.യു പത്തനംതിട്ട, കോട്ടയം ഡിവിഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. ഗതാഗത ക്രമീകരണങ്ങൾ, സ്സുകൾ പാലത്തിന്റെ ഇരുവശങ്ങളിലുമായി യാത്ര അവസാനിപ്പിക്കണം. ചെറുവാഹനങ്ങൾ പാലത്തിന് സമീപമുള്ള ഡൈവേർഷൻ റോഡ് വഴി തിരിഞ്ഞുപോകണം. ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽ നിന്ന് […]
Read more

ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പ്; കുമരകത്തിന് അഭിമാനമായി ഇരട്ട സഹോദരങ്ങൾ

കോട്ടയം: മഹാരാഷ്ട്രയിൽ വെച്ച് നടന്ന ദേശീയ ഡ്രാഗൺ ബോട്ട് റേസ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിനായി മത്സരിച്ച കുമരകം സ്വദേശികളായ ഇരട്ട സഹോദരങ്ങൾ മെഡലുകൾ വാരിക്കൂട്ടി മികച്ച നേട്ടം കൊയ്തു. കോട്ടയം ജില്ലയിൽ നിന്ന് പങ്കെടുത്ത ഏക താരങ്ങളാണ് കവണാറ്റിൻകര കണ്ടവളവിൽ കെ.എം. ബിനോയിയുടെയും ഹരിതാ ബിനോയിയുടെയും മക്കളായ ഗോപു കൃഷ്ണയും ഗോകുൽ കൃഷ്ണയും. കുമരകം എസ്.കെ.എം. സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് ഈ സഹോദരങ്ങൾ. ഗോപു കൃഷ്ണ 7 സ്വർണ്ണം, 11 വെള്ളി, 4 വെങ്കലം എന്നിങ്ങനെ […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടർ

​കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികളുടെയും യോഗങ്ങൾ കളക്ടറേറ്റിൽ ചേർന്നു. പെരുമാറ്റച്ചട്ടം പാലിച്ച് സൗഹാർദപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ശ്രമിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ചേതൻകുമാർ മീണ ആവശ്യപ്പെട്ടു. സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ചെലവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്‌കർഷിച്ച പരിധിക്കുള്ളിൽ തന്നെ നിർത്തണം. കൂടാതെ, പ്രചാരണ പ്രവർത്തനങ്ങൾ ഹരിതച്ചട്ടം പാലിച്ചുകൊണ്ടുവേണം നടത്തേണ്ടതെന്നും കളക്ടർ നിർദ്ദേശിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ […]
Read more

പരിയാരം പഞ്ചായത്തില്‍ കോണ്‍ഗ്രസ് സീറ്റ് നൽകിയില്ല;  മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഭര്‍ത്താവും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു

ചാലക്കുടി: പരിയാരം പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഇവരുടെ ഭര്‍ത്താവും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു. മുന്‍ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ഷൈജി ബോസും,ഭര്‍ത്താവ് കാഞ്ഞിരപ്പിള്ളി ഇയ്യനം വീട്ടില്‍ ഐ.ആര്‍.ബോസുമാണ് പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജിവെച്ചത്. ബോസ് മണ്ഡലം സെക്രട്ടറി സ്ഥാനവും,ഷൈജി ബോസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സ്ഥാനവുമാണ് രാജിവെച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ തനിക്കെതിരെ റിബലായ മത്സരിച്ചവര്‍ക്ക് ഇത്തവണ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കുകയും തന്നെ പോലെ പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി അവഗണിക്കുകയാണെന്നു ഷൈജി ബോസ് […]
Read more

ലോക എയ്ഡ്സ് ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു

തൃശ്ശൂർ: ചാലക്കുടിയിൽ ലോക എയ്ഡ്സ് ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചാലക്കുടി ടിടിസിയുടെയും എയ്ഡ് സെന്ററിനെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചികിത്സയിൽ കഴിയുന്ന എംഎൽഎ സനീഷ് കുമാർ ജോസഫ് ചാലക്കുടി സെൻറ് ആശുപത്രിയിൽ വച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത് ചാലക്കുടി ഗവൺമെന്റ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ   ഡയറക്ടർ എയ്ഡ്സ് എയ്ഡ് സെന്റർ   ജയൻ ജോസഫ് പട്ടത്ത് അധ്യക്ഷത വഹിച്ചു. ചാലക്കുടി ഗവൺമെന്റ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്  പ്രിൻസിപ്പാൾ അജു ആന്റണി മുഖ്യ അതിഥിയായി. റെഡ് […]
Read more

വീടിന് മുന്നിൽ ബഹളം വെച്ചത് ചോദ്യം ചെയ്ത വനിത സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് വീടിന് മുന്നിൽ ബഹളം വെച്ചത് ചോദ്യം ചെയ്ത വനിത സ്ഥാനാർത്ഥിക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. കഠിനംകുളം പുതുക്കുറിച്ചി നോർത്ത് വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി എയ്ഞ്ചലിനും ഭർത്താവിനും ബന്ധുക്കൾക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് പ്രചരണ ശേഷം ഭർത്താവുമൊത്ത് വീട്ടിലെത്തിയപ്പോഴാണ് വീടിനു മുന്നിൽ നാലംഗ സംഘം ബഹളം വെച്ചത്. ഇത് ചോദ്യം ചെയ്ത എയ്ഞ്ചലിന്റെ ഭർത്താവ് ഫിക്സ്വെലിനാണ് ആദ്യം മർദ്ദനമേറ്റത്. തടയാനായി ചെന്ന ഏഞ്ചലിനും മർദ്ദനമേറ്റിട്ടുണ്ട്. ബന്ധുക്കളാണ് […]
Read more

യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു

ലണ്ടൺ: യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ വി​ജ​യ് കു​മാ​ർ ഷി​യോ​റ​നാണ് കൊ​ല്ല​പ്പെ​ട്ട​ത്. ന​വം​ബ​ർ 25 നാണ് യു​കെ​യി​ലെ വോ​ർ​സെ​സ്റ്റ​റി​ലെ ബാ​ർ​ബോ​ൺ റോ​ഡി​ൽ കുത്തേറ്റ നിലയിൽ വി​ജ​യ് കു​മാ​റി​നെ വെ​സ്റ്റ് മെ​ർ​സി​യ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​രെ പോലീസ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാ​ർ​ഖി ദാ​ദ്രി​യി​ലെ ജാ​ഗ്രാം​ബാ​സ് ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള വി​ജ​യ് കു​മാ​ർ ഇം​ഗ്ല​ണ്ടി​ലെ ബ്രി​സ്റ്റ​ലി​ലു​ള്ള വെ​സ്റ്റ് ഓ​ഫ് ഇം​ഗ്ല​ണ്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix