Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വാളയാറിൽ നിന്ന് കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് 6 വർഷം കഠിന തടവ്

പാലക്കാട്: വാളയാറിൽ ബസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിക്ക് 6 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ആലപ്പുഴ കുത്തിയതോട് സ്വദേശി ലിജോയെയാണ് കോടതി ശിക്ഷിച്ചത്. രണ്ടാം പ്രതി ശ്രീദേവിന് 2 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2018 ജനുവരി 30 നാണ് വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം വാഹന പരിശോധനക്കിടെ തമിഴ്നാട് ട്രാൻസ്‌പോർട് ബസിൽ 1.5 കിലോഗ്രാം കഞ്ചാവുമായി ഇരുവരെയും […]
Read more

ശബരിമല സ്വര്‍ണകൊള്ള; കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസിൽ തര്‍ക്ക ഹര്‍ജി നൽകി വിഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് കടകംപ്പള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനനഷ്ട കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തർക്കഹർജി സമർപ്പിച്ചു. കേസ് തിരുവനന്തപുരം രണ്ടാം അഡീഷണൽ സബ് കോടതിയാണ് പരിഗണിക്കുന്നത്. ഒക്ടോബർ 8-ന് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും മാനനഷ്ട ഹർജി രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും സതീശൻ തർക്കഹർജിയിൽ വ്യക്തമാക്കുന്നു. കടകംപ്പള്ളി നൽകിയ ഹർജിയിൽ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. ശബരിമലയിലെ ദ്വാരപാലക ശിൽപം ഒരു കോടീശ്വരന് വിറ്റുവെന്ന് കടകംപ്പള്ളി അറിയാമെന്നാണ് സതീശൻ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരാൾക്ക് ഒരു വോട്ടറെ മാത്രമേ സഹായിക്കാനാകൂ: തെരെഞ്ഞെടുപ്പ് കമ്മീഷൻ

കോഴിക്കോട് :തദ്ദേശ തിരഞ്ഞെടുപ്പിൽ സഹായിയായി പ്രവർത്തിക്കുന്ന ഒരാൾ ഒരു വോട്ടറെ മാത്രമേ വോട്ടിംഗ് കംപാർട്ടുമെന്റിലേക്കൊപ്പം കൊണ്ടുപോയി സഹായിക്കാനാകൂവെന്ന നിർദ്ദേശം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. വോട്ടർ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം, അദ്ദേഹത്തിന്റെ ഇടതു ചൂണ്ടുവിരലിൽ മഷി പുരട്ടുന്ന രീതി പോലെ തന്നെ സഹായിയുടെ വലത് ചൂണ്ടുവിരലിലും മഷി അടയാളമിടും. ഒരാൾ ഒന്നിലധികം വോട്ടർമാർക്കു വേണ്ടി വോട്ട് രേഖപ്പെടുത്തുന്നത് തടയാനാണ് ഈ സംവിധാനം. കാഴ്ച പരിമിതികൾ, പ്രായാധിക്യം, രോഗാവസ്ഥ തുടങ്ങിയ കാരണങ്ങളാൽ സ്വമേധയാ വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് 18 […]
Read more

നടുവണ്ണൂരിൽ കോൺഗ്രസിന് തിരിച്ചടി; പ്രമുഖ പ്രവർത്തകനും കുടുംബവും സിപിഐ എമ്മിലേക്ക്

കോഴിക്കോട് : നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ കോൺഗ്രസ് പ്രവർത്തകനും കുടുംബാംഗങ്ങളും കോൺഗ്രസിൽനിന്ന് രാജിവെച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. കോൺഗ്രസ് പ്രവർത്തകനായ മേച്ചങ്ങോട്ട് ഷാജിയും കുടുംബവുമാണ് സിപിഐ എമ്മിലേക്ക് പ്രവേശിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ മുകുന്ദൻ ഷാജിക്കും കുടുംബാംഗങ്ങൾക്കും പാർട്ടി പതാക നൽകി സ്വീകരിച്ചു.​മേച്ചങ്ങോട്ട് ഷാജിയെ കൂടാതെ കാർത്യായനി, ബീന, കൃഷ്ണപ്രിയ, ധ്വനി കൃഷ്ണ‌ എന്നിവരാണ് സി പിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്.​ചടങ്ങിൽ ശശി കോലാത്ത്, ബി […]
Read more

നിരോധിത പ്രിന്റിങ് വസ്തുക്കൾ പിടിച്ചെടുത്തു; ഏഴ് സ്ഥാപനങ്ങൾക്ക് 10,000 രൂപ വീതം പിഴ

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത പെരുമാറ്റച്ചട്ടം (Green Protocol) കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ പ്രിന്റിങ് പ്രസ്സുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു.​അച്ചടിക്കായി ഇറക്കുമതി ചെയ്ത 220 മീറ്റർ നിരോധിത പ്രിന്റിങ് സാമഗ്രികളാണ് ജില്ലാ പ്രത്യേക സംഘം പിടിച്ചെടുത്തത്. ​ഏഴ് സ്ഥാപനങ്ങളിലാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച ഈ സ്ഥാപന ഉടമകൾക്ക് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. പിടിച്ചെടുത്ത വസ്തുക്കൾ കോർപ്പറേഷന് കൈമാറുകയും, […]
Read more

കിഴൂർ സൗത്തിൽ എൽഡിഎഫ് കുടുംബയോഗം

തൃശ്ശൂർ : കുന്നംകുളം നഗരസഭ 3-ാം വാർഡ് കിഴൂർ സൗത്തിലെ കാക്കതുരുത്തിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് കുടുംബയോഗം വലിയ പങ്കാളിത്തത്തോടെയാണ് നടന്നത്. പ്രദേശത്തെ വികസനപ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകേണ്ട പദ്ധതികളും യോഗത്തിൽ വിശദമായി ചര്‍ച്ചയായി. പരിപാടിയിൽ മന്ത്രി എ.സി. മൊയ്തീൻ മുഖ്യാതിഥിയായി പങ്കെടുത്തു. കുന്നംകുളത്തെ വിവിധ വികസനപദ്ധതികളുടെ പുരോഗതിയും ജനക്ഷേമനടപടികളും അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു. കുന്നംകുളം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സീത രവീന്ദ്രൻ നഗരസഭാ പരിധിയിലെ പുതിയ പദ്ധതികളെക്കുറിച്ചും ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള ഇടപെടലുകളെക്കുറിച്ചും സംസാരിച്ചു. എൽ.ഡി.എഫ് നേതാവ് കെ. എ. […]
Read more

തിരികെയുമായി എൻഎസ്എസ് വളണ്ടിയർമാർ

തൃശ്ശൂർ : ജിഎച്ച്എസ് കടവല്ലൂരിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘തിരികെ’ പരിപാടിയുടെ ഭാഗമായി അക്കിക്കാവ് ദീനബന്ധു വൃദ്ധ സദനം സന്ദർശിച്ചു. അന്തേവാസികളുമായി കുട്ടികൾ ചേർന്ന് സംസാരിക്കുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും, കൂട്ടമായി ഭക്ഷണം കഴിക്കുകയും ചെയ്തു. ദീനബന്ധു മിഷൻ ഡയറക്ടർ ഫാദർ ലിനു ജോർജ് മിഷന്റെ പ്രവർത്തനങ്ങളെ കുറിച്ച് വളണ്ടിയർമാരോട് വിശദീകരിച്ചു.പരിപാടികൾക്ക് അങ്കറിംഗ് നിർവഹിച്ചത് മീഡിയ ലീഡർ ആര്യ കെ.എ.യാണ്. ഹർഷയാണ് സ്വാഗതം നിർവഹിച്ചത്. നന്ദി രേഖപ്പെടുത്തിയത് അൻസില ഫാത്തിമ.വളണ്ടിയർ ലീഡർമാരായ ഗായത്രി ബാബു, റാസിക് […]
Read more

വഖഫ് ഉമീദ് പോർട്ടൽ തകരാർ; സമയപരിധി ഒരു വർഷം നീട്ടണമെന്ന് പ്രധനമന്ത്രിക്ക് കത്ത്

കോഴിക്കോട് : കേന്ദ്ര വഖഫ് പോർട്ടലായ ഉമീദിലെ (UMEED) സാങ്കേതികപരമായ അപാകതകൾ കാരണം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പ്രക്രിയ തടസ്സപ്പെടുന്നു. ഈ സാഹചര്യത്തിൽ പോർട്ടലിന്റെ തകരാർ അടിയന്തരമായി പരിഹരിക്കണമെന്നും വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി ഒരു വർഷത്തേക്ക് നീട്ടണമെന്നും ആവശ്യപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവിനും കത്തയച്ചു. വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട സമയപരിധി ഡിസംബർ 5-ന് അവസാനിക്കാനിരിക്കുകയാണ്. എന്നാൽ, […]
Read more

തോമസ് ഐസക് കേരളത്തെ വില്പനചരക്കാക്കി: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: വിദേശനാണ്യ വിനിമയ നിയമവും നിയമസഭാ ചട്ടവും മറി കടന്ന് ലോക ഓഹരി കമ്പോളത്തിൽ കേരളത്തെ ഒരു വില്പനചരക്കാക്കിയ മുൻധനമന്ത്രി തോമസ് ഐസക്കിൻ്റെ വികലമായ ധനകാര്യ മാനേജ്മെൻ്റാണ് കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത ഭീകരമായ കടക്കെണിയിലാഴ്ത്തിയത് എന്ന് ചെറിയാൻ ഫിലിപ്പ്. മസാല ബോണ്ട് ഉൾപ്പെടെ കിഫ്ബിയുടെ വിവിധ ഇടപാടുകൾ സംശയാസ്പദമാണ്. കിഫ്ബിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ മുഖേനയുള്ള ധനവിനിയോഗവും കരാർ വ്യവസ്ഥകളും ഇരുമ്പുമറയ്ക്കുള്ളിലാണ്. വരവുചെലവു കണക്കുകൾ യഥാസമയം ഓഡിറ്റ് ചെയ്യുകയോ നിയമസഭയിൽ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നും പറഞ്ഞു. 90,562 […]
Read more

ഡിറ്റ് വാ ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ് ശ്രീലങ്ക

ശ്രീലങ്ക: ഡിറ്റ് വാ ചുഴലിക്കാറ്റിൽ നാശനഷ്ടം കനത്തോടെ ശ്രീലങ്കയിൽ ഡിസംബർ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണസംഖ്യ നൂറ് കടന്നതായാണ് റിപ്പോർട്ട്. കെലനി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്. സ്കൂളുകൾ ഡിസംബർ 16 വരെ അടച്ചിടും. കൊളംബോ തുറമുഖവും താത്കാലികമായി പ്രവർത്തനം നിർത്തി. 700-ലധികം വീടുകൾ തകർന്നതായാണ് പ്രാഥമിക കണക്ക്. ഇതിനിടെ, രക്ഷാപ്രവർത്തനങ്ങളിൽ ലങ്കൻ ക്രിക്കറ്റ് ടീമിന്റെ നായകൻ അസലങ്കയും സംഘത്തിലെ താരങ്ങളും സജീവമായി പങ്കെടുത്തു. രക്ഷാദൗത്യത്തിന് പിന്തുണ നൽകിയതിനാൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix