Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വഖഫ് ഉമീദ് പോർട്ടൽ തകരാർ; സമയപരിധി ഒരു വർഷം നീട്ടണമെന്ന് പ്രധനമന്ത്രിക്ക് കത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കേന്ദ്ര വഖഫ് പോർട്ടലായ ഉമീദിലെ (UMEED) സാങ്കേതികപരമായ അപാകതകൾ കാരണം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പ്രക്രിയ തടസ്സപ്പെടുന്നു. ഈ സാഹചര്യത്തിൽ പോർട്ടലിന്റെ തകരാർ അടിയന്തരമായി പരിഹരിക്കണമെന്നും വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി ഒരു വർഷത്തേക്ക് നീട്ടണമെന്നും ആവശ്യപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവിനും കത്തയച്ചു.

വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട സമയപരിധി ഡിസംബർ 5-ന് അവസാനിക്കാനിരിക്കുകയാണ്. എന്നാൽ, നിലവിൽ പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോഴും വെബ്‌സൈറ്റിന്റെ സാങ്കേതിക പോരായ്മകൾ നടപടിക്രമങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. കൂടാതെ, പോർട്ടൽ സംബന്ധിച്ച് കൂടുതൽ ബോധവൽക്കരണവും അപ്‌ഡേഷനും ആവശ്യമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, അപ്‌ലോഡ് ചെയ്യാനുള്ള കാലാവധി ഒരു വർഷം വരെയെങ്കിലും നീട്ടിനൽകാൻ ഇടപെടണമെന്നാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer