ഇടുക്കി: തൊടുപുഴ പുളിയൻമല സംസ്ഥാന പാതയിലെ കുരുതിക്കളം ഹെയർപിൻ വളവിൽ ട്രാവലർ അപകടത്തിൽപ്പെട്ട് 14 പേർക്ക് പരിക്ക്.നിയന്ത്രണം വിട്ട വാഹനം റോഡരികിലെ മരത്തിൽ ഇടിച്ചാണ് അപകടം നടന്നത്.
ഗുരുതരാവസ്ഥയിലുള്ള കൊല്ലം സ്വദേശിനി ജ്യോതികയെ തൊടുപുഴയിൽ മാറ്റി. ഡ്രൈവർ ഷംനാദ്, അധ്യാപകരായ അംജാദ്, നൗഫൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവറെ മരത്തിനും വാഹനത്തിനുമിടയിൽ കുടുങ്ങിയ നിലയിലായിരുന്നു.
ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥികൾ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുളമാവ്, കാഞ്ഞാർ പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.




