കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ വാർഡ് 18 ൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മഞ്ജിമ പി.വിയാണ് ഈ തവണത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പെരുമണ്ണയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. അമ്പിലോളി വാർഡിൽ നിന്നുള്ള 22 കാരിയായ മഞ്ജിമ എച്ച്.ഡി.സി ബിസിനസ് മാനേജ്മെന്റ് പൂർത്തിയാക്കിയ ശേഷം ഇപ്പോൾ ബാങ്ക് കോച്ചിംഗ് തുടരുകയാണ്.
ഡി വൈ എഫ് ഐ അമ്പിലോളി യൂണിറ്റ് സെക്രട്ടറി കൂടിയായ മഞ്ജിമ പുത്തൂർമഠം മേഖല മെമ്പറായും സജീവമായി പ്രവർത്തിക്കുന്നു. യുവത്വത്തിന്റെ ആവേശവും പുതുമയുമായാണ് ഈ തെരഞ്ഞെടുപ്പിൽ അവർ മുന്നോട്ടു പോകുന്നത്.
പുത്തൂർമഠം കച്ചേരിപുനത്തിൽ പ്രേംജി – ബിന്ദു ദമ്പതികളുടെ മകളായ മഞ്ജിമയ്ക്ക് നേരെ യു.ഡി.എഫിലെ ആയിഷാബി കുമ്മങ്ങൽ, ബി.ജെ.പിയിലെ ജിജി സബിൻ എന്നിവർ മത്സരരംഗത്തുണ്ട്.




