Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സ്വർണ്ണ പാളി വിവാദം; ജയറാമിന്റെ മൊഴിയെടുക്കാൻ സമയം തേടുമെന്ന് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുക്കുന്നതിനായി സമയം ആവശ്യപ്പെടുമെന്ന് എസ്.ഐ.ടി അറിയിച്ചു. ശബരിമലയിലെ ദ്വാരപാലക സ്വർണ്ണപ്പാളികൾ ജയറാമിന്റെ വീട്ടിലേക്ക് പോറ്റി കൊണ്ടുപോയിരുന്നു എന്നതാണ് കേസിൽ ഉയർന്ന ആരോപണം. കേസിൽ ജയറാം സാക്ഷിയായിരിക്കും എന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജയറാം പോലുള്ള പ്രമുഖരെയും പോറ്റി കബളിപ്പിച്ചതായി എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതിയായ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അന്വേഷണസംഘം അപേക്ഷ സമർപ്പിക്കും. കൊല്ലം വിജിലൻസ് കോടതിയിലേക്കായിരിക്കും അപേക്ഷ. ശബരിമല സന്നിധാനത്തിൽ നിന്ന് ശേഖരിച്ച […]
Read more

വര്‍ക്കല പാപനാശം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വർക്കല പാപനാശം ബീച്ചിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പാപനാശം തീരം വഴി മത്സ്യബന്ധനത്തിനിറങ്ങിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് മൃതദേഹം കരയിലേക്ക് കൊണ്ടുവന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ടൂറിസം പോലീസ് സ്ഥലത്തെത്തി. തുടർന്ന് വർക്കല, അയിരൂർ പോലീസ് സ്റ്റേഷനുകളെയും വിവരം അറിയിച്ചു. ഈ രണ്ട് സ്റ്റേഷൻ പരിധികളിൽ നിന്നും കാണാതായവരുടെ വിവരങ്ങൾ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുമെന്ന് പോലീസ് […]
Read more

മലപ്പുറം പെരിന്തൽമണ്ണയിലെ റിബൽ സ്ഥാനാർത്ഥികൾ മുസ്ലിം ലീഗിന് വെല്ലുവിളി

മലപ്പുറം: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ കാര്യവട്ടം ഡിവിഷനിൽ മുസ്ലിം ലീഗിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്ക് റിബൽ സ്ഥാനാർത്ഥികൾ ശക്തമായ തലവേദന സൃഷ്ടിക്കുകയാണ്. മണ്ഡലം മുസ്ലിം ലീഗ് സഹഭാരവാഹിയും മുൻമന്ത്രി മുനീറിന്റെ സ്വകാര്യ സെക്രട്ടറിയുമായിരുന്ന സുബൈർ മാസ്റ്റർക്കെതിരെയാണ് പ്രധാനമായും റിബൽ പ്രതിഷേധം ഉയർന്നിരിക്കുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ കെ.ടി. ഉമ്മർ റിബലായി പത്രിക സമർപ്പിച്ചു. പത്രികെ ളുടെ സൂക്ഷ്മ പരിശോധന ഇന്ന് പൂർത്തിയാവുകയും അടുത്ത ദിവസം പിൻവലിക്കാനുള്ള സമയം കഴിയും വരെ റിബലുകൾ പിൻമാറുമോ എന്ന് ഉറ്റ് നോക്കുകയാണ് ഔദ്യോഗിക നേതൃത്വം. […]
Read more

കവർച്ചാ കേസിലെ പിടികിട്ടാപ്പുള്ളി  പിടിയിൽ

തൃശ്ശൂർ : കവർച്ചാ കേസിലെ പിടികിട്ടാപ്പുള്ളിയും സ്റ്റേഷൻ റൗഡിയുമായ നിബിനെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടി ദുബായിൽ നിന്ന് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് ലുക്കൗട്ട് സർക്കുലർ പ്രകാരം  പിടികൂടിയത്. ചാലക്കുടി പോലീസ് സ്റ്റേഷനിലെ 2010 ലെ കവർച്ചക്കേസിൽ പിടികിട്ടാപ്പുള്ളി വാറണ്ടും, 2020 ൽ ആളൂർ പോലീസ് സ്റ്റേഷനിലെ അടിപിടിക്കേസിലും, മാള പോലീസ് സ്റ്റേഷനിലെ വധശ്രമക്കേസിലും, 2024 ൽ മാള പോലീസ് സ്റ്റേഷനിലെ വധശ്രമക്കേസിലും ജാമ്യമില്ലാ വാറണ്ടുമുള്ള മാള ഗുരുതിപ്പാല സ്വദേശി ആനപ്പാട്ട് വീട്ടിൽ നിബിൻ 35 വയസ്സ് […]
Read more

അന്താരാഷ്ട്ര ശിശുദിനം; മലപ്പുറത്ത് റെയിന്‍ബോ വാക്ക് സംഘടിപ്പിച്ചു

മലപ്പുറം: വനിതാ ശിശു വികസന വകുപ്പ് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ശിശുദിനത്തിന്റെ ഭാഗമായി ബാലസംരക്ഷണ സംവിധാനങ്ങളുടെ റെയിന്‍ബോ വാക്ക് സംഘടിപ്പിച്ചു.  ജില്ലാകളക്ടറുടെ വസതി മുതല്‍ മലപ്പുറം കുന്നുമ്മല്‍ കെ. എസ്. ആര്‍.ടി.സി. ഡിപ്പോ വരെയാണ് റെയിന്‍ബോ വാക് സംഘടിപ്പിച്ചത്. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ഷാബിര്‍ ഇബ്രാഹിം റെയിന്‍ബോ വാക്കിന്റെ ഫ്ളാഗ് ഓഫ് ചെയ്തു. നവംബര്‍  14 മുതല്‍ നടത്തിവരുന്ന അന്താരാഷ്ട്ര ബാലവകാശ  പരിപാടികളുടെ ഭാഗമായാണ്  ”റെയിന്‍ബോ വാക്” സംഘടിപ്പിച്ചത്. […]
Read more

സത്യസായി ബാബയുടെ ജന്മദിനാഘോഷം

കോഴിക്കോട് : കോഴിക്കോട് കുന്ദമംഗലത്ത് ഓം തീർത്ഥം സായി മന്ദിരം സത്യസായി ബാബയുടെ 100-ാം ജന്മദിനം 23ന് ആഘോഷിക്കും. പുലർച്ചെ 5.20 മുതൽ വൈകീട്ട് 4 വരെ പടനിലം വയനാട് റോഡിലുള്ള മലബാർ റെസിഡൻസി ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. സ്വാമി ചിദാനന്ദപുരി രാവിലെ 11ന് പ്രഭാഷണം നടത്തും.
Read more

ഇറാന് വേണ്ടി ചാരപ്രവർത്തനം നടത്തിയ ഇസ്രായേൽ സൈനികൻ പിടിയിൽ

തെൽ അവീവ്: ഇറാനുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് ഇസ്രായേൽ സൈനികനെ അറസ്റ്റ് ചെയ്തു. റാഫേൽ റെവെനി എന്ന സൈനികനെയാണ് ഇന്റലിജൻസ് ഏജൻസിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പിടികൂടിയത്. ഹാറ്റ്സെറിം എയർബേസിൽ സേവനം അനുഷ്ഠിച്ച് വന്ന ഇയാൾ നിരന്തരമായി സംശയാസ്പദമായ ബന്ധപ്പെടലുകൾ നടത്തിയതായി സുരക്ഷാ വിഭാഗം കണ്ടെത്തി. അന്വേഷണത്തിൽ ഇയാൾ ഇസ്രായേൽ വ്യോമകേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇറാന് കൈമാറുകയും അതിന് ഡിജിറ്റൽ പേയ്​മെന്റിലൂടെ പണം വാങ്ങുകയും ചെയ്തുവെന്ന് ഇസ്രായേൽ കണ്ടെത്തി. ബീർഷെബ പോലുളള വ്യോമകേന്ദ്രങ്ങളുടെ ചിത്രങ്ങളെടുക്കൽ, ചില സ്ഥലങ്ങളിൽ ഇറാൻ ഉപകരണങ്ങൾ […]
Read more

ദേശീയതല മാനേജ്‌മെന്റ് ഫെസ്റ്റ്; ‘വിസ്റ്റാരാ 2025’ സമാപിച്ചു

കോഴിക്കോട്: ഫാറൂഖ് കോളേജ് മാനേജ്‌മെൻ്റ് പഠനവിഭാഗം സംഘടിപ്പിച്ച ദേശീയതല മാനേജ്‌മെൻ്റ് ഫെസ്റ്റായ ‘വിസ്റ്റാരാ 2025’ സമാപിച്ചു. ഐഐഎം ഉൾപ്പെടെ രാജ്യത്തെ 38 യൂണിവേഴ്സിറ്റികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി 350-ഓളം വിദ്യാർഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്. സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എ. ആയിഷ സ്വപ്ന ഉദ്ഘാടനം ചെയ്തു. മാനേജ്‌മെൻ്റ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ജെ.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. കമ്പനി സെക്രട്ടറി എ.എം. ആഷിക് മുഖ്യാതിഥിയായി. ഫെസ്റ്റിൻ്റെ ഭാഗമായി ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്‌മെൻ്റ് […]
Read more

പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്ത ക്രിമിനൽ സംഘം അറസ്റ്റിൽ

കുവൈത്ത് സിറ്റി: ഷോപ്പിംഗ് മാളുകളിൽ പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്ത ക്രിമിനൽ സംഘത്തെ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ പിടികൂടി. ഹവല്ലി, ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗങ്ങളുടെ സഹകരണത്തോടെ നടത്തിയ സംയുക്ത നടപടിയിലാണ് സംഘം അറസ്റ്റിലായത്. പ്രവാസികളെ ലോഡർമാരായി ജോലിക്ക് വെച്ച ശേഷവും ശമ്പളം നൽകാതെ വഞ്ചിക്കുകയായിരുന്നു സംഘം. ഇതോടൊപ്പം, ജോലി നഷ്ടപ്പെടുത്തുമെന്ന ഭീഷണി മുഴക്കി ഓരോ തൊഴിലാളിയിലും നിന്ന് ദിവസേന ഏകദേശം നാല് കുവൈത്തി ദിനാർ വീതം നിർബന്ധിതമായി ഈടാക്കുന്നതായും അന്വേഷണം സംഘം കണ്ടെത്തി. നിരവധി […]
Read more

ബിജെപി സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ പ്രവർത്തകൻ വീട്ടമ്മയെ കയറി പിടിച്ചു

തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥിയോടൊപ്പം വോട്ട് തേടി എത്തിയ പ്രവർത്തകൻ വീട്ടമ്മയെ കയറിപിടിച്ചെന്ന് പരാതി. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലാണ് സംഭവം നടന്നത്. സ്ഥാനാർത്ഥിയോടൊപ്പം പ്രചാരണത്തിനെത്തിയ രാജുവെന്ന വ്യക്തിക്കെതിരെയാണ് വീട്ടമ്മ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രചാരണം പൂർത്തിയാക്കി മടങ്ങുന്നതിനിടെ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വീട്ടിൽ ആരും ഇല്ലാത്ത സാഹചര്യത്തിൽ വെള്ളം എടുക്കാൻ അകത്തേക്ക് പോയ വീട്ടമ്മയുടെ പിന്നിൽ രാജു കയറി ചെന്നെന്നും ഉപദ്രവിക്കാൻ ശ്രെമിച്ചെന്നുമാണ് പരാതി. വീട്ടമ്മ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix