Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

അനധികൃതമായി ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരേ നടപടി

കൊച്ചി: അനധികൃതമായി ഓൺലൈൻ വഴി മരുന്നുകൾ വിൽപ്പന നടത്തിയ സ്ഥാപനത്തിനെതിരെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിയമനടപടി സ്വീകരിച്ചു. നോർത്ത് പറവൂർ പൂശാരിപ്പടിയിലുള്ള ജെജെ മെഡിക്കൽസ് എന്ന സ്ഥാപനമാണ് പരിശോധനയിൽ കുടുങ്ങിയത്. പരിശോധനയ്ക്കിടെ, ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഷെഡ്യൂൾ-എച്ച് വിഭാഗത്തിലുള്ള മരുന്നുകൾ പർച്ചേസ് ബിൽ പോലും ഇല്ലാതെ സംഭരിക്കുകയും തുടർന്ന് ഓൺലൈനായി വിൽപ്പന നടത്തുകയും ചെയ്തതായി കണ്ടെത്തി. സംസ്ഥാനത്ത് അനധികൃത ഓൺലൈൻ മരുന്ന് വിൽപ്പനക്കെതിരെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്, 1940 പ്രകാരം നടപടി സ്വീകരിക്കുന്നതിലെ ആദ്യ സംഭവമാണിതെന്ന് […]
Read more

പ്രഭാത സവാരിക്കിടെ വയോധികൻ അപകടത്തിൽ മരിച്ചു

തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ വാഹനാപകടത്തിൽ മരിച്ചു. നാവായിക്കുളം ചരുവിള പുത്തൻവീട്ടിൽ തുളസീധരൻ പിള്ളയാണ് മരിച്ചത്. ഇന്നലെ രാവിലെ 28 മൈൽ–ഇടമൺ നില റോഡിലാണ് സംഭവം നടന്നത്. പെരിക്കോട്ടുകോണത്ത് അമിതവേഗത്തിൽ എത്തിയ ആൾട്ടോ കാർ തുളസീധരൻ പിള്ളയെ ഇടിച്ചു തെറിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിലിൽ ഇടിച്ച് വീണ തുളസീധരൻ പിള്ള സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിന് ശേഷം വാഹനം നിർത്താതെ മുന്നോട്ടുപോയെങ്കിലും, കല്ലമ്പലം പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാർ ഉടമയെ പിടികൂടി. […]
Read more

അധ്യാപകന്റെ മർദ്ദനത്തിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

ഭോപ്പാൽ: അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് 11-ാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. രേവ ജില്ലയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയാണ് തൂങ്ങിമരിച്ചത്. തന്റെ നോട്ട്ബുക്കിൽ അധ്യാപകൻ മർദ്ദിക്കുകയും കൈ അമർത്തുകയും അനാവശ്യമായി കൈപിടിക്കുകയുമുണ്ടെന്ന് കുറിപ്പ് കണ്ടെത്തിയതായി എഎസ്പി ആരതി സിംഗ് അറിയിച്ചു. സമ​ഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

കൊച്ചിയില്‍ ചാക്കിൽ പൊതിഞ്ഞനിലയിൽ സ്ത്രീയുടെ മൃതദേഹം

കൊച്ചി: എറണാകുളം തേവരയിൽ ശവശരീരം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കൊന്തുരുത്തി പള്ളിക്കടക്ക് സമീപത്തുള്ള വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വീട്ടുടമസ്ഥൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ സ്ഥലത്തെ ശുചീകരണ തൊഴിലാളികളാണ് ആദ്യമായി മൃതദേഹം കണ്ടത്. മൃതദേഹത്തിനടുത്ത് ജോർജ് ഇരിക്കുകയായിരുന്നു എന്നാണ് ശുചീകരണ തൊഴിലാളികൾ പറഞ്ഞത്. എന്നാല്‍ സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ജോര്‍ജിന്‍റെ മൊഴി. അതേസമയം, ജോർജ് ചാക്ക് അന്വേഷിച്ച് നടന്നിരുന്നുവെന്ന് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സൗത്ത് […]
Read more

സ്വർണ്ണ പാളി വിവാദം; പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കള്ള കേസുമായി ബന്ധപ്പെട്ട് എ. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. പത്മകുമാറിന്റെ മൊഴിയിൽ, ശബരിമലയിൽ സ്പോൺസർ ആകാൻ ഉണ്ണികൃഷ്ണൻ പോറ്റി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം, ആറന്മുളയിലെ പത്മകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ എസ്ഐടി കസ്റ്റഡിയിൽ എടുത്തു. രാവിലെ 12.15ന് ആരംഭിച്ച പരിശോധന 12 മണിക്കൂറിലധികം നീണ്ട് അർദ്ധരാത്രിയോടെ പൂർത്തിയായിട്ടുണ്ട്. ഇതിനിടെ […]
Read more

അയിനൂരിൽ ഉത്സാഹം ഉയർന്ന്; മോനിഷ രജീഷ് മത്സരരംഗത്ത്

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്ത് അയിനൂർ വെസ്റ്റ് വാർഡ് (8) ബി.ജെ.പി സ്ഥാനാർത്ഥിയായി മോനിഷ രജീഷ് വരണാധികാരിക്ക് മുൻപാകെ മൂന്ന് സെറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അയിനൂരിൽ നിന്നും പ്രകടനമായെത്തിയ അനുയായികളുടെ സാന്നിധ്യത്തിലായിരുന്നു നാമനിർദ്ദേശ സമർപ്പണം. നാമനിർദ്ദേശ വേളയിൽ ബി.ജെ.പി കുന്നംകുളം മണ്ഡലം പ്രസിഡൻറ് പി.ജെ ജെബിൻ, ഒബിസി മോർച്ച തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി രജീഷ് അയിനൂർ, ന്യൂനപക്ഷ മോർച്ച ജില്ല സെക്രട്ടറി തോംസൺ ടി.ബി, എസ്.സി മോർച്ച ജില്ല ജനറൽ സെക്രട്ടറി സാജു പി.കെ, സുനിഷ് […]
Read more

ഫിറ്റ്നസ് ഫീസ് വർദ്ധനവ്; പ്രതിഷേധവുമായി സിഐടിയു

കോഴിക്കോട്: കേന്ദ്രസർക്കാരിന്റെ പുതിയ മോട്ടോർ വാഹന ഭേദഗതി നിയമപ്രകാരം ഫിറ്റ്‌നസ് ഫീസ് അന്യായമായി വർധിപ്പിച്ചതിനെതിരെ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധവുമായി രംഗത്ത്. തൊഴിലാളികളുടെ ജീവിതഭാരം വർധിപ്പിക്കുന്ന നടപടിക്കെതിരെ ജില്ലയിൽ വ്യാപകമായ പ്രക്ഷോഭ പരിപാടികളാണ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. വർദ്ധിപ്പിച്ച ഫീസ് നിരക്ക് സാധാരണക്കാരായ തൊഴിലാളികൾക്ക് താങ്ങാനാവാത്തതാണ്. 20 വർഷം പഴക്കമുള്ള ഓട്ടോറിക്ഷകൾക്ക് നിലവിലുണ്ടായിരുന്ന 200 രൂപ ഫീസ് 7000 രൂപയായും, ടാക്സി കാറുകൾക്ക് 600 രൂപയുള്ളത് 15,000 രൂപയായും […]
Read more

ഭർത്താവുമായുള്ളത് പ്രഫഷണൽ പ്രശ്നം; വെളിപ്പെടുത്തലുമായി ജീജി മാരിയോ

തൃശൂർ: ഇന്‍ഫ്ലുവന്‍സര്‍ ദമ്പതികളായ മാരിയോ ജോസഫും ജീജി മാരിയോയും തമ്മിലുള്ള വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഭാര്യ ജീജി മാരിയോ. കുടുംബ പ്രശ്നമല്ല, പ്രഫഷനൽ പ്രശ്നമാണ് ഭർത്താവുമായി ഉള്ളതെന്ന് ജീജി മാരിയോയുടെ വെളിപ്പെടുത്തൽ. ‘‘ഫിലോകാലിയ എന്ന പേരിൽ ട്രസ്റ്റ് നിലവിലുള്ളപ്പോൾ അതേപേരിൽ കമ്പനി ആക്ട് അനുസരിച്ച് മാരിയോ ജോസഫ് പ്രത്യേക സ്ഥാപനം തുടങ്ങി. അവിടെയാണു പ്രശ്നം തുടങ്ങിയത്. സ്ഥാപനത്തിൽ പ്രശ്നമുണ്ടായപ്പോൾ ഞാൻ ചോദ്യം ചെയ്തു. ഭർത്താവിന്റെ കൂടെക്കൂടിയവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഫിലോകാലിയയിൽ ബോർഡ് അംഗങ്ങൾക്കു ശമ്പളമില്ല. കമ്പനി ആക്ട് […]
Read more

അഷ്ടമുടി കായലിൽ ബോട്ടുകൾക്ക് തീ പിടിച്ചു

കൊല്ലം: മുക്കാട് പള്ളിക്ക് സമീപം അഷ്ടമുടി കായലിൽ നങ്കൂരമിട്ടിരുന്ന രണ്ട് ബോട്ടുകൾക്ക് തീപിടിച്ചു. സംഭവത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പൊള്ളലേറ്റു. കുരീപ്പുഴ പാലത്തിന് സമീപമുള്ള സെന്റ് ജോർജ് ദ്വീപിനോട് ചേർന്നാണ് അപകടം ഉണ്ടായത്. ആന്ധ്രപ്രദേശ് സ്വദേശികളായ രാജുവിനും അശോകിനുമാണ് പൊള്ളലേറ്റത്. അട്രോപ്പിലെ ഐസ് പ്ലാന്റിന് സമീപമാണ് ബോട്ടുകൾ നങ്കൂരമിട്ടിരുന്നത്. തീ പടർന്നതിനെ തുടർന്ന് ബോട്ടുകൾ നങ്കൂരമഴിച്ചുമാറ്റിയതിനാൽ മറ്റ് ബോട്ടുകളിലേക്ക് തീ വ്യാപിക്കുന്നത് ഒഴിവായി. അഴിച്ചു വിട്ട ബോട്ട് കായലിൽ മൺ ചെളിയിൽ ഉറച്ച നിലയിലാണുള്ളത്. ബോട്ടുകളിൽ പാചകത്തിനായി രണ്ട് […]
Read more

എൻഐടി കാലിക്കറ്റിൽ അന്താരാഷ്ട്ര വനിതാ സമ്മേളനം തുടങ്ങി

കോഴിക്കോട്: എൻ.ഐ.ടി കാലിക്കറ്റിലെ സെൻട്രൽ ഫോർ വിമൻ വെൽഫെയർ ആൻഡ് സോഷ്യൽ എംപവർമെന്റും(CWSE) വിദ്യാഭ്യാസ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച രണ്ടു ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു. എൻ.ഐ. ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ഡോക്ടർ ജയ്ൻ പ്രസാദ് ചടങ്ങിൽ സന്നിഹിതയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അന്താരാഷ്ട്ര തലത്തിൽ നിന്നുമുള്ള വിശിഷ്ട പ്രഭാഷകർ, ഗവേഷകർ തുടങ്ങി നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. ലിംഗ സമത്വം, സ്ത്രീ ശാക്തീകരണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix