നെയ്യാറ്റിൻകരയിൽ മതിൽ ഇടിഞ്ഞ് വീണ് വയോധിക മരിച്ചു
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നെയ്യാറ്റിൻകരയിൽ മതിൽ ഇടിഞ്ഞുവീണ് വയോധിക മരിച്ചു. പൊഴിയൂർ ഉച്ചക്കട സ്വദേശിനി സരോജിനിയെയാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ടയേർഡ് എസ്.പി. ഭാഗ്യനാഥന്റെ വീടിന്റെ പരിസരമതിലാണ് ഇടിഞ്ഞുവീണത്. കടയിലേക്കു പോകുന്നതിന് വീട്ടിൽ നിന്നിറങ്ങിയ സരോജിനിയെ പിന്നീട് നാട്ടുകാർ കാണാനില്ലെന്ന് അറിയിക്കുകയും തിരച്ചിൽ നടത്തി മതിൽ ഇടിഞ്ഞുകിടക്കുന്ന സ്ഥലത്ത് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് രണ്ടുദിവസമായി ശക്തമായ മഴ തുടരുകയാണ്. നിലവിൽ സംസ്ഥാനത്ത് തുലാവർഷം കനക്കുമെന്നാണ് റിപ്പോർട്ട്.
Read more