Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഇന്ത്യൻ സ്റ്റഡി പെർമിറ്റ് അപേക്ഷകൾ കൂട്ടത്തോടെ നിരസിച്ച് കാനഡ

ഉന്നത വിദ്യാഭ്യാസവും മികച്ച ജീവിതവും ലക്ഷ്യം വെച്ച് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ എണ്ണം നമ്മുടെ രാജ്യത്ത് വർധിച്ചു വരികയാണ്. അതിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രാജ്യം അമേരിക്കയും കാനഡയുമാണ്. എന്നാൽ വിദ്യാർത്ഥികളുടെ ഉന്നത നിലവാരത്തിലുള്ള ജീവിതം എന്ന സ്വപ്‌നത്തിന് കരിനിഴൽ വീഴ്ത്തുന്ന സമീപനമാണ് അടുത്തിടെ കാനഡയുടെ ഭാഗത്തു നിന്നും വരുന്നത്. അമേരിക്ക അടുത്തിടെ കുടിയേറ്റം നിയന്ത്രിക്കുന്നതിനായി പലതരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയും വിദ്യാർത്ഥി നിയമങ്ങൾ കടുപ്പിക്കുന്നത്. വിദേശ വിദ്യാർത്ഥികളുടെ സ്റ്റഡി പെർമിറ്റ് […]
Read more

പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: കോഴിക്കോട് പയ്യോളി സ്വദേശിയായ സുബീഷ് കങ്കാണി സൗദിയിലെ ജുബൈലിൽ അന്തരിച്ചു. താമസ സ്ഥലത്ത് രാത്രി ഉറങ്ങുകയായിരുന്ന സുബീഷ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ജുബൈലിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു സുബീഷ്. ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളന്റിയറുമായ സലീം ആലപ്പുഴ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി എന്നിവർ അറിയിച്ചു.
Read more

അങ്കണവാടി വിരമിതർക്കും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കും 95 കോടി അനുവദിച്ചു

തിരുവനന്തപുരം: അങ്കണവാടികളിൽ നിന്ന് വിരമിച്ച വർക്കർമാർക്കും ഹെൽപ്പർമാർക്കും നൽകുന്ന പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കും 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിനാണ് ഈ സഹായം ലഭ്യമാക്കുന്നത്. വിരമിക്കൽ പെൻഷൻ, വിരമിക്കൽ ആനുകൂല്യം, മരണാനുകൂല്യം എന്നിവ വിതരണം ചെയ്യുന്നതിനാവശ്യമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് പുതുതായി ഫണ്ട് അനുവദിച്ചത്. സാമ്പത്തിക സ്വയംപര്യാപ്തതയില്ലാത്തതിനാൽ സർക്കാർ സഹായം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ബോർഡിന് പ്രതിമാസം ലഭിക്കുന്ന ക്ഷേമനിധി വിഹിതം […]
Read more

ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; ലോറി ഡ്രൈവർക്ക്തിരെ കേസ്

കൊച്ചി: ഷംഷാബാദ് ബിഷപ്പ് സഞ്ചരിച്ച കാറിനു നേരെയുണ്ടായ അതിക്രമത്തിൽ മൂവാറ്റുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബിഷപ്പിന്റെ വാഹനം ഓടിച്ചിരുന്ന ജോർജിന്റെ പരാതിയിലാണ് ഇടുക്കി സ്വദേശി അൻവർ എന്ന ലോറി ഡ്രൈവർക്കെതിരെ കേസ് എടുത്തത്. സംഭവത്തിൽ അൻവറിന്റെ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തിൽ നിന്ന് മടങ്ങുന്ന വഴിയിലാണ് സംഭവം. ബിഷപ്പ് സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി നേരിയ ഉരസൽ സംഭവിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കം വഷളായി. പിന്നാലെ മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് വെച്ച് ലോറി കാർ തടഞ്ഞുനിർത്തി […]
Read more

പാക്കിസ്ഥാൻ ജലഭീഷണിയിൽ

ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ ജല പങ്കിടൽ കരാറുകളിലൊന്നാണ് സിന്ധു നദീജല കരാർ. പാക്കിസ്ഥാൻ ജനതയുടെ നിലനിൽപ്പിന് വലിയ പങ്കുവഹിക്കുന്ന ഒന്നാണ് സിന്ധു നദി. എന്നാൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ ന‌ടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഈ കരാർമരവിപ്പിക്കാൻ കേന്ദ്ര കാബിനറ്റ് കമ്മിറ്റി ഓഫ് സെക്യൂരിറ്റി (സിസിഎസ്) തീരുമാനമെടുത്തു. 2025 ഇക്കോളജിക്കൽ ത്രെറ്റ് റിപ്പോർട്ട് പ്രകാരം, ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചതോടെ പാകിസ്ഥാനിൽ ഗൗരവമായ ജലക്ഷാമ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. സിന്ധു നദീതടത്തിലെ ജലത്തെ അമിതമായി ആശ്രയിക്കുന്ന പാകിസ്ഥാന് […]
Read more

യു.എസ് മുൻ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു

വാഷിങ്ടൺ: ഇറാഖ് യുദ്ധത്തിന്റെ കാരണക്കാരനായ യു.എസ് മുൻ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു. ന്യൂമോണിയയും ഹൃദയാഘാതവും മൂലമാണ് മരണം സംഭവിച്ചതെന്ന് കുടുംബം അറിയിച്ചു. 2001 മുതൽ 2009 വരെ ജോർജ് ഡബ്ല്യു. ബുഷിന്റെ ഭരണകാലത്ത് ഉപപ്രസിഡന്റായിരുന്നു ചെനി. 2003 ലെ ഇറാഖ് അധിനിവേശത്തിന് പിന്നിലെ പ്രധാന ആസൂത്രകരിൽ ഒരാളായിരുന്നു അദ്ദേഹം. കൂട്ടനശീകരണ ആയുധങ്ങളുടെ പേരിലാണ് അധിനിവേശം നടത്തിയതെങ്കിലും പിന്നീട് അത് തെറ്റായ വിവരമാണെന്നു തെളിഞ്ഞു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാൽ നിരവധി തവണ ചികിത്സയ്‌ക്കു വിധേയനായ ചെനി, 2012ൽ […]
Read more

ചാമ്പ്യന്‍സ് ലീഗ്; ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്നിറങ്ങും

ബാഴ്‌സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ നാലാം റൗണ്ടിൽ ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ ഇന്ന് മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ആറ് പോയിന്റുമായി മുന്നേറ്റം തുടരുന്ന ബാഴ്‌സലോണ, ഇന്ന് ബെൽജിയം ക്ലബ് ബ്രൂഗെയെ നേരിടും. മൂന്ന് കളികളിലും തോറ്റ ബ്രൂഗെ ടേബിളിന്റെ അടിത്തട്ടിലാണ്. പരിക്കേറ്റ ഗാവി, പെഡ്രി, റഫീഞ്ഞ എന്നിവരില്ലാതെയാവും ബാഴ്‌സയിറങ്ങുക. ഡാനി ഓല്‍മോയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും പരിക്ക് മാറി തിരിച്ചെത്തുന്നത് കോച്ച് ഹാന്‍സി ഫ്‌ളിക്കിന് ആശ്വാസം. ലാമിന്‍ യമാല്‍, ഫെര്‍മിന്‍ ലോപസ്, മാര്‍കസ് റാഷ്‌ഫോര്‍ഡ്, ഫെറാന്‍ […]
Read more

മെഡിക്കൽ കോളേജുകളിൽ ഇന്നും ഡോക്ടർമാരുടെ ഒ പി ബഹിഷ്‌കരണ സമരം

കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഗവൺമെന്റ് ഡോക്ടർമാരുടെ സമരം തുടരുന്നു. കെജിഎംസിടിഎയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് ഒപി സേവനങ്ങൾ ബഹിഷ്‌കരിച്ചിരിക്കുകയാണ്. പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരുമാണ് ഒപി ചുമതലകൾ കൈകാര്യം ചെയ്യുന്നത്. സമരം സംബന്ധിച്ച് മുൻകൂർ വിവരം ലഭിക്കാത്തതിനാൽ നിരവധി രോഗികളാണ് ആശുപത്രിയിൽ എത്തിയത്. 4 വർഷം വൈകി നടപ്പിലാക്കിയ 10 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ശമ്പള പരിഷ്കരണം മൂലം നഷ്ടപ്പെട്ട ശമ്പള-ക്ഷാമബത്ത കുടിശ്ശിക നൽകുക, പ്രവേശന തസ്തിക ആയ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ […]
Read more

ചുമ മരുന്ന് വിവാദം; സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ

ചിന്ദ്‍വാഡ: മധ്യപ്രദേശിൽ കഫ്സിറപ്പ് കഴിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാകുന്നു. കേസിൽ പ്രതിയായ ഡോ. പ്രവീൺ സോണിയുടെ ഭാര്യ ജ്യോതി സോണിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കഫ്സിറപ്പ് വിതരണം ചെയ്ത മെഡിക്കൽ ഷോപ്പിന്റെ ഉടമയാണ് ജ്യോതി സോണി. തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച ‘കോൾഡ്രിഫ്’ കഫ്സിറപ്പിലെ വിഷാംശമാണ് മരണങ്ങൾക്ക് കാരണമെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. മരിച്ച കുട്ടികൾക്ക് വൃക്ക തകരാറാണ് ഉണ്ടായതെന്ന് പരിശോധനയിൽ വ്യക്തമായി. കമ്പനിയുടെ ഉടമ ജി. രംഗനാഥൻ […]
Read more

ബോസ്നിയയിൽ ബോർഡിങ് ഹൗസിൽ തീപിടിത്തം; നിരവധി പേർ മരിച്ചു

സരയാവോ: ബോസ്നിയ ഹെർസെഗോവിനയിലെ വടക്കുകിഴക്കൻ പട്ടണമായ തുസ്ലയിൽ വിരമിച്ചവർക്കായി പ്രവർത്തിക്കുന്ന ബോർഡിംഗ് ഹൗസിൽ തീപിടിത്തം. നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ട്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 20 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും അധികാരികൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിച്ച കന്റോണൽ നേതാവ് ഇർഫാൻ ഹാലിലാജിക്, മരണ വാർത്ത സ്ഥിരീകരിക്കുകയും, മറ്റ് താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix