Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഷട്ട് ഡൗണിൽ അമേരിക്കയിൽ വൻ പ്രതിസന്ധി

സാമ്പത്തികമായും രാഷ്രടീയപരമായും മുന്നിൽ നിൽക്കുന്ന അമേരിക്ക ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒക്ടോബർ 1ന് ആരംഭിച്ച ഭരണസ്തംഭനം 38 ാം ദിവസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കയുടെ ഭാവി ഇനി എന്താകുമെന്നാണ് ലേകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. അമേരിക്കയിൽ നടക്കുന്ന ഷട്ട്ഡൗൺ മൂലം വിമാന ഗതാഗത രംഗത്ത് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നത്. സർക്കാർ വകുപ്പുകളിൽ ജീവനക്കാർ കുറയുന്നതിനാൽ, രാജ്യത്തിനകത്തെ ഏകദേശം 10 ശതമാനം വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനമാണ് അധികൃതർ എടുതിരിക്കുന്നത്. എയർപോർട്ടുകളിലെ സുരക്ഷ മുതൽ യാത്രക്കാരുടെ സേവനങ്ങൾ വരെ കൈകാര്യം […]
Read more

വെഞ്ഞാറമൂടിൽ പതിനാറുകാരനെ കാണാതായി

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ നിന്ന് പതിനാറുകാരനെ കാണാതായി. കൊല്ലം അയത്തിൽ സ്വദേശി മുഹമ്മദ് സഹദിനെയാണ് കാണാതായത്. ഈ മാസം 2-ാം തീയതി വൈകുന്നേരമാണ് കാണാതായത്. സഹപാഠിയുമായി ഉണ്ടായ തർക്കത്തിന് പിന്നാലെ മദ്രസ അധ്യാപകൻ കുട്ടിയെ മർദ്ദിച്ചതായാണ് കുടുംബത്തിന്റെ ആരോപണം. ഇതിൽ മനംനൊന്ത് സഹദ് മദ്രസയിൽ നിന്ന് ഇറങ്ങിപ്പോയതാണെന്നാണ് കുടുംബത്തിന്റെ പരാതി. കുട്ടിയെ കണ്ടെത്താൻ പൊലീസ് ശക്തമായ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. സഹദ് പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ പരിശോധിച്ചെങ്കിലും ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സഹദിനെ തിരിച്ചറിയുന്നവർ അടുത്തുള്ള […]
Read more

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി കുടുംബം

പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജുന്റെ ആത്മഹത്യയിൽ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി കുടുംബം. അന്വേഷണങ്ങൾ പൂർത്തിയാകുന്നത് വരെ അധ്യാപിക ആശയുടെ സസ്‌പെൻഷൻ തുടരണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. അധ്യാപിക അനുകൂലമായി മൊഴി നൽകാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചുവെന്ന ആരോപണവും കുടുംബം ഉന്നയിച്ചിട്ടുണ്ട്. ഡിഡിഇയുടെ അധികാരം മറികടന്നാണ് ഡിഇഒയുടെ നടപടി എന്നും ഡിഇഒക്കെതിരെയും മാനേജ്‌മെന്റ് നെതിരെയും നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാസം 14 നാണ് അർജുൻ ആത്മഹത്യ ചെയ്തത്. തുടർന്ന് നടന്ന പ്രതിഷേധത്തിന്മേലാണ് […]
Read more

ഓടുന്ന ബസിൽ നിന്നും പുറത്തേക്ക് ചാടിയ യാത്രക്കാരന് ഗുരുതര പരിക്ക്

തൃശൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ചാടിയ യാത്രക്കാരന് ഗുരുതര പരിക്ക്. കൊരട്ടി സ്വദേശി ജയ്ജുവിനാണ് പരിക്കേത്. മേലടൂരിലെ പുറക്കുളം ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം നടന്നത്. അന്നമനടയിൽ നിന്ന് തൃപ്രയാറിലേക്ക് യാത്ര ചെയ്തിരുന്ന ബസ് പുറക്കുളം സ്റ്റോപ്പിൽ നിന്ന് ഒരു യാത്രക്കാരിയെ കയറ്റി മുന്നോട്ടെടുത്ത സമയത്താണ് സംഭവം. സീറ്റിൽ നിന്ന് എഴുന്നേറ്റ് എത്തിയ ജയ്ജു, ഇറങ്ങണമെന്നോ ബസ് നിർത്തണമെന്നോ ആവശ്യപ്പെടാതെ തന്നെ മുൻവാതിലിലൂടെ പുറത്തിറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയ്ജുവിനെ ആദ്യം മാള ബിലീവേഴ്സ് ചർച്ച് […]
Read more

കളിച്ചു കൊണ്ടിരുന്ന ആറ് വയസ്സുകാരൻ വാട്ടർ ടാങ്കിൽ മുങ്ങി മരിച്ചു

അൽ ഐൻ: വീടിന് സമീപമുള്ള വാട്ടർ ടാങ്കിലേക്കു വീണ് ആറുവയസ്സുകാരൻ മരിച്ചു. അൽ ഐനിലെ വസതിയിലായിരുന്നു സംഭവം. മുഹമ്മദ് ബിൻ ഖാലിദ് പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഈസയാണ് മരിച്ചത്. വീട്ടിന്റെ പ്രവേശന കവാട ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന വെള്ളം നിറഞ്ഞ ടാങ്കിലേക്കാണ് കുട്ടി അബദ്ധത്തിൽ വീണത്. സംഭവസമയത്ത് കുട്ടി സഹോദരിയോടൊപ്പം പുറത്ത് കളിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ച സംഭവം; നടി ഉൾപ്പെട്ട കേസിന് ഹൈക്കോടതിയിൽ തീർപ്പ്

കൊച്ചി: കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി. യുവാവ് ലക്ഷ്മിക്കെതിരേ പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊച്ചിയിലെ ബാറിൽ നടന്ന സംഘർഷത്തിന് പിന്നാലെ ഐടി ജീവനക്കാരനെ ഒരു സംഘം വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഓഗസ്റ്റ്‌ 24-ന് രാത്രി പബ്ബിൽ വച്ച് പരാതിക്കാരനും സുഹൃത്തുക്കളും നടിയെയും കൂട്ടുകാരിയെയും അവഹേളിച്ചെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് കാറിൽ […]
Read more

ബൈക്ക് യാത്രക്കാരന്‍റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു

തൃശ്ശൂർ: മുറ്റിച്ചൂരിൽ ബൈക്ക് യാത്രക്കാരനെ തടഞ്ഞ് കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് മൂന്ന് ലക്ഷം രൂപ കവർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വാടാനപ്പള്ളിയിൽ ഗോൾഡ് പോളിഷിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി അക്ഷയ് ആണ് ആക്രമണത്തിന് ഇരയായത്. ചാഴൂർ മുതൽ ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകിൽ കാർ പിന്തുടരുകയായിരുന്നു. മുറ്റിച്ചൂർ വച്ചാണ് കാറിൽ ഉണ്ടായിരുന്നവർ ഇയാളുടെ മുഖത്തേക്ക് സ്പ്രേ അടിച്ച് കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞത്. സംഭവത്തില്‍ അക്ഷയ്‌യെ അന്തിക്കാട് പൊലീസ് […]
Read more

ഭിവണ്ടിയിലെ ഫാക്ടറിയിൽ തീപിടിത്തം

മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടി, സരാവലി ഗ്രാമത്തിലെ ഡൈയിംഗ് യൂണിറ്റിൽ തീപിടിത്തം. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ആദ്യം വലിയൊരു പൊട്ടിത്തെറി ശബ്ദം കേട്ടതിന് പിന്നാലെയാണ് തീ വൻതോതിൽ പടർന്നത്. സംഭവസമയത്ത് ജീവനക്കാർ ഉണ്ടായിരുന്നില്ല. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. വിവരം ലഭിച്ചതോടെ ഭിവണ്ടി, കല്യാണ്‍, ഉല്ലാസ് നഗർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായെതെന്ന് ഫാക്ടറി ഉടമകൾ അറിയിച്ചു.
Read more

ബൈക്കിലെ ചക്രത്തിനിടയിൽ സാരി കുരുങ്ങി വീട്ടമ്മ മരിച്ചു

മലപ്പുറം: നിലമ്പൂരിൽ ബൈക്ക് യാത്രക്കിടെ സാരി ചക്രത്തിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. പോത്തുകല്ല് സ്വദേശിനിയായ പത്മിനിയാണ് മരിച്ചത്. മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ സാരി പിന്നിലെ ചക്രത്തിൽ കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ പത്മിനിയെ ഉടൻ നിലമ്പൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read more

“ഓട്ടിസം ബാധിച്ച കുട്ടികളെ രക്ഷപ്പെടുത്താം”; 7 വർഷത്തിനിടെ തട്ടിയത് 14 കോടി,ആൾദൈവത്തിനായി തിരച്ചിൽ

മുംബൈ: അസുഖ ബാധിതയായ മകളെ സുഖപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് ഐടി ജീവനക്കാരനിൽനിന്ന് ഏഴുവർഷത്തിനിടെ 14 കോടി തട്ടിയെടുത്ത സംഘത്തെ തേടി പൂനെ പോലീസ്. സന്ന്യാസിനി അടക്കമുള്ള സംഘത്തിനായാണ് തിരച്ചിൽ നടത്തുന്നത്. ബഹുരാഷ്ട്ര ഐടി കമ്പനിയിൽ ജോലിചെയ്യുന്ന യുവാവാണ് കഴിഞ്ഞദിവസം പൂനെ സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഓട്ടോ ഇമ്യൂൺ ആരോഗ്യാവസ്ഥയും ഓട്ടിസവും ബാധിച്ച ഇയാളുടെ രണ്ട് പെൺമക്കളെ ചികിത്സിച്ച് ഭേദമാക്കാമെന്ന് അവകാശപ്പെട്ടാണ് സംഘം പണംതട്ടിയതെന്ന് പരാതിയിൽ പറയുന്നു. 2018-ൽ ഭജനയ്‌ക്കെത്തിയ ആളാണ് യുവാവിന്റെ ഭാര്യയെ തട്ടിപ്പുകാരായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix