Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ബളാലിലെ നിർധന കുടുംബത്തിന് പിഴ ചുമത്തിയ സംഭവം; സഹായം പ്രഖ്യാപിച്ച് കോൺ​ഗ്രസ്

കാസർകോട്: കാസർകോട് ബളാലിൽ വീട് വെക്കാൻ മണ്ണ് നീക്കിയതിന് നിർധന കുടുംബത്തിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് 50,000 രൂപ പിഴയിട്ട സംഭവത്തിൽ കോൺഗ്രസ് രംഗത്ത്. പാവപ്പെട്ടവരോട് വകുപ്പ് കാണിച്ച നീതികേടിനെയാണ് ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ശക്തമായി വിമർശിച്ചത്. പിഴ പൂർണമായും ഒഴിവാക്കണമെന്നും, അത് സംഭവിക്കാത്ത പക്ഷം കോൺഗ്രസ് പാർട്ടി തന്നെ തങ്കമണിക്കായി 50,000 രൂപ അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പേണ്ട ഉദ്യോഗസ്ഥർ ക്രൂരതയോടെ പെരുമാറുകയാണ്,” എന്ന് രാജു കട്ടക്കയം ആരോപിച്ചു. ഗോവിന്ദൻ–തങ്കമണി ദമ്പതികളോടാണ് […]
Read more

ഡാഗെസ്താനിൽ റഷ്യൻ ഹെലികോപ്റ്റർ തകർന്നു; അഞ്ച് പേർ മരിച്ചു

ഡാഗെസ്താൻ: പ്രതിരോധ ബന്ധമുള്ള വ്യോമയാന കമ്പനി കിസ്ലിയാർ ഇലക്ട്രോ മെക്കാനിക്കൽ പ്ലാന്റ് പ്രവർത്തിപ്പിച്ച റഷ്യൻ Ka-226 ഹെലികോപ്റ്റർ ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം തകർന്നുവീണു. അപകടത്തിൽ അഞ്ച് പേർ മരിച്ചു. കിസ്ലിയാറിൽ നിന്ന് ഇസ്ബർബാഷിലേക്ക് പറക്കുന്നതിനിടെ ഹെലികോപ്റ്ററിന് തീപിടിച്ചതായാണ് റിപ്പോർട്ട്. അടിയന്തരമായി ലാൻഡ് ചെയ്യാൻ ശ്രമിച്ച പൈലറ്റ് വിമാനം കടൽത്തീരത്തേക്ക് തിരിച്ചതായിരുന്നുവെങ്കിലും കരബുദഖ്കെന്റ് ജില്ലയിലെ ഒരു സ്വകാര്യ വീടിന്റെ മുറ്റത്ത് തകർന്നുവീണു. മരിച്ചവരിൽ കെഇഎംഇസെഡിലെ ഡെപ്യൂട്ടി ജനറൽ ഡയറക്ടർ, ചീഫ് എഞ്ചിനീയർ, ചീഫ് ഡിസൈനർ ഉൾപ്പെടെയുള്ള മുതിർന്ന […]
Read more

ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ആംബുലൻസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; 2 പേർ പിടിയിൽ

കൊല്ലം: രോഗിയെ കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച കേസിൽ രണ്ട് പേർപിടിയിൽ. ആദിച്ചനല്ലൂർ സ്വദേശി ഷഫീഖ്, തൃക്കോവിൽവട്ടം സ്വദേശി ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ കൊട്ടിയം സ്വദേശി അൻവർ ഇപ്പോഴും ഒളിവിലാണ്. ഒക്ടോബർ 28 നാണ് സംഭവം നടന്നത്. രോഗിയുമായി പോയ ആംബുലൻസ് കൊട്ടിയത്ത് പ്രദേശത്ത് എത്തിയപ്പോൾ, ബൈക്കിൽ എത്തിയ മൂന്ന് യുവാക്കൾ വാഹനം തടഞ്ഞ് ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. ആംബുലൻസ് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തിനിടെ വിപിന്റെ കയ്യിലുണ്ടായിരുന്ന വസ്തുക്കൾ കവർന്നതായും പൊലീസ് അറിയിച്ചു. […]
Read more

കുട്ടി മരിച്ചിട്ടും ഭാരതി സന്തോഷവതി; ഫോണിൽ അയൽക്കാരിക്കൊപ്പമുള്ള വിഡിയോകളും ഫോട്ടോകളും

ചെന്നൈ: സ്വവർഗ പങ്കാളിക്കൊപ്പം ജീവിക്കാനായി ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാരതിയും സുമിത്രയും തമ്മിൽ 3 വർഷമായി അടുപ്പം. മൂന്നാമത്തെ കുട്ടിയെ പ്രസവിച്ചതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. രണ്ടുപേർക്കും ഒന്നിച്ചിരിക്കാൻ സമയം തികയാതെവന്നു. ഇരുവരുടെയും ബന്ധത്തിനിടയിൽ കുട്ടി വിലങ്ങുതടിയായെന്നും ഇത് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. https://whiteswantvnews.com/bhutan-vehicle-smuggling-another-luxury-car-seized/ കുട്ടി മരിച്ച ശേഷം ഭാരതി സന്തോഷവതിയായിരുന്നു. നിരന്തരം ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് ഭർത്താവിന്റെ സംശയത്തിനു പിന്നിലെ കാരണം. തുടർന്ന് ഭാരതിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന […]
Read more

യുഎസ് ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ സെനറ്റിൽ ഒത്തുതീർപ്പ്

വാഷിംഗ്ടൺ: അമേരിക്കയിലെ സർക്കാർ ഷട്ട് ഡൗൺ അവസാനിപ്പിക്കുന്നതിനായി സെനറ്റിൽ ഒത്തുതീർപ്പ്. സർക്കാർ പ്രവർത്തനങ്ങൾ തുടരുന്നതിനുള്ള താൽക്കാലിക ധനാനുമതി ബിൽ സെനറ്റ് ജനുവരി 31 വരെ അംഗീകരിച്ചു. എട്ട് ഡെമോക്രാറ്റ് അംഗങ്ങളും ബില്ലിന് പിന്തുണ നൽകി. ഡെമോക്രാറ്റുകളുടെ പ്രധാന ആവശ്യമെന്ന നിലയിൽ ആരോഗ്യ പരിരക്ഷാ നികുതി ഇളവ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും,അടുത്ത മാസം പരിഗണിക്കാൻ ധാരണയായിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ താത്കാലികമായി നിർത്തിവയ്ക്കാനും ധാരണയായി. ഷട്ട് ഡൗൺ പൂർണ്ണമായും അവസാനിക്കുവാൻ ഇനി ജനപ്രതിനിധി സഭയുടെ അംഗീകാരവും പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഒപ്പും […]
Read more

മലേഷ്യൻ തീരത്ത് കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി; ഒരാൾ മരിച്ചു

മലേഷ്യ: തായ്‌ലൻഡ്-മലേഷ്യ അതിർത്തിയോട് സമീപം 90 ഓളം ആളുകളുമായി പോയ ബോട്ട് മുങ്ങി. ഒരാളുടെ മൃതദേഹം കണ്ടെടുത്തതായും നിരവധി പേരെ കാണാതായതായും അധികൃതർ അറിയിച്ചു. മലേഷ്യൻ മാരിറ്റൈം അതോറിറ്റി പത്തോളം പേരെ രക്ഷപ്പെടുത്തിയതായി അറിയിച്ചു. മലേഷ്യയിലെ റിസോർട്ട് ദ്വീപായ ലങ്കാവിയുടെ വടക്ക് ഭാഗത്തായി തരുട്ടാവോ ദ്വീപിനടുത്താണ് സംഭവം നടന്നത്. രക്ഷപ്പെട്ടവരിൽ മൂന്ന് മ്യാൻമർ പൗരന്മാരും രണ്ട് റോഹിങ്ക്യൻ അഭയാർഥികളും ഒരു ബംഗ്ലാദേശി പുരുഷനും ഉൾപ്പെടുന്നു. മരിച്ചത് റോഹിങ്ക്യൻ സ്ത്രീയാണ്. മലേഷ്യയിലേക്ക് ഒരു വലിയ കപ്പലിലാണ് യാത്ര തുടർന്നതെങ്കിലും […]
Read more

അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് ‘കുത്തൽ’

ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്ന് ശശി തരൂര്‍ നടത്തിയ പുകഴ്ത്തല്‍ തള്ളി കോണ്‍ഗ്രസ്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ അദ്വാനിയുടെ പങ്ക് നിർണായകമാണെന്ന് തരൂർ പറഞ്ഞിരുന്നു. എൽകെ അദ്വാനിക്ക് 98ാം പിറന്നാൾ ആശംസ നേർന്നുകൊണ്ടുള്ള ആശംസകുറിപ്പിലായിരുന്നു പുകഴ്ത്തൽ. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ചൈനയുമായുള്ള യുദ്ധം മാത്രം പരിഗണിച്ച് നെഹ്റുവിനെയും അടിയന്തരാവസ്ഥ മാത്രം പരിഗണിച്ച് ഇന്ദിരാഗാന്ധിയേയും വിലയിരുത്തരുതെന്നും അതുപോലെയാണ് അദ്വാനിയുടെ സംഭാവനകളെന്നും തരൂർ പറഞ്ഞിരുന്നു. ഈ പ്രസ്താവന കോണ്‍ഗ്രസിനെ കൂടുതല്‍ ചൊടിപ്പിച്ചു. എപ്പോഴത്തെയും പോലെ […]
Read more

നിയന്ത്രണം വിട്ട മിനി ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു

തിരുവല്ല: നിയന്ത്രണം നഷ്ടപ്പെട്ട മിനി ലോറി പെരുംതുരുത്തി റെയിൽവേ ഗേറ്റിന് സമീപം വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. ലോറിയിൽ കാൽ കുടുങ്ങിയ നിലയിൽ തൃശ്ശൂർ സ്വദേശി ഗിരീഷിനെ ഗുരുതര പരിക്കോടെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുകോടി ഭാഗത്തുനിന്നും വാഹനം ഓടിച്ചു വരവേ റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ലോറിയുടെ നിയന്ത്രണം വിടുകയായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. വിവരമറിഞ്ഞ് തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഹൈഡ്രോളിക് […]
Read more

ശിവപ്രിയയുടെ മരണം; വിദഗ്ധസംഘം അന്വേഷണം നടത്തും

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയിൽ നിന്നുണ്ടായ അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ ആരോഗ്യവകുപ്പ് വിശദ അന്വേഷണം നടത്തും. ആശുപത്രിക്ക് പുറത്ത് നിന്നുള്ള വിദഗ്ധർ ആയിരിക്കും പരാതി അന്വേഷിക്കുക. ക്രിട്ടിക്കൽ കെയർ, ഇൻഫക്ഷൻ ഡിസീസ്, ഗൈനക്കോളജി വിഭാഗ മേധാവികൾക്ക് ചുമതല നൽകിയിട്ടുണ്ട്. ഡെർമറ്റോളജി വിദഗ്ധനും സംഘത്തിൽ പങ്കാളിയാകും. പ്രത്യേക സംഘത്തെ നിയോഗിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. 22 നായിരുന്നു കരിക്കകം സ്വദേശി ശിവപ്രിയയുടെ പ്രസവം. 25 ന് ആശുപത്രി […]
Read more

വേണുവിന്‍റെ മരണം; അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെ കൊല്ലം സ്വദേശി വേണു മരിച്ചെന്ന കുടുംബത്തിന്‍റെ ആരോപണത്തിൽ, ജോയിന്‍റ് ഡിഎംഇ സംഘം ഇന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഹൃദ്രോഗ വിഭാഗം ഡോക്ടർമാർ പ്രോട്ടോക്കോൾ പ്രകാരം വേണുവിന് ചികിത്സ നൽകിയതായി മൊഴി നൽകി. കേസ് രേഖകളിൽ ചികിത്സ സംബന്ധിച്ച പ്രശ്നങ്ങളൊന്നുമില്ലെന്ന് സംഘം കണ്ടെത്തി. എങ്കിലും, വേണുവിന്റെ ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണം ആവശ്യപ്പെടുന്നതായി റിപ്പോർട്ടിൽ സൂചനയുണ്ട്. അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് പരിശോധിച്ചതിനു ശേഷം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix