Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സ്കൂളുകളിലെ ഏകീകൃത പ്രാർത്ഥന; ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂളുകളിലെ ഏകീകൃത പ്രാർത്ഥനാ വിഷയത്തിൽ പ്രതികരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതു സംബന്ധിച്ച തീരുമാനം ചർച്ചകളിലൂടെ മാത്രമേ എടുക്കൂ. ഇതിനകം പ്രഖ്യാപിച്ചത് നിർദേശമല്ല, ചർച്ചയ്ക്കായുള്ള അഭിപ്രായപ്രകടനമാണെന്നും മന്ത്രി വ്യക്തമാക്കി. മതനിരപേക്ഷ സമൂഹത്തിൽ ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ഏകീകരണം വേണമോ വേണ്ടയോ എന്നത് വിദ്യാഭ്യാസ രംഗത്തെ വിവിധ വിഭാഗങ്ങളുമായി സംവദിച്ചാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു. വന്ദേ മാതരം ഉൾപ്പെടുത്താനുള്ള നിർദേശത്തോട് മന്ത്രി വിയോജിപ്പ് രേഖപ്പെടുത്തി. ദേശീയഗാനം, എൻഎസ്എസ് ഗീതം പോലുള്ള പൊതുഗീതങ്ങൾ പരിഗണിക്കാമെന്നും ആശയപരമായ […]
Read more

ചേറുവണ്ണൂർ-ഫറോക്ക് വാക്ക്‌വേ നിർമ്മാണ൦; ഒരു കോടിയോളം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്

കോഴിക്കോട് : ചേറുവണ്ണൂർ–ഫറോക്ക് വാക്ക്‌വേ നിർമ്മാണത്തിനായി 99.95 ലക്ഷം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്. ചാലിയാർ നദിയുടെ തീരത്തുകൂടി ഫറോക്ക് പഴയ പാലത്തിനും പുതിയ പാലത്തിനുമിടയിലായിരിക്കും നടപ്പാത നിർമ്മിക്കുന്നത്. പ്രദേശത്തെ ടൂറിസം സാധ്യതകൾ ഗണ്യമായി വർദ്ധിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഫറോക്ക് പഴയപാലം ടൂറിസം കേന്ദ്രമായി മാറ്റിയതിൽ ആവേശകരമായ പ്രതികരണമാണ് സഞ്ചാരികളിൽ നിന്നുണ്ടായത് എന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പഴയ പാലം മുതൽ പുതിയ പാലം വരെയുള്ള നടപ്പാത കോഴിക്കോട് […]
Read more

ജക്കാർത്തയിലെ മുസ്ലീം പള്ളിയിൽ സ്ഫോടനം; 54 പേർക്ക് പരിക്ക്

ജക്കാർത്ത: ജക്കാർത്തയിലെ മുസ്ലീം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ സ്ഫോടനം. സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു. കുട്ടികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർക്ക് പൊള്ളലേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും ജക്കാർത്ത പോലീസ് മേധാവി അസെപ് എഡി സുഹേരി അറിയിച്ചു. വടക്കൻ ജക്കാർത്തയിലെ കെലാപ ഗാഡിംഗ് മേഖലയിലുള്ള നാവികസേനാ കോംപൗണ്ടിനുള്ളിലെ പള്ളിയിലാണ് സംഭവം നടന്നത്. സംഭവസ്ഥലത്ത് പൊലീസ്, അഗ്നിശമനസേന, ആംബുലൻസ് സംഘം അടിയന്തരമായി എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ […]
Read more

സിറിയൻ പ്രസിഡന്റിനുമേലുള്ള ഉപരോധം പിൻവലിച്ച് യുഎസ്

വാഷിങ്ടൺ: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറാക്കിനും ആഭ്യന്തര മന്ത്രി അനസ് ഖത്താബിനുമേലുള്ള ഉപരോധങ്ങൾ യുഎസ് പിൻവലിച്ചു. അടുത്ത ആഴ്ച വൈറ്റ് ഹൗസിൽ അഹമ്മദ് അൽ ഷറാക്കുമായി നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് തീരുമാനം. മുന്‍പ് ഇരുവരെയും ആഗോള ഭീകരരായി യുഎസ് പ്രഖ്യാപിച്ചിരുന്നു. യുഎൻ സുരക്ഷാസമിതി ഇരുവരുടെയും ഉപരോധം പിൻവലിച്ചതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി ഉണ്ടായത്. അതേസമയം ഉപരോധം പിൻവലിക്കാനുള്ള പ്രമേയത്തെ 14 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ ചൈന വിട്ടുനിന്നു.
Read more

വെടിനിർത്തൽ ലംഘിച്ച് ആക്രമണം തുടർന്ന് ഇസ്രായേൽ

തെൽ അവീവ്: ഗസ്സയിൽ അന്താരാഷ്ട്ര ഇടക്കാല സുരക്ഷാസേന ഉടൻ എത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹമാസ് പോരാളികളുടെ നിരായുധീകരണവും നിയന്ത്രണവും ലക്ഷ്യമിട്ട് രണ്ട് വർഷത്തെ ഭരണച്ചുമതലയുള്ള സേനയെ യുഎൻ സുരക്ഷാസമിതി പരിഗണിക്കുന്നതായിയാണ് റിപ്പോർട്ടുകൾ. ഈജിപ്ത്, ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, തുർക്കി എന്നിവരുടെ പിന്തുണയോടെ ഏകദേശം 20,000 സൈനികർ ഗസ്സയിൽ വിന്യസിക്കാനാണ് തീരുമാനം. വെടിനിർത്തലിന് ശേഷവും ഗസ്സയിൽ 240-ൽ അധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഹമാസ് തുരങ്കങ്ങളിൽ കഴിയുന്ന പോരാളികളുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകളും […]
Read more

മുൻ മന്ത്രി എം.ആർ. രഘുചന്ദ്രബാൽ അന്തരിച്ചു

തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ എം ആര്‍ രഘുചന്ദ്രബാൽ അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ എക്സൈസ് മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. 1980ൽ കോവളം നിയോജകമണ്ഡലത്തുനിന്നും, 1991ൽ പാറശാല നിയോജകമണ്ഡലത്തുനിന്നും നിയമസഭയിലെത്തിയിരുന്നു. അതിനു മുൻപ് കാഞ്ഞിരംകുളം പഞ്ചായത്തിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.
Read more

എറണാകുളം- ബം​ഗളൂരു വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു

കൊച്ചി: എറണാകുളം–ബെംഗളൂരു വന്ദേ ഭാരത് എക്‌സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. നവംബർ 11 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. 06652 എറണാകുളം ജംഗ്ഷൻ–കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് കേരളത്തിലേക്ക് ലഭിക്കുന്ന മൂന്നാമത്തെ ട്രെയിനാണ്. കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുക. പുതിയ സർവീസ് ആരംഭിച്ചതോടെ സതേൺ റെയിൽവേയിലെ വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 12 ആയി ഉയരും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തും. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, […]
Read more

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് ധനം എന്‍ബിഎഫ്സി ഓഫ് ദ ഇയര്‍ 2025 പുരസ്‌കാരം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ദീര്‍ഘകാല പാരമ്പര്യവുമുള്ള ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്, ‘ധനം എന്‍ബിഎഫ്സി ഓഫ് ദ ഇയര്‍ 2025’ പുരസ്‌കാരം കരസ്ഥമാക്കി. കൊച്ചിയില്‍ നടന്ന ധനം ബിഎഫ്എസ്ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്സ് 2025ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ എം. രാജേശ്വര്‍ റാവു പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യയിലെ ഗോള്‍ഡ് ലോണ്‍, റീട്ടെയില്‍ ഫിനാന്‍സ് മേഖലകളില്‍ മുത്തൂറ്റ് മിനിയുടെ അതുല്യ പ്രകടനത്തിനും ഉത്തരവാദിത്വമുള്ള വളര്‍ച്ചയ്ക്കും സ്ഥിരതയുള്ള നേതൃത്വത്തിനുമുള്ള […]
Read more

ഫ്രഷ് കട്ട് സമരം; പ്രദേശത്തെ നിരോധനാജ്ഞ ഈ മാസം 13 വരെ ദീര്‍ഘിപ്പിച്ചു

താമരശ്ശേരി: ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാൻ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ തടയുന്നതിനായി പ്രദേശത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ നവംബർ 13 വരെ ദീർഘിപ്പിച്ചതായി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. നിരോധനാജ്ഞ പ്രകാരം പ്ലാൻ്റിന്റെ 300 മീറ്റർ ചുറ്റളവിലും, പ്ലാൻ്റിനും അമ്പായത്തോടിനും ഇടയിലുള്ള റോഡിന്റെ ഇരുവശത്തും 50 മീറ്റർ പരിധിയിലും, അമ്പായത്തോട് ജങ്ഷന്റെ 100 മീറ്റർ ചുറ്റളവിലുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വകുപ്പ് അനുസരിച്ചാണ് നടപടി. ഈ പ്രദേശങ്ങളിൽ നാലോ അതിലധികമോ […]
Read more

ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; കുട്ടി ഇന്ന് ആശുപത്രി വിട്ടേക്കും

പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ച് മാറ്റേണ്ടി വന്ന ഒൻപതു വയസുകാരി ഇന്ന് ആശുപത്രി വിട്ടേക്കും. കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിലാണ് കുട്ടി ചികിത്സയിൽ കഴിഞ്ഞത്. സെപ്റ്റംബർ 24 ന് സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയെങ്കിലും കൈ ഒടിഞ്ഞതിനാൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൈക്ക് പ്ലാസ്റ്റർ ഇട്ടെങ്കിലും പിന്നീട് വിരലുകളിൽ കുമിള പൊന്തുകയും, കൈ അഴുകിയ നിലയിൽ എത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix