തെൽ അവീവ്: ഗസ്സയിൽ അന്താരാഷ്ട്ര ഇടക്കാല സുരക്ഷാസേന ഉടൻ എത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹമാസ് പോരാളികളുടെ നിരായുധീകരണവും നിയന്ത്രണവും ലക്ഷ്യമിട്ട് രണ്ട് വർഷത്തെ ഭരണച്ചുമതലയുള്ള സേനയെ യുഎൻ സുരക്ഷാസമിതി പരിഗണിക്കുന്നതായിയാണ് റിപ്പോർട്ടുകൾ.
ഈജിപ്ത്, ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, തുർക്കി എന്നിവരുടെ പിന്തുണയോടെ ഏകദേശം 20,000 സൈനികർ ഗസ്സയിൽ വിന്യസിക്കാനാണ് തീരുമാനം. വെടിനിർത്തലിന് ശേഷവും ഗസ്സയിൽ 240-ൽ അധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഹമാസ് തുരങ്കങ്ങളിൽ കഴിയുന്ന പോരാളികളുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകളും തുടരുന്നുണ്ട്.
റഫ ഉൾപ്പെടെ അതിർത്തികൾ തുറന്ന് ഗസ്സയിലേക്കുള്ള സഹായം വർധിപ്പിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആൻറോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. അതേസമയം, അബ്രഹാം ഉടമ്പടിയിൽ കസാഖ്സ്താൻ ചേർന്നത് നേട്ടമാണെന്ന് ട്രംപ് പ്രതികരിച്ചു.




