Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ബസ് സ്റ്റാൻ്റിലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം; ട്രാൻസ്പോർട് ബസ് ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: കുളച്ചൽ ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ കുളച്ചൽ സ്വദേശി ജവഹർ ആണ് പിടിയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി വേഗത്തിലായത്. എസ്.പി. സ്റ്റാലിൻ്റെ നിർദേശപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുളച്ചൽ കാമരാജ് ബസ് സ്റ്റാൻഡിലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ജവഹർ ശല്യപ്പെടുത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞത്. പ്രതി സംഭവ സമയത്ത് യൂണിഫോമിലായതിനാൽ […]
Read more

ഡൽഹി വിമാനത്താവളത്തിൽ ഗുരുതര പ്രതിസന്ധി; എയർ ട്രാഫിക് സിസ്റ്റത്തിലെ സാങ്കേതിക തകരാർ മൂലം നൂറിലേറെ വിമാനങ്ങൾ വൈകി

ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറിലേറെ വിമാനങ്ങൾ വൈകി. ഇന്ന് രാവിലെ മുതലാണ് പ്രശ്നങ്ങൾ നേരിട്ടത് പ്രശ്നം പരിഹരിക്കാനുള്ള അടിയന്തര നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സർവീസ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കുന്നതിന് യാത്രക്കാർ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടാൻ നിർദേശമുണ്ട്.
Read more

റഷ്യയിൽ നിന്ന് കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഉഫ സിറ്റി : 19 ദിവസം മുമ്പ് കാണാതായ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി അജിത് സിംഗ് ചൗധരിയുടെ മൃതദേഹം കണ്ടെത്തി. റഷ്യയിലെ ഉഫ സിറ്റിയിൽ വൈറ്റ് നദിക്കരയിലെ അണക്കെട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാജസ്ഥാനിലെ ലക്ഷ്മൺഗഡിലെ കുഫുൻവാര സ്വദേശിയായ അജിത് സിംഗ്, ബഷ്കിർ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്. ഒക്ടോബർ 19-ന് വാർഡനിൽ നിന്ന് പാൽ വാങ്ങി വരാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയതിനു ശേഷമാണ് അജിത്തിനെ കാണാതായത് . മൃതശരീരം സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു. നിയമ […]
Read more

മലബാര്‍ ഗ്രൂപ്പിന്റെ വാര്‍ഷിക ദിനത്തില്‍ കോഴിക്കോട് ബീച്ച് ശുചീകരിച്ച് മാനേജ്മന്റ് അംഗങ്ങളും ജീവനക്കാരും

കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെ 33-ാം വാര്‍ഷികദിനത്തോടനുബന്ധിച്ച് മലബാര്‍ ഗ്രൂപ്പ് മാനേജ്മന്റ് അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് കോഴിക്കോട് ബീച്ചും പരിസരവും ശുചീകരിച്ചു. മലബാര്‍ ഗ്രൂപ്പ് തുടര്‍ന്നുവരുന്ന സന്നദ്ധ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ സബ് കളക്ടര്‍ എസ്. ഗൗതം രാജ് ശുചീകരണം ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്, ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ അഷര്‍ ഒ, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.പി വീരാന്‍കുട്ടി, നിഷാദ് എ.കെ, ഷറീജ് വി.എസ്, കോര്‍പ്പറേറ്റ് […]
Read more

ഗൾഫിൽ ഏകീകൃത വിസ അടുത്തവർഷം മുതൽ പ്രാബല്യത്തിൽ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രയും പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട സംവിധാനങ്ങളും കൂടുതൽ സുഗമമാക്കുന്ന ഒരു വലിയ മാറ്റത്തിന് തൂടക്കം കുറിക്കുകയാണ് സൗദി ടൂറിസം. മുഴുവൻ ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ എന്ന ‘ഏകീകൃത ഗൾഫ് വിസ’ അടുത്ത വർഷം മുതൽ നൽകാനാകുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ് വ്യക്തമാക്കി. യൂറോപ്യൻ ഷെങ്കൻ വിസ പരീക്ഷണത്തിന് പത്ത് വർഷത്തിലധികം സമയം എടുത്ത സ്ഥാനത്ത് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത വിസ പ്രവർത്തനത്തിന് തുടക്കം കുറിച്ച്, വെറും നാല് വർഷം […]
Read more

പത്തനംതിട്ടയിൽ പേവിഷ ബാധയേറ്റ് മരിച്ച കുട്ടിയുടെ അമ്മ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: 2022-ൽ പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധ മൂലം മരിച്ച അഭിരാമിയുടെ അമ്മ രാജനി സുപ്രീം കോടതിയെ സമീപിച്ചു. താൻ മകളെ നഷ്ടപ്പെട്ട നിർഭാഗ്യവതിയായ അമ്മയെന്ന് രജനി ഹര്‍ജിയിൽ പറയുന്നു പേവിഷബാധ മൂലമുള്ള മരണങ്ങൾക്കായി സർക്കാരിന്റെ ഭാഗത്ത് നിന്ന് ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട നിലവിലെ കേസിൽ കക്ഷിയായി ചേർക്കാനും അപേക്ഷ സമർപ്പിച്ചു. ജില്ലാതലത്തിൽ പ്രത്യേക സമിതികൾ രൂപീകരിക്കുകയും റേബീസ് വാക്സിൻ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകൻ വി കെ […]
Read more

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു. കാവിലുംപാറ പൂതംപാറ വലിയപറമ്പത്ത് കല്യാണിയാണ് മരിച്ചത്. കുറ്റ്യാടി തൊട്ടില്‍പ്പാലത്താണ് സംഭവം നടന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ചൂരണിയിൽ ജോലി ചെയ്യുന്നതിനിടെയാണ് കല്യാണിക്ക് പാമ്പുകടിയേറ്റത്. തുടർന്ന് സഹപ്രവർത്തകർ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

സ്വർണ്ണ പാളി വിവാദം; മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജു ഇന്ന് കോടതിയിൽ ഹാജരാകും

പത്തനംതിട്ട: ശബരിമല സ്വർണക്കള്ളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ദേവസ്വം ബോർഡ് മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. എസ്ഐടിയുടെ അന്വേഷണം പ്രകാരം 2019 ജൂലൈ 19 ന് സ്വർണ്ണ പാളികൾ അഴിച്ച സംഭവത്തിൽ മേൽനോട്ട ചുമതല നിർവ്വഹിക്കാതെ ഗുരുതര വീഴ്ച സംഭവിച്ചതായാണ് കണ്ടെത്തിയത്. അതേസമയം ശബരിമല സ്വർണക്കള്ളക്കേസിലെ റിമാൻഡിലായ മുരാരി ബാബുവിനെയും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ എടുക്കും. അന്വേഷണം കൂടുതൽ ഊർജിതമാക്കുന്നതിനുള്ള നടപടിയാണ് […]
Read more

എസ്ഐആറിലെ ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ച് നടത്തുമ്പോഴുള്ള ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർമാരുടെ അടിയന്തര ഓൺലൈൻ യോഗം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജോലിയുള്ള ഉദ്യോഗസ്ഥരെ എസ്ഐആറിൽ നിന്ന് ഒഴിവാക്കാമെന്നു യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. മറ്റ് ജീവനക്കാരെ ബെസിക് എലക്ഷൻ ലെവൽ ഓഫീസർമാരായി നിയമിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശതെരഞ്ഞെടുപ്പുകൾ സുഗമമായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ […]
Read more

സഹോദരിമാരെ പീഡിപ്പിച്ച യുവാവിന് 82 വർഷം തടവ്

തൃശൂർ: സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 82 വർഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും. കുന്നംകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ തുക പീഡനത്തിന് ഇരയായ കുട്ടികളുടെ മാതാപിതാക്കൾക്ക് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. 2024 ജൂലൈയിലാണ് സംഭവം. സ്‌കൂൾ ടീച്ചർ വിവരമറിയിച്ചതിനെ തുടർന്ന് പെൺകുട്ടികളുടെ മാതാവ് വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടര്‍ന്ന് വടക്കേക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix