Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സ്വർണ്ണ പാളി വിവാദം; എൻ വാസുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസുവിനെ ഉടൻ അറസ്റ്റ് ചെയ്തേക്കും . ശബരിമല കട്ടിളപ്പാളി കേസിൽ വാസു മൂന്നാം പ്രതിയാണ്. എസ്.ഐ.ടി.യുടെ കസ്റ്റഡിയിലുള്ള മുരാരി ബാബുവിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതോടൊപ്പം ഇരുവരെയും പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനാണ് സാധ്യത. മുരാരി ബാബു സമർപ്പിച്ച ജാമ്യാപേക്ഷ നവംബർ 12-ന് റാന്നി കോടതി പരിഗണിക്കും. ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി വെറും രണ്ടാഴ്ച […]
Read more

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം; ജോസ് കെ. മാണിക്ക് ആത്മവിശ്വാസം

കോട്ടയം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) മികച്ച വിജയം നേടുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി ജനം വോട്ട് ചെയ്യുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞത് “കേരള കോൺഗ്രസ് (എം) മുന്നോട്ട് വെച്ച വന്യജീവി ആക്രമണം, തെരുവുനായ ശല്യം തുടങ്ങിയ വിഷയങ്ങൾ ഈ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകും. ഈ പ്രശ്നങ്ങളിൽ സർക്കാർ സ്വീകരിച്ച ക്രിയാത്മക നടപടികൾ ജനങ്ങൾക്കിടയിൽ ഗുണകരമായ സ്വാധീനം […]
Read more

തീവ്രവാദ പ്രവർത്തനം; സൗദിയിൽ രണ്ട് ഭീകരവാദികളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: രാജ്യത്ത് ഭീകരപ്രവർത്തനങ്ങളിൽ പങ്കെടുത്ത രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. വിദേശ ഭീകരസംഘടനയുമായി ബന്ധപ്പെട്ട, ആരാധനാലയങ്ങൾക്കും സുരക്ഷാ ആസ്ഥാനങ്ങൾക്കും നേരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതാണ് ഇവർക്കെതിരെ ചുമത്തപ്പെട്ട പ്രധാന കുറ്റം. ഫഹദ് ബിൻ അലി ബിൻ അബ്ദുൽ അസീസ് അൽ വാഷിൽ, അബ്ദുറഹ്മാൻ ബിൻ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ മൻസൂർ എന്നിവർക്കെതിരാണ് ശിക്ഷ . ഇവർ രാജ്യസുരക്ഷയെ തകർക്കാൻ ശ്രമിച്ച ഒരു വിദേശ തീവ്രവാദ സംഘടനയുടെ ഭാഗമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആരാധനാലയങ്ങൾക്കും സുരക്ഷാ […]
Read more

ശൈത്യ കട്ടപ്പ തന്നെ; ബിഗ്ഗ്‌ബോസ് കപ്പുയർത്തി അനുമോൾ

മൂന്ന് മാസത്തോളം നീണ്ട കാത്തിരിപ്പിന് സമാപനമായിരിക്കുകയാണ്. അതെ ബി​ഗ് ബോസ് മലയാളം സീസൺ 7ന്റെ വിജയിയെ മോഹൻലാൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഹൗസിനുള്ളിലും പുറത്തും ഒരുപാട് പ്രതിസന്ധികൾ നേരിട്ട്, അവയോട് പോരാടി മുന്നേറിയ അനുമോൾ ആണ് ബി​ഗ് ബോസ് സീസൺ 7 കപ്പെടുത്തത്. മലയാളം ബി​ഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ ലേഡി വിന്നർ കൂടിയാണ് അനുമോൾ. സീസൺ 4ൽ വിജയിയായ ദിൽഷ പ്രസന്നൻ ആയിരുന്നു ആദ്യ ലേഡി വിന്നർ. ബി​ഗ് ബോസ് മലയാളം സീസൺ 7ൽ ടോപ് ഫൈവിൽ […]
Read more

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്‌: ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. കുന്നത്തുപാലം സ്വദേശി സുരേഷ്‌ ആണു മരിച്ചത്. ഇന്ന് പുലർച്ചയായാണ് പുഷ്പ ജങ്‌ഷൻ സമീപം അപകടം സംഭവിച്ചത്‌. ബസ്‌ പാളയത്തുനിന്ന്‌ മീഞ്ചന്ത ഭാഗത്തേക്ക്‌ പോവുകയായിരുന്നു. സുരേഷ്‌ സ്‌കൂട്ടറിൽ ബീച്ച്‌ ഭാഗത്തുനിന്ന്‌ ചാലപ്പുറം ഭാഗത്തേക്കും. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

കോഴിക്കോട് കോര്‍പ്പറേഷനിൽ സംവിധായകൻ വിഎം വിനുവിനെ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കും

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഭരണം പിടിച്ചടക്കാനുള്ള നീക്കമായി കോണ്‍ഗ്രസ്. പ്രശസ്ത സംവിധായകന്‍ വി.എം. വിനുവിനെയാണ് മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. പാറോപ്പടിയിലോ ചേവായൂരിലോ വിനു മത്സരിക്കാനാണ് സാധ്യത. വി.എം. വിനുവിനോടു രമേശ് ചെന്നിത്തലയും, ഷാഫി പറമ്പിലും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് മത്സരിക്കാന്‍ വിനു സമ്മതം നല്‍കിയത്. എങ്കിലും അന്തിമ തീരുമാനം ഇതുവരെ ലഭിച്ചിട്ടില്ലെന്നും, ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വിനു വ്യക്തമാക്കി. ഇന്ന് ഉച്ചയോടെ കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിക്കും. 49 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. […]
Read more

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ. ആർ. ബിന്ദു

തൃശ്ശൂർ: നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ തൃശൂർ പുത്തൻചിറ പനമ്പിള്ളി വീട്ടിലെ ശ്രീകുമാറിനെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു വീട്ടിലെത്തി അനുമോദിച്ചു. ശ്രീകുമാറിനെ മന്ത്രി പൊന്നാട അണിയിച്ച് ഫലകം സമ്മാനിച്ചു. ഭിന്നശേഷിക്കാർക്ക് കരുത്ത് പകർന്ന് മാതൃകയായി ഇനിയും ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ ശ്രീകുറിന് സാധിക്കട്ടെ എന്ന് മന്ത്രി ആർ.ബിന്ദു ആശംസിച്ചു. ഒരു പുസ്തകത്തിന്റെ പേജ് സ്വയം മറിക്കാൻ കഴിയാത്ത ശ്രീകുമാർ തന്റെ വിധിയുടെ പേജുകൾ മറിച്ചു ഒരു […]
Read more

സൗദിയും ഇന്ത്യയും ഹജ്ജ് ഉഭയകക്ഷി കരാറിൽ ഒപ്പിട്ടു

റിയാദ്: 2026-ലെ ഹജ്ജ് തീർഥാടനം സംബന്ധിച്ച സൗദി-ഇന്ത്യ ഉഭയകക്ഷി കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ജിദ്ദയിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ സൗദി ഹജ്ജ്-ഉംറാ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിഅയും, ഇന്ത്യയുടെ പാർലമെന്ററി കാര്യ-ന്യൂനപക്ഷ ക്ഷേമമന്ത്രി കിരൺ റിജിജുവും കരാറിൽ ഒപ്പുവെച്ചു. കഴിഞ്ഞ വർഷം പോലെ തന്നെ 1,75,025 തീർഥാടകർക്ക് ഇന്ത്യയിൽ നിന്ന് ഹജ്ജിൽ പങ്കെടുക്കാൻ അനുവാദം ലഭിക്കും. ഇന്ത്യൻ തീർഥാടകർക്കായി ഗതാഗതം, താമസം, ആരോഗ്യ സൗകര്യങ്ങൾ എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ഇരുരാജ്യ […]
Read more

സ്പേസ് വുഡ് ഭാവി വികസനത്തിനായി 300 കോടി രൂപ സമാഹരിച്ചു

കൊച്ചി: മുന്‍നിര മോഡുലാര്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളായ സ്പേസ് വുഡ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എ91 പാര്‍ട്ട്ണേഴ്സില്‍ നിന്ന് 300 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. കമ്പനിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍, വിപുലീകരണം, ബ്രാന്‍ഡ് കെട്ടിപ്പടുക്കല്‍ എന്നിവയ്ക്കായി പ്രയോജനപ്പെടുത്തുന്ന ഈ നിക്ഷേപം എ91 പാര്‍ട്ട്ണേഴ്സിന് സ്പേസ്വുഡിലെ നിര്‍ണായകമായ ന്യൂനപക്ഷ ഓഹരികള്‍ ലഭ്യമാക്കും. എ91 പാര്‍ട്ട്ണേഴ്സ് തങ്ങളുടെ ബോര്‍ഡിലെത്തുന്നതില്‍ ആവേശഭരിതരാണെന്നും നിക്ഷേപം എന്നതിലുപരിയായി കണ്‍സ്യൂമര്‍ ബ്രാന്‍ഡുകള്‍ വളര്‍ത്തുന്നതിലെ ആഴത്തിലെ അനുഭവ സമ്പത്തു കൂടിയാണ് അവര്‍ ലഭ്യമാക്കുന്നതെന്നും സ്പേസ് വുഡ് സഹ സ്ഥാപകനും […]
Read more

ട്രംപിന്റെ കോംപാക്റ്റ് വിവാദം; യു.എസ് സർവകലാശാലകളിൽ പ്രധിഷേധം

തൊട്ടതെല്ലാം പൊളളുന്ന അവസ്ഥയാണ് നിലവിലെ യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്. ഏറ്റവും വലിയ പൊല്ലാപ്പ് പുതതായി കൊണ്ടുവന്ന വിദ്യാ​ഭ്യാസ പരിഷ്കരണമായ കോംപാക്റ്റ് ആണ്. ‘കോംപാക്റ്റ്’ എന്ന ഓമനപ്പേരിൽ ട്രംപ് ഭരണകൂടം കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ പരിഷ്കാരം, അമേരിക്കൻ സർവ്വകലാശാലകളെ അക്ഷരാർത്ഥത്തിൽ ഒരു അഗ്നിപർവ്വതമാക്കി മാറ്റിയിരിക്കുകയാണ്. നൂറിലധികം കാമ്പസുകളിൽ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ഒന്നടങ്കം തെരുവിലിറങ്ങിയിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ആത്മാവിനെ പണത്തിനും രാഷ്ട്രീയത്തിനും വിൽക്കുന്ന ഈ ‘കരാറി’നെതിരെ “സ്റ്റുഡന്റ്സ് റൈസ് അപ്പ്” എന്ന പേരിൽ അണിനിരന്ന ആയിരക്കണക്കിന് പേർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix