വിസ നടപടിക്രമങ്ങൾ ലളിതമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ സന്ദർശക നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതായി ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ-യൂസഫ് പ്രഖ്യാപിച്ചു. ഇനി വിസകളും റെസിഡൻസി പെർമിറ്റുകളും വളരെ എളുപ്പത്തിൽ ലഭ്യമാകും. ‘കുവൈത്ത് ഇ-വിസ’ സംവിധാനത്തിന്റെ ഭാഗമായി, അപേക്ഷ നൽകിയതിനു ശേഷം വെറും അഞ്ച് മിനിറ്റിനുള്ളിൽ വിസ ഇഷ്യൂ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ രാജ്യത്ത് എല്ലാ മേഖലകളിലും വേഗത്തിലുള്ള വികസനമാണ് നടക്കുന്നതെന്നും ഇന്നത്തെ കുവൈത്ത് മുൻകാലത്തേതിൽ നിന്ന് ഏറെ വ്യത്യസ്തമായതാണെന്നും ശൈഖ് ഫഹദ് അൽ-യൂസഫ് വ്യക്തമാക്കി. […]
Read more