Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മലപ്പുറം വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടുത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം

മലപ്പുറം: കാരിപറമ്പിൽ കൊപ്ര, വെളിച്ചെണ്ണ സംഭരണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ വലിയ നാശനഷ്ടം. യുറാനസ് ഫുഡ് പ്രൊഡക്റ്റ്സ് എന്ന കേന്ദ്രത്തിലാണ് പുലര്‍ച്ചെ സംഭവം നടന്നത്. വഴിയിലൂടെ യാത്ര ചെയ്തവർ ആദ്യം തീ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ഉടൻ സമീപവാസികളെയും ഉടമയെയും വിവരം അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് മുക്കം, മഞ്ചേരി അഗ്‌നിരക്ഷാ നിലയങ്ങളിൽ നിന്നുള്ള മൂന്ന് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. ഒന്നര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിൽ വ്യവസായ യൂണിറ്റിലെ മെഷിനറികൾ, ഇലക്ട്രിക് വയറിംഗ്, […]
Read more

ഘാനയിൽ സൈനിക റിക്രൂട്ട്‌മെന്റിനിടെ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു

അക്ര: ഘാനയുടെ തലസ്ഥാനമായ അക്രയിൽ ബുധനാഴ്ച നടന്ന സൈനിക റിക്രൂട്ട്മെന്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. പരിക്കേറ്റവരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ച് നിശ്ചിത സമയത്തിന് മുമ്പ് അപേക്ഷകർ വേദിയായ സ്റ്റേഡിയത്തിൽ എത്തിയതാണ് അപകടത്തിന് കാരണമായത്. തൊഴിലില്ലായ്മ രൂക്ഷമായ ഘാനയിൽ സൈനിക റിക്രൂട്ട്മെന്റുകളിൽ പങ്കെടുക്കാനായി നിരവധി ആളുകളാണ് എത്തുന്നത്. സർക്കാർ കണക്കുകൾ പ്രകാരം രാജ്യത്തെ ഏകദേശം 39 ശതമാനം യുവാക്കളും തൊഴിലില്ലാത്തവരാണ്.
Read more

ഗുജറാത്തിൽ പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം

അഹമ്മദാബാദ്: ഗുജറാത്തിൽ പശുവിനെ കൊന്ന കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവും ആറ് ലക്ഷം രൂപ പിഴയും വിധിച്ച് അഹമ്മദാബാദ് അമറേലി സെഷൻസ് കോടതി. അക്രം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, ഖാസിം സോളങ്കി എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പശുക്കളെ കൊലപ്പെടുത്തി ഗോമാംസം കടത്തിയെന്ന കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. ഹിന്ദുമതം പശുവിനെ പവിത്രമായി കണക്കാക്കുന്നുവെന്നും, പ്രതികൾ അത് മനസ്സിലാക്കിയിട്ടും കുറ്റം ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു. ഇതാദ്യമായാണ് പശുവിനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെടുന്നത്. […]
Read more

ഇന്ത്യക്കാർക്ക് കാനഡ വിസ ഇനി കൂടുതൽ കാത്തിരിപ്പ്; പ്രോസസ്സിംഗ് സമയം 99 ദിവസമായി ഉയർന്നു

കാനഡ അടുത്തിടെ വിദ്യാർത്ഥി നിയമങ്ങൾ കടുപ്പിക്കുന്നതിനായി പലതരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു. ഇതോടെ വിദേശ വിദ്യാർത്ഥികളുടെയും യാത്രക്കാരുടെയും പ്രക്രിയകളിൽ കൂടുതൽ നിയന്ത്രണങ്ങളും വന്നുതുടങ്ങി . അതിനുപുറമെ കാനഡ പുതിയ നായന്ത്രണങ്ങൾ കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് കാനഡയിലേക്ക് യാത്രചെയ്യുന്നതിന് വിസ ലഭിക്കുന്നതിന് വേണ്ടുന്ന പ്രൊസസിങ് ടൈമിലെ വ്യത്യാസമാണ് ഇപ്പോളത്തെ പരിഷ്‌കാരം. പുതിയ പരിഷ്‌കാരം ഏറ്റവുംകൂടുതൽ ബാധിക്കുന്നത് ഇന്ത്യക്കാർക്കാണെന്നതാണ് അതിലെ ഞെട്ടിക്കുന്ന വസ്തുത. കാനഡയിലെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് (IRCC) വിഭാഗത്തിന്റെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, […]
Read more

ഫ്രഷ് കട്ട് സമരം; കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് നിരാഹാരത്തിലേക്ക്

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ സമരസമിതി പ്രതിഷേധം ശക്തമാക്കി. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറയുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും. രാവിലെ ഒമ്പതരയ്ക്കാണ് അമ്പലമുക്കിലെ ജനകീയ സമരസമിതിയുടെ സമരപ്പന്തലിൽ നിരാഹാരം തുടങ്ങുന്നത്. ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തിന് സഹായകരമാകാനാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് സമരസമിതി ആരോപിച്ചു. സമരം ജില്ലാതലത്തേക്കും പിന്നീട് സെക്രട്ടറിയേറ്റിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയും സമരസമിതി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ […]
Read more

ഡൽഹി സ്ഫോടനം; 500 മീറ്ററോളം അകലെ നിന്ന് കൈപത്തി കണ്ടെത്തി

ന്യൂഡൽഹി: ഡൽഹിയിലെ സ്ഫോടന സ്ഥലത്തിന് സമീപം നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള ഒരു കെട്ടിടത്തിന്റെ ടെറസിൽ നിന്നാണ് അറ്റുപോയ മനുഷ്യകൈ കണ്ടെത്തിയത്. സമീപവാസികളാണ് ആദ്യം അവശിഷ്ടം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും മൃതദേഹ അവശിഷ്ടം പരിശോധനയ്ക്കായി കൊണ്ടുപോകാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഡോ. ഉമറിന്റെയും മുസമിലിന്റെയും മുറികളിൽ നിന്ന് അവർ ഉപയോ​ഗിച്ചിരുന്ന ഡയറികളും നോട്ട്ബുക്കുകളും കണ്ടെത്തി. ഡയറിയിലെ വിവരങ്ങൾ ആസൂത്രിത […]
Read more

സ്വർണ്ണ പാളി വിവാദം: ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം ശക്തമാകുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും. പത്മകുമാറിന്റെ സെക്രട്ടറി അടക്കമുള്ളവരിൽ നിന്ന് ഇതിനകം എസ്ഐടി വിവരങ്ങൾ തേടി. കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് ശേഷമാകും കോടതി അപേക്ഷ പരിഗണിക്കുക. തനിക്കെതിരായ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ജയശ്രീ കോടതിയെ […]
Read more

കൊച്ചിയിൽ ലഹരിവസ്തുക്കളുമായി രണ്ട് പേർ പിടിയിൽ

കൊച്ചി: എറണാകുളം നഗരത്തിൽ പൊലീസ് നടത്തിയ തുടർച്ചയായ പരിശോധനയിൽ 48 ഗ്രാം എംഡിഎംഎയും 149.68 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണയന്നൂർ താഴത്തെ കുട്ടിവീട്ടിൽ പ്രണവ്, പൂണിത്തുറ പ്ലക്കാട്ട് വീട്ടിൽ പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത് . പ്രണവിനെ ചേരാനല്ലൂർ ജിഎൽപി സ്കൂളിന് സമീപത്ത് നിന്നും പ്രശാന്തിനെ മരട് വെൽ കെയർ ആശുപത്രിക്ക് സമീപത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് നേരിട്ട് എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്ന പ്രധാനികളിൽ ഒരാളാണ് പ്രശാന്ത്. […]
Read more

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യോഗത്തിലെ പ്രധാന വിഷയമായിരിക്കും. പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിന് ശേഷം നടക്കുന്ന ആദ്യ പിബി യോഗമാണിത്. സിപിഐയുമായുണ്ടായ തർക്കം പരിഹരിക്കാൻ സിപിഎം ജനറൽ സെക്രട്ടറി എം. എ. ബേബി നേരിട്ടാണ് ഇടപെട്ടിരുന്നത്. അതിനാൽ, ഈ വിഷയവും യോഗത്തിൽ ചർച്ചയായി ഉയർന്നേക്കുമെന്നാണ് സൂചന. അതേസമയം, സ്വർണ്ണകടത്ത് കേസിലെ അന്വേഷണത്തിനുശേഷമുള്ള രാഷ്ട്രീയ സംഭവവികാസങ്ങളും യോഗത്തിൽ വിലയിരുത്താനാണ് സാധ്യത.
Read more

ചെങ്കോട്ട സ്ഫോടനത്തിൽ ഒരു ഡോക്ടർ കൂടി അറസ്റ്റിൽ; അന്വേഷണം ഊർജിതമാക്കി എൻഐഎ

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിൽ അന്വേഷണം വ്യാപകമാകുന്നു. കാൻപൂരിൽ നിന്ന് അനന്ത്നാഗ് സ്വദേശി ഡോ. മുഹമ്മദ് ആരിഫിനെ സുരക്ഷാ ഏജൻസികൾ കസ്റ്റഡിയിൽ എടുത്തു. നേരത്തെ പിടിയിലായ ഡോ. പർവേസിനെയും ഡൽഹിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ കേസിൽ കസ്റ്റഡിയിൽ ഉള്ള ഡോക്ടർമാരുടെ എണ്ണം ആറായി. ഡിസംബർ 6-നാണ് ചെങ്കോട്ടയിൽ സ്ഫോടനം നടത്താൻ ഉമറും സംഘവും ആസൂത്രണം ചെയ്തത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഭീകര നീക്കം എന്ന നിഗമനത്തിലെത്തിയത്. എൻഐഎ അന്വേഷണം കൂടുതൽ ഊർജിതമാക്കി. ഗൂഢാലോചനയിൽ പങ്കാളികളായതായി സംശയിക്കുന്ന രണ്ടിലധികം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix