Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ചെങ്കോട്ട സ്ഫോടനം; ഉമർ നബിയുടെ വീട് സുരക്ഷാ സേന തകർത്തു

പുൽവാമ: ഡൽഹിയിലെ ചാവേർ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാസേന തകർത്തു. ചെങ്കോട്ട സ്ഫോടനത്തിലെ പ്രധാന പ്രതിയായ ഉമറിന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചയുമായാണ് ഐഇഡി ഉപയോഗിച്ച് പ്രവർത്തനം നടത്തിയത് എന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ചെങ്കോട്ടയിൽ നടന്ന സ്ഫോടനത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. 20-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹ്യുണ്ടായ് ഐ20 കാർ ഓടിച്ചിരുന്നത് ഉമറാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഉമറിന്റെ പങ്ക് സംബന്ധിച്ച അന്വേഷണം തുടരുകയാണ്. […]
Read more

ഫറോക്കിൽ വോട്ട് തട്ടിപ്പ്; നഗരസഭാ ഓഫീസ് ഉപരോധിച്ച് എൽഡിഎഫ്

കോഴിക്കോട് : ഫറോക്ക് നഗരസഭയിലെ 24-ാം ഡിവിഷനിൽ യുഡിഎഫ് അനധികൃതമായി വോട്ടർ പട്ടികയിൽ ചേർത്ത വോട്ടുകൾ തള്ളിക്കളയാൻ നൽകിയ പരാതി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നഗരസഭയിൽ നിന്ന് കടത്തിയ സംഭവത്തിൽ എൽഡിഎഫ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്. സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ ഫറോക്ക് നഗരസഭാ ഓഫീസ് ഉപരോധിച്ചു. ഡിവിഷൻ 24 മുതുവാട്ടുപാറയിൽ യുഡിഎഫ് അനർഹമായി ചേർത്ത 19 വോട്ടുകൾ തള്ളണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐ(എം) പെരുമുഖം ലോക്കൽ കമ്മിറ്റി അംഗം എൻ. രാജീവൻ പരാതി നൽകിയത്. ഡിവിഷൻ 22-ൽ സ്ഥിരതാമസക്കാരായവരെയാണ് […]
Read more

മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച സംഭവം; പ്രതിയ്ക്ക് 15 വര്‍ഷം കഠിന തടവ്

പാറശ്ശാല: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് നെയ്യാറ്റിൻകര അതിവേഗ കോടതി. ചെങ്കൽ കുന്നുവിള സ്വദേശി ക്രിസ്റ്റിലിനെയാണ് അതിവേഗ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. 2017ലാണ് സംഭവം നടന്നത്. പാറശ്ശാല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കിയ ഇൻസ്പെക്ടർ ജി. ബിനുവാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൂടാതെ പ്രതിക്ക് 75,000 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം ആറുമാസം കൂടി […]
Read more

ബിസിനസ് തർക്കം; എതിര്‍ക്കച്ചവടക്കാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ പ്രതി പിടിയിൽ

തൃശൂർ: ബിസിനസ് തർക്കത്തെ തുടർന്ന് എതിര്‍ക്കച്ചവടക്കാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ പ്രതി പിടിയിൽ. അന്തിക്കാട് പടിയം സ്വദേശി പള്ളിപ്പാടൻ വീട്ടിൽ ജസ്റ്റിനെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്.പി. ഷാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്ത് വർഷമായി കണ്ടശാംകടവ് മാർക്കറ്റിനടുത്ത് പന്നിയിറച്ചി വ്യാപാരം നടത്തുന്നയാളാണ് ജസ്റ്റിൻ. ജസ്റ്റിന്റെ കടക്ക് സമീപം കണ്ടശാംകടവ് കരിക്കൊടി സ്വദേശി ഹരീഷ് ആനന്ദൻ പന്നിയിറച്ചി കട ആരംഭിച്ചതോടെ ജസ്റ്റിന്റെ വരുമാനം കുറയുകയും ഇതിന്റെ പശ്ചാത്തലത്തിൽ ഇരുവരും തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടാകുകയും ചെയ്തു. പിന്നീട് […]
Read more

സമയക്രമം പാലിക്കുന്നതിനെ ചൊല്ലി ബസ് ജീവനക്കാര്‍ നടുറോഡില്‍ ഏറ്റുമുട്ടി

കോഴിക്കോട്: ബസ് സമയക്രമം പാലിക്കുന്നതിനെ ചൊല്ലി ബസ് ജീവനക്കാര്‍ നടുറോഡില്‍ ഏറ്റുമുട്ടി. സംഘർഷത്തിനിടെ ബസിന്റെ മുൻചില്ല് തകർന്നതോടെ ഡ്രൈവർക്കും ഒരു യാത്രക്കാരിക്കും പരിക്കേറ്റു. സംഭവം കോഴിക്കോട് രണ്ടാം ഗേറ്റ് ബസ് സ്റ്റോപ്പിന് സമീപത്താണ് നടന്നത്. നഗരത്തിൽ നിന്ന് ചേവായൂർ, ചേവരമ്പലം റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് ബസ്സുകളുടെ ജീവനക്കാരാണ് തമ്മിൽ ഏറ്റുമുട്ടിയത്. സിവിൽ സ്റ്റേഷൻ ബസ് സ്റ്റോപ്പിൽ ഒരേസമയം എത്തിച്ചേർന്നതിനെ തുടർന്ന് ഉണ്ടായ വാക്കുതർക്കം രണ്ടാം ഗേറ്റിന് സമീപം ശാരീരിക സംഘർഷത്തിലേക്ക് മാറിയതായി പോലീസ് അറിയിച്ചു. പരുക്കേറ്റ […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ സമർപ്പണം ഇന്ന് ആരംഭിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം രാവിലെ പുറപ്പെടുവിച്ചതോടെയാണ് പ്രക്രിയ ഔദ്യോഗികമായത്. രാവിലെ 11 മണിമുതൽ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21 ആണ്. സ്ഥാനാർത്ഥികൾക്ക് നേരിട്ടോ നിർദേശകൻ വഴിയോ പത്രിക നൽകാം. വരണാധികാരിയുടെ ഓഫീസിൽ സ്ഥാനാർത്ഥിയടക്കം പരമാവധി അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനാനുമതി. സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന 22-ന് നടക്കും. നവംബർ 24 വരെ പത്രിക പിൻവലിക്കാം. തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് […]
Read more

ചെങ്കോട്ട സ്ഫോടനം; ജയ്ഷേയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരർ പാകിസ്ഥാൻ സന്ദർശിച്ചു

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. ജയ്ഷെയുമായി ബന്ധമുള്ളതായി സംശയിക്കുന്ന ഭീകരർ പാകിസ്ഥാൻ സന്ദർശിച്ചതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി. ഇവരുടെ യാത്രയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയത് ശ്രീനഗറിൽ പിടിയിലായ ആദിൽ റാത്തറിന്റെ സഹോദരൻ മുസാഫർ റാത്തറാണ്. ആദിൽ റാത്തറെ ചോദ്യം ചെയ്തതിനിടെയാണ് ഈ പ്രധാന വിവരങ്ങൾ ലഭിച്ചത്. ജയ്ഷെയുമായുള്ള അടുത്ത ബന്ധം മുസാഫറിനുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദുബായ്, തുർക്കി, പാകിസ്ഥാൻ എന്നിവടങ്ങളിലേക്കുള്ള യാത്രയും സമ്പർക്കവും ഏകോപിപ്പിച്ചത് മുസാഫറാണെന്ന് അന്വേഷണ റിപ്പോർട്ടിൽ […]
Read more

ഫറോക്ക് പുതുക്കൈപ്പാടം – സുരഭി റോഡ്ഡ്രൈനേജ്നിർമ്മാണം;എംഎൽഎ ഫണ്ട് അനുവദിച്ചു

കോഴിക്കോട് : ബേപ്പൂർ നിയോജകമണ്ഡലത്തിലെ ഫറോക്ക്, പുതുകൈപ്പാടം – സുരഭി റോഡിന്റെ ഡ്രൈനേജ് നിർമ്മാണത്തിനായി 15 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ. ഓഫീസ്‌ അറിയിച്ചു.‎‎​ ഫണ്ട് അനുവദിച്ച വിവരം എം.എൽ.എ. പി. എ. മുഹമ്മദ് റിയാസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് പൊതുജനങ്ങളെ അറിയിച്ചത്. ​മഴക്കാലത്ത് ഈ പ്രദേശങ്ങളിൽ നേരിടുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് എം.എൽ.എയുടെ പ്രത്യേക ഇടപെടലിന്റെ ഫലമായാണ് പദ്ധതിക്ക് ധനാനുമതി ലഭിച്ചത്. ഡ്രൈനേജ് […]
Read more

മെഡിക്കൽ അനുബന്ധ പ്രവേശനം സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2025-ലെ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in ൽ അലോട്ട്‌മെന്റ് വിശദാംശങ്ങൾ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഹോം പേജിൽ വ്യക്തിഗത അലോട്ട്‌മെന്റ് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസ് അടച്ചതിന് ശേഷം നവംബർ 15ന് വൈകിട്ട് 4 മണിക്കുള്ളിൽ ബന്ധപ്പെട്ട കോളേജിൽ ആവശ്യമായ രേഖകളുമായി ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പർ 0471 2525300 […]
Read more

വെടിനിർ‌ത്തലിന് ശേഷം ​ഗാസയിൽ ഇസ്രയേൽ തകർത്തത് 1500 കെട്ടിടങ്ങൾ

ടെൽ അവീവ്: അന്താരാഷ്ട്ര സമ്മർദത്തിന് പിന്നാലെ സമാധാന കരാറിൽ ഒപ്പുവച്ചിട്ടും ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിന്റെ ഭീകരതയെ വെളിപ്പെടുത്തി പുതിയ റിപ്പോർട്ട്. ബിബിസി നടത്തിയ അന്വേഷണത്തിൽ, ഇസ്രയേൽ അധിനിവേശത്തിലുള്ള ഗാസയിലെ 1,500-ലധികം കെട്ടിടങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടതായി കണ്ടെത്തി. സാറ്റലൈറ്റ് ചിത്രങ്ങളുടെ വിശകലനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. നവംബർ 8-ന് എടുത്ത പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം, ഇസ്രയേൽ പ്രതിരോധ സേന നിയന്ത്രിക്കുന്ന പ്രദേശങ്ങൾ വെറും ഒരു മാസത്തിനുള്ളിൽ തന്നെ തകർത്തതായാണ് കണ്ടെത്തിയത്. വെടിനിർത്തലിന് മുമ്പും ശേഷവുമുള്ള റഡാർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix