Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കൊയിലാണ്ടിയിൽ

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി സ്വദേശി വീണ കുര്യൻ ആണ്‌ മരിച്ചത്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ബൈക്ക് ഹമ്പിൽ കയറി നിയന്ത്രണംവിട്ട് റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ വീട്ടമ്മ മരിച്ചു. വെട്ടൂർ വിളബ്ഭാഗം ഗവ. എൽപി സ്‌കൂളിന് സമീപം താമസിച്ചിരുന്ന അനില ആണ് മരിച്ചത്. ആറ്റിങ്ങൽ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരിയായ അനില ചൊവ്വാഴ്ച രാവിലെ മരുമകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം നടന്നത്. തലയ്ക്ക് പരിക്കേറ്റ അനിലയെ ആദ്യം വർക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും , തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Read more

ബാലിയിൽ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർ മരിച്ചു

ഡെൻപസാർ: ഇന്തോനേഷ്യയിലെ ബാലിയിൽ വിനോദസഞ്ചാരികളുടെ ബസ് അപകടത്തിൽ പെട്ട് അഞ്ച് പേർ മരിച്ചു. ചൈന സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ എട്ടുപേരെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഡ്രൈവർക്ക് കാര്യമായ പരിക്കുകളില്ല. ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
Read more

കൊച്ചി കായലിന് ആഴംകൂട്ടാൻ കേന്ദ്രസർക്കാർ

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തിന്റെ വികസനത്തിന് വേണ്ടിയുള്ള കായലിന്റെ ആഴം കൂട്ടാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി പ്രഖ്യാപിച്ചു. 800 കോടി രൂപ ചെലവായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഡ്രെജ്ജിങ് കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചതായി അധികൃതർ അറിയിച്ചു. നിലവിൽ കൊച്ചി തുറമുഖത്തിലെ കായലിന്റെ ആഴം ഏകദേശം 14.5 മീറ്ററാണ്. ഇത് 16 മീറ്റർ ആഴമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 16 മീറ്റർ ആഴം നിലനിർത്താൻ ആവശ്യമായാൽ 17.5 മീറ്റർ വരെ കയറ്റിവച്ചാണ് ഇടയ്ക്കിടെ ഡ്രെജ്ജിങ് നടത്തേണ്ടിവരിക. കായലിന് ഇനിയും ആഴം കൂട്ടിയാൽ കൊച്ചി […]
Read more

മുക്കം നഗരസഭയിലേക്ക്‌ ഒറ്റക്ക് മത്സരിക്കാൻ വെൽഫെയർ പാർട്ടി

കോഴിക്കോട്: മുക്കം നഗരസഭയിൽ വെൽഫെയർ പാർട്ടി ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചു. മുൻസിപ്പാലിറ്റിയിലെ പത്ത് സീറ്റുകളിലേക്കാണ് പാർട്ടി മുന്നണിയിലേക്ക് വന്നിരിക്കുന്നത്. മുൻ തവണ നാലു സീറ്റുകളിൽ യുഡിഎഫുമായി ചേർന്ന് മത്സരിച്ചിരുന്ന പാർട്ടി, ഈ തവണ കൂടുതൽ സീറ്റുകളിലേക്ക് സ്വതന്ത്രമായി ഇറങ്ങുകയാണ്. ഇപ്പോൾ 18, 19, 20, 21 ഡിവിഷനുകൾക്കുള്ള സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്. ഡിവിഷൻ 18 കണക്കുപറമ്പിൽ മുഹമ്മദ് നസീം എ.പി, ഡിവിഷൻ 19 മംഗലശ്ശേരിയിൽ മുൻ കൗൺസിലർ ശഫീഖ് മാടായി, ഡിവിഷൻ 20 ചേന്ദമംഗല്ലൂരിൽ ബനൂജ വടക്കു […]
Read more

സ്വതന്ത്ര ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

കോഴിക്കോട്: സ്വതന്ത്ര ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (SHRA) കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം അസ്സൽ വാടക ഓഡിറ്റോറിയത്തിൽ നടത്തി. ഹോട്ടൽ, ബേക്കറി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു. വ്യവസായ മേഖലയെ ബാധിക്കുന്ന പുതിയ ചട്ടങ്ങളും നികുതി നയങ്ങളും മൂലം നേരിടുന്ന സങ്കീർണ്ണതകൾ സംബന്ധിച്ചും വ്യാപാരികളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചു. സംരംഭകരെ കൂടുതൽ സഹായിക്കുന്നതിനു സംഘടന പുതിയ പദ്ധതികളും നടപടികളും രൂപപ്പെടുത്താൻ തീരുമാനിച്ചു. റോഡ് വികസനവുമായി ബന്ധപ്പെട്ട് […]
Read more

ജാവയിൽ മണ്ണിടിച്ചിൽ; രണ്ട് പേർ മരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. നിരവധി പേരെ കാണാതായി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച വൈകി പെയ്ത കനത്ത മഴയെത്തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. വെള്ളിയാഴ്ച രാവിലെ മുതൽ ദേശീയ ദുരന്ത നിവാരണ ഏജൻസിയുടെ സംയുക്ത സംഘം തിരച്ചിൽ പുനരാരംഭിച്ചു.
Read more

ശിവപ്രിയയുടെ മരണം; അണുബാധ ഉണ്ടായത് ആശുപത്രിയിൽ നിന്നല്ലെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ വെച്ച് പ്രസവാനന്തരം അണുബാധയെ തുടർന്ന് മരിച്ച ശിവപ്രിയയ്ക്ക് അണുബാധ ഉണ്ടായത് ആശുപത്രിയില്‍ നിന്ന് അല്ലെന്ന് പ്രാഥമിക നിഗമനം. ലേബര്‍ റൂമിലും പ്രസവാനന്തര ശുശ്രൂഷ നല്‍കുന്ന ഇടങ്ങളിലും അണുബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെതാന്നായില്ല. ഒരാഴ്ച മുമ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് വിദഗ്ധസമിതി ഇന്ന് സമര്‍പ്പിക്കും. ശിവപ്രിയയുടെ ബന്ധുക്കളുടെയും ഡോക്ടര്‍മാരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അതേസമയം റിപ്പോര്‍ട്ട് വന്നശേഷം തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് ശിവപ്രിയയുടെ ഭര്‍ത്താവ് മനു പ്രതികരിച്ചു. മെഡിക്കല്‍ […]
Read more

വർക്കലയിൽ വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികളെ ഉപദ്രവിക്കാൻ ശ്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികളെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി തോട്ടുപറമ്പിൽ സ്വദേശി അമൽ ബൈജു ആണ് പിടിയിലായത്. ഞായറായ്ച്ച രാത്രി 11 മണിയോടെ റസ്റ്റോറന്റിൽ നിന്നും പുറത്തിറങ്ങിയ ദമ്പതികൾക്ക് നേരെയായിരുന്നു അമലിന്റെ ആക്രമണം. ലഹരിയിലായിരുന്ന ഇയാൾ സ്ത്രീയുടെ കൈ പിടിച്ച് വലിച്ചുവെന്നാണ് പരാതി ഭർത്താവ് വിവരം അറിയിച്ചതിനെ തുടർന്ന് ടൂറിസം പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലൂടെയാണ് അമൽ ബൈജുവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. സിസിടിവിയിൽ അമലിനൊപ്പം […]
Read more

തേയിലത്തോട്ടത്തിലെ കിണറ്റിൽ കടുവയുടെ ജഡം കണ്ടെത്തി

ഗൂഡല്ലൂർ: നീലഗിരിയിലെ കോത്തഗിരി സോളൂർ മട്ടത്തിലെ സ്വകാര്യ തേയിലത്തോട്ടത്തിലെ കിണറ്റിൽ കടുവയുടെ ജഡം കണ്ടെത്തി. കിണറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സംശയപ്പെട്ട തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടത്. ഏകദേശം 20 അടി ആഴമുള്ള കിണറ്റിലാണ് ജഡം കണ്ടെത്തിയത്. വന്യജീവികളെയോ വളർത്തുമൃഗങ്ങളെയോ പിന്തുടർന്നതിനിടയിൽ കടുവ കിണറ്റിൽ വീണിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡം പുറത്തെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix