Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

നിയന്ത്രണം വിട്ട കാർ കട മുറികൾ ഇടിച്ചു തകർത്തു

ആലപ്പുഴ: മുഹമ്മ ആര്യാക്കരയിൽ നിയന്ത്രണം വിട്ട കാർ വീടിന്റെയും സമീപത്തെ രണ്ട് കടകളുടെയും മേൽ ഇടിച്ചുകയറി മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 11.45 ഓടെ മുഹമ്മ–തണ്ണീർമുക്കം റോഡിൽ ആര്യാക്കര ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. അമിതവേഗത്തിൽ എത്തിയ മാരുതി സ്വിഫ്റ്റ് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. പിന്നാലെ ജാൻസിയ വസ്ത്രവ്യാപാര സ്ഥാപനത്തിലും അടുത്തുള്ള മില്ലറ്റ് കടയിലും കാർ ഇടിച്ചുകയറി. ഇടിയുടെ ശക്തിയിൽ വാഹനം തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന പുത്തനമ്പലം സ്വദേശികളായ അനുരാഗ്, അശ്വിൻ […]
Read more

ഉംറ നിർവഹിക്കാൻ പോയ ഒളവണ്ണ ചുങ്കം സ്വദേശി മദീനയിൽ മരണപ്പെട്ടു

കോഴിക്കോട് : ഉംറ നിർവഹിക്കാൻ സൗദിയിലെത്തിയ ചുങ്കം സ്വദേശി മദീനയിൽ മരണപ്പെട്ടു. ഒളവണ്ണ ചുങ്കം പരേതനായ പുളിക്കൽ മുക്കത്ത് പൊറ്റമ്മൽ മുഹമ്മദ് ഹാജിയുടെ മകൻ ഷൗക്കത്താണ് (46) മരിച്ചത്. ഭാര്യയും ഭാര്യയും മാതാവുമൊത്താണ് ഉംറ നിർവഹിക്കാൻ പോയിരുന്നത്. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശത്തിനിടെ കുഴഞ്ഞുവീണ അദ്ദേഹം അൽസഹാറ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എസ് വൈ എസ് ഒളവണ്ണ ചുങ്കം യൂണിറ്റ് അംഗവും ഐഡിസി മഹല്ല് സജീവ സഹകാരിയുമായിരുന്നു. മയ്യത്ത് ജന്നത്തുൽ ബഖീഅയിൽ കബറടക്കി. മാതാവ് പരേതയായ കുട്ടീമ […]
Read more

സഹപ്രവർത്തകയായ പൊലീസുകാരിക്ക് നേരേ പൊലീസുകാരന്റെ അതിക്രമം

കൊല്ലം: കൊല്ലത്ത് വനിതാ പൊലീസുകാരിക്ക് നേരെ സഹപ്രവർത്തകനായ പൊലീസുകാരന്റെ അതിക്രമം. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിലാണ് സംഭവം നടന്നത്. ഡെപ്യൂട്ടേഷനിൽ എത്തിയിരുന്ന സിപിഒ നവാസ് വനിതാ പൊലീസുകാരിയെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതായി പരാതി കമ്മീഷണർക്ക് ലഭിച്ചതിനെ തുടർന്ന് ചവറ പൊലീസ് നവാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
Read more

വാൽപ്പാറയിൽ കാട്ടാന വീട്  തകർത്തു

തൃശ്ശൂർ : വാൽപ്പാറയിലെ സ്റ്റാൻമോർ എസ്റ്റേറ്റിനു സമീപം കാട്ടാന പാഡിയിൽ കടന്ന് വീടിനും പരിസരത്തിനും നാശം വരുത്തി. തോട്ടം തൊഴിലാളിയായ പാർവതിയുടെ വീടിന്റെ അടുക്കള ഭാഗമാണ് ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ കാട്ടാന തകർത്തത്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങൾ കാടാന തിന്നു നശിപ്പിക്കുകയും ജനലുകളും വാതിലും അടക്കം വീടിന്റെ നിരവധി ഭാഗങ്ങൾ തകർക്കുകയും ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിന്നാലെ കാട്ടാനയെ ജനവാസമേഖലയിൽ നിന്ന് പിന്തിരിപ്പിച്ചു. കഴിഞ്ഞ ദിവസം വാൽപ്പാറയിലെ ഒരു സ്കൂളിലും കാട്ടാന കയറി […]
Read more

ലഹരി വേട്ട; 257.8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് : ബംഗളൂരുവിൽനിന്നും രാമനാട്ടുകര, തിരൂർ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 257.8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഫറോക്ക് കരുവൻതുരുത്തി കളത്തുപ്പടി വീട്ടിൽ ചാർലി എന്ന റംഷാദ് (25) ആണ് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് പിടിയിലായത്. ‎‎പിടികൂടിയ രാസലഹരിക്ക് അന്താരാഷ്ട്ര വിപണിയിൽ 10 ലക്ഷം രൂപയോളം വിലവരും. രാമനാട്ടുകര, തിരൂർ ഭാഗങ്ങളിലെ ആവശ്യക്കാർക്ക് വിതരണം ചെയ്യാനാണ് ലഹരിമരുന്ന് കൊണ്ടുവരുന്നത്. കോഴിക്കോട്-മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയാ സംഘത്തിന് വേണ്ടിയാണ് ഇയാൾ എംഡിഎംഎ ബസ് മാർഗം […]
Read more

ഇസ്ലാമാബാദ്‌ സ്‌ഫോടനം; നാലുപേർ പിടിയിൽ

ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനത്ത് 12 പേരുടെ മരണത്തിന് കാരണമായ സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഫ്ഘാൻ സെല്ലിൽ പ്രവർത്തിക്കുന്ന ഒരു കമാൻഡറിനെയും മൂന്നു കൂട്ടാളികളെയും ആണ് സുരക്ഷാ ഏജൻസികൾ പിടികൂടിയത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം മുൻപ് തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ ഏറ്റെടുത്തിരുന്നു. കിഴക്കൻ അഫ്ഘാനിൽ നിന്നുള്ള ഉസ്‌മാൻ എന്നയാളാണ് ആത്മഹത്യാകാരനെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ജുഡീഷ്യൽ കോംപ്ലക്സിന് സമീപം കാറിനകത്ത് ഉണ്ടായ ശക്തമായ സ്ഫോടനത്തിലാണ് 12 പേർ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. […]
Read more

ചെങ്കോട്ട സ്ഫോടനം; പത്താൻകോട്ടിൽ നിന്ന് ഒരു ഡോക്ടർ കൂടി പിടിയിൽ

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഒരു ഡോക്ടർ കൂടി പിടിയിൽ. റയീസ് അഹമ്മദ് എന്ന സർജനാണ് പിടിയിലായത്. പത്താൻകോട്ടിൽ നിന്നാണ് സർജനെ പിടികൂടിയത്. സർവകലാശാലയിലേക്ക് പലതവണ ഫോൺ ചെയ്തിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഹരിയാനയിലെ നൂഹ് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പൊലീസ് വൻതോതിൽ പരിശോധന തുടരുകയാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് ക്രിമിനൽ ഗൂഢാലോചനയ്ക്കു കീഴിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഇതിനിടെ കസ്റ്റഡിയിലായ മൂന്ന് പ്രതികളെ ഹരിയാന പൊലീസ് എൻഐഎയ്ക്ക് കൈമാറി. ഇവരെ ദില്ലിയിലെ […]
Read more

ഗർഡർ അപകടം; അടിയന്തര സുരക്ഷാ ഓഡിറ്റിന് ദേശീയപാതാ അതോറിറ്റി നിർദേശം നൽകി

അരൂർ: അരൂർ ഗർഡർ ദുരന്തത്തെ തുടർന്ന് ദേശീയപാത അതോറിറ്റി അടിയന്തര സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു. ഓഡിറ്റ് നടത്താനുള്ള ചുമതല റൈറ്റ്‌സ് ലിമിറ്റഡിന് നൽകി. നിർമ്മാണ പ്രവർത്തനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതായി ലഭിച്ച പ്രാഥമിക സൂചനകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഐആർസി മാനദണ്ഡങ്ങൾ നിർമാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് സംഘം പരിശോധിക്കും. ചട്ടലംഘനം സ്ഥിരീകരിച്ചാൽ കരാർ കമ്പനിയെ നിർമാണ ചുമതലയിൽ നിന്ന് ഒഴിവാക്കും. കഴിഞ്ഞ ദിവസം അരൂർ–തുറവൂർ ഉയരപ്പാത നിർമാണപ്രദേശമായ ചന്തിരൂരിൽ പിക്കപ് വാനിന്റെ മുകളിലേക്ക് ഗർഡർ വീണ് ആലപ്പുഴ പള്ളിപ്പാട് […]
Read more

തിരുവനന്തപുരം ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കാൻ ട്രാൻസ് ജൻഡർ; അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാർഥി

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തു വിട്ട് കോൺഗ്രസ്. നേരത്തെ 12 പേരുടെ പേരുകൾ പാർട്ടി പ്രസിദ്ധീകരിച്ചിരുന്നു. പുതിയ പട്ടികയിൽ പോത്തൻകോട് ഡിവിഷനിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട അമേയ പ്രസാദ് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കും. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാർ പൂവച്ചൽ വാർഡിൽ നിന്ന് മത്സരിക്കും. ഡിസിസി വൈസപ്രസിഡന്റ് മുൻ യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റുമായ സുധീർഷാ പാലോട് കല്ലറയിൽ നിന്നാകും മത്സരിക്കുക.
Read more

മലയോര മേഖലയിൽ കനത്ത മഴ; വീടുകൾക്ക് വ്യാപക നാശം

കോഴിക്കോട് : ജില്ലയുടെ മലയോര പ്രദേശമായ മുക്കം മേഖലയിൽ ശക്തമായ ഇടിയോടും മിന്നലോടും കൂടിയ മഴയിൽ വ്യാപക നാശനഷ്ടങ്ങൾക്ക് ഉണ്ടായി. വൈകിട്ട് 4.15 ഓടെയാണ് മഴയും മിന്നലും ശക്തിപ്രാപിച്ചത്. മിന്നലേറ്റ് വീടുകൾക്കും കൃഷിമേഖലകൾക്കും കേടുപാടുകൾ സംഭവിച്ചു. മണാശ്ശേരി പന്നൂളിയിലെ രാജന്റെ വസതിയിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചത്. മിന്നലേറ്റതിനെ തുടർന്ന് വീടിന്റെ മുഴുവൻ വയറിങും കത്തിനശിച്ചു. ജനൽചില്ലുകൾ, ചുമരുകൾ, വൈദ്യുതി ഉപകരണങ്ങൾ എന്നിവ തകർന്നിട്ടുണ്ട്. വീട്ടുവളപ്പിൽ ഉണ്ടായിരുന്ന ഒരു പൂച്ച മിന്നലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സമീപത്തുണ്ടായിരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix