Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഗസ്സയെ വിഭജിക്കുന്ന വൻ സൈനിക പദ്ധതിയുമായി യു.എസ്

ഗാസ്സ സിറ്റി: യു.എസ്. അന്താരാഷ്ട്ര സൈനിക സേന ഗാസ്സയിൽ “ഗ്രീൻ സോൺ” സൃഷ്ടിച്ച് ഏകദേശം 20,000 സൈനികരെ വിന്യസിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. ഈ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ, പ്രദേശത്തെ സാധാരണ ജനങ്ങൾക്കായി ‘റെഡ് സോൺ’ മാത്രമേ ബാക്കിയുള്ളൂവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബോംബ് നിവാരണ, റോഡ് സുരക്ഷ, ഫീൽഡ് ആശുപത്രി തുടങ്ങിയ സുപ്രധാന സേവനങ്ങൾ യു.കെ., ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള സേനാസേവന ഏജൻസികൾ കൈകാര്യം ചെയ്യുമെന്നാണ് അറിയിച്ചത്. ഫലസ്തീനികളുടെ 80% കെട്ടിടങ്ങൾ യുദ്ധത്തിൽ തകർന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര […]
Read more

മാർഷൽ ദ്വീപിന്റെ എണ്ണ ടാങ്കർ കപ്പൽ ഇറാൻ പിടി​​ച്ചെടുത്തതായി അമേരിക്ക

ദുബൈ: മാർഷൽ ദ്വീപിന്റെ കൊടിയുള്ള എണ്ണ ടാങ്കർ കപ്പൽ ഇറാൻ പിടി​​ച്ചെടുത്തതായി അമേരിക്ക . ജൂണിൽ ഇസ്രായേലുമായി നടന്ന യുദ്ധത്തിനുശേഷം തിരിച്ചടിക്കുമെന്ന് ഇറാൻ നേരത്തെ പറഞ്ഞിരുന്നു. അജ്മാനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയിലിരിക്കെ ഒരു കപ്പൽ ഇറാൻ അതിർത്തിയിൽ തടഞ്ഞതായാണ് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ ആരോപിച്ചത്. എന്നാൽ സുരക്ഷാ കാരണങ്ങൾ നിലനിന്നതിനാൽ അതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അവർ പുറത്തുവിട്ടില്ല. ‘തലാറ്’ എന്ന കപ്പൽ സ്ട്രെയിറ്റ് ഓഫ് ഹോർമൂസ് വഴി യാത്ര ചെയ്യുന്നതിനിടെയാണ് ഇറാൻ വളഞ്ഞിട്ട് പിടികൂടിയത്. സംഭവ […]
Read more

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ

മല്ലപ്പള്ളി: മാനസിക വെല്ലുവിളി നേരിടുന്ന 21 വയസുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ യുവാവ് പിടിയിൽ. മല്ലപ്പള്ളി ആനിക്കാട് സ്വദേശി സുബിൻ സുകുമാരനെയാണ് കീഴ്വായ്പൂർ പൊലീസ് പിടികൂടിയത്. യുവതിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് വീട്ടിൽ പ്രവേശിച്ച പ്രതി വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയിരുന്നു. കീഴ്വായ്പൂർ ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എ.എസ്.എ അൻസീം, സീനിയർ പോലീസ് ഓഫീസർ ദീപു, സിവിൽ […]
Read more

നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

പാലക്കാട്: ആലത്തൂർ വാനൂരിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. ലക്ഷംവീട് കോളനിയിലെ ഷാജഹാൻ എന്നയാളാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സർവീസ് റോഡിൽ നിന്നും വാനൂർ റോഡിൽ നിയന്ത്രണം വിട്ട പെട്ടി ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ സമീപം കൂടെ സഞ്ചരിച്ച ആളാണ് ഷാജഹാൻ.
Read more

ബിഹാറില്‍ മുന്‍ കേന്ദ്രമന്ത്രി ആര്‍.കെ സിങ് ബിജെപി വിട്ടു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ആര്‍.കെ സിങ് പാര്‍ട്ടി വിട്ടു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ഈ നീക്കം. ഒരാഴ്ചക്കകം മറുപടി നല്‍കാനാണ് ബിജെപി സിങ്ങിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മെമ്പര്‍ അശോക് അഗര്‍വാള്‍, കത്തിഹാര്‍ മേയര്‍ ഉഷ അഗര്‍വാള്‍ എന്നിവര്‍ക്കും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഒരാഴ്ചക്കകം ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Read more

നടിയെ പീ‍ഡിപ്പിച്ചെന്ന പരാതിയിൽ സിനിമാ നിർമാതാവ് അരവിന്ദ് വെങ്കിടേഷ് റെഡ്ഡി അറസ്റ്റിൽ

ബംഗളൂരു: നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രമുഖ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ. എവിആർ എന്റർടെയ്ൻമെന്റിന്റെ ഉടമ അരവിന്ദ് വെങ്കിടേഷ് റെഡ്ഡിയാണ് ബംഗളൂരുവിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടിയും മോഡലുമായ യുവതിയുടെ പരാതി പ്രകാരം, സൗഹൃദം സ്ഥാപിച്ചതിന് ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് ആരോപണം. നിർമാതാവ് മോ‍ർഫ് ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും, അദ്ദേഹത്തിന്റെ സമ്മർദ്ദം മൂലം താൻ ആത്മഹത്യയക്ക് ശ്രമിചെന്നും, നിർമാതാവ് തന്റെ നീക്കങ്ങൾ പിന്തുടർന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു. ശ്രീലങ്കയിൽ നിന്ന് ബംഗളൂരുവിൽ എത്തിയപ്പോഴാണ് അറസ്റ്റ് […]
Read more

ടൗണ്‍ഷിപ്പിലെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് കെഎസ്ഇബി തൊഴിലാളി മരിച്ചു

കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പിലെ വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. പനമരം സ്വദേശി രമേശ് ആണ് മരിച്ചത്. കെഎസ്ഇബി ലൈൻ മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. രമേശ് കയറിയ മരത്തിന്‍റെ പോസ്റ്റ് ഒടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. രോഗിയെ ഉടൻ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മേപ്പാടി മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവാസിപ്പിക്കാൻ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലാണ് അപകടം നടന്നത്.
Read more

പാലത്തായി പോക്സോ കേസ്; പ്രതിക്ക് ജീവപര്യന്തം

കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനും ബിജെപി നേതാവുമായ കെ. പത്മരാജന് ജീവപര്യന്തം. തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ പോക്സോ, 376 എബി, ബലാത്സംഗം വകുപ്പുകൾ പ്രകാരം പ്രതിക്ക് 40 വർഷം തടവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ പത്മരാജൻ സ്കൂളിനകത്തും പുറത്തും കുട്ടിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ആദ്യം പരാതി പരിശോധിച്ച പൊലീസ് കേസ് വ്യാജമെന്ന് കണ്ടെത്തിയെങ്കിലും, പൊതുജനങ്ങൾ ശക്തമായി പ്രതിഷേധിച്ചതോടെ 2020 ഏപ്രിൽ 15ന് പ്രതിയെ […]
Read more

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയും കൂട്ടാളികളും പിടിയിൽ

അടൂർ: പത്തനംതിട്ടയിലെ അടൂരിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച യുവതിയെയും കൂട്ടാളികളെയും അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇളമണ്ണൂർ സ്വദേശി മഞ്ജു , പോരുവഴി സ്വദേശി നിഖിൽ, അടൂർ കനാൽ ഭാഗത്ത് വാടകവീട്ടിൽ താമസിക്കുന്ന സജിത്ത് എന്നിവരാണ് പിടിയിലായത്. അടൂർ സ്റ്റേഷൻ പരിധിയിൽ ഇളമണ്ണൂർ ആദിയ ഫിനാൻസ്, പാണ്ടിയഴികത്ത് ഫിനാൻസ് എന്നീ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് 1,75,000 രൂപയുടെ തട്ടിപ്പ് നടത്തുകയായിരുന്നു. ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ സബ് ഇൻസ്‌പെക്ടർ അനൂപ് […]
Read more

റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് വയോധികന് ദാരുണാന്ത്യം

കൊല്ലം: ചടയമംഗലത്ത് പിക്കപ്പ് വാൻ ഇടിച്ച് വയോധികൻ മരിച്ചു. ചടയമംഗലം നെട്ടേത്തറ സ്വദേശി ബഷീർ ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്. വാഹനം ഇടിച്ച ശേഷം ഡ്രൈവർ വാഹനം നിർത്താതെ പോകുകയായിരുന്നു. സംഭവത്തിൽ ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബഷീർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറും.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix