Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ആർഎസ്എസ് പ്രവർത്തകൻ ആനന്ദിന്റെ ആത്മഹത്യ; സീറ്റ് നിഷേധത്തിൽ നിന്നുള്ള വിഷമം കാരണമെന്ന് എഫ്ഐആർ

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദിന്റെ ആത്മഹത്യ രാഷ്ട്രീയ സ്ഥാനാർത്ഥിത്വ നിഷേധത്തിൽ ഉണ്ടായ മാനസിക സമർദ്ദമൂലമെന്ന് പൂജപ്പുര പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തി. സഹോദരിയുടെ ഭർത്താവിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് അസ്വാഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്തത്. ആനന്ദിന് കുടുംബത്തിലെ പ്രശ്നങ്ങളോ മറ്റ് വ്യക്തിപരമായ വിഷമങ്ങളോ ഇല്ലായിരുന്നെന്നും, കോർപ്പറേഷൻ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനാൽ അദ്ദേഹത്തിൽ വലിയ നിരാശ ഉണ്ടായിരുന്നെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. ഈ വിവരം അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആനന്ദ് സുഹൃത്തുകൾക്കയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനാണ് പൊലീസ് […]
Read more

ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; റെയിൽവേ സ്റ്റേഷനില്‍ തെളിവെടുപ്പ്

തിരുവനന്തപുരം: വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസിൽ പ്രതി സുരേഷിനെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവദിവസം സുരേഷ് കോട്ടയത്ത് നിന്നാണ് കേരള എക്സ്പ്രസിൽ കയറിയത്. ട്രെയിനിൽ കയറുന്നതിന് മുമ്പ് മദ്യപിച്ച ബാർ ഉൾപ്പെടെ ഇന്നലെ നിരവധി സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം സുരേഷിന്റെ തിരിച്ചറിയൽ പരേഡ് ജയിലിൽ വച്ച് നടത്തുകയും ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിൽ സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രതിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. പുകവലിക്കൽ […]
Read more

റോങ്ങ് സൈഡിലൂടെ വന്ന കാറിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്

തിരുവനന്തപുരം: ആനപ്പാറ ഗവൺമെന്റ് ആശുപത്രിക്ക് സമീപം റോങ്ങ് സൈഡിലൂടെ വന്ന കാറിടിച്ച് ബൈക്കിലെ യാത്രികർക്ക് പരിക്കേറ്റു. ബൈക്കിലുണ്ടായിരുന്ന കൈക്കുഞ്ഞ് ഉൾപ്പെടെയുള്ള കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. ആനപ്പാറയിൽ നിന്ന് വെള്ളറടയിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രികർ, റോഡിന്റെ എതിർവശത്ത് നിന്നും സിഗ്‌നലോ മുന്നറിയിപ്പുകളോ ഇല്ലാതെ റോങ് സൈഡിലൂടെ വന്ന കാറിൽ തട്ടി വീഴുകയായിരുന്നു. അപകടം കണ്ട നാട്ടുകാർ ഉടൻ സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ റോഡിൽ നിന്ന് മാറ്റി അടുത്ത ഗവൺമെന്റ് ആശുപത്രിയിലേക്ക്. എന്നാൽ കാറോടിച്ച ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങാനുപോലും തയ്യാറായില്ലെന്ന് നാട്ടുകാർ […]
Read more

100 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിൽ യുവാവിന് കുത്തേറ്റു; സംഭവം കോഴിക്കോട്

കോഴിക്കോട്: പുതുപ്പാടിയിൽ നൂറ് രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. താമരശ്ശേരി കെടവൂർ പൊടിപ്പിൽ സ്വദേശി രമേശനാണ് പരിക്കേറ്റത്. രമേശനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്‍റെ ജോലിചെയ്യുന്ന ബന്ധുവും ഇയാളുടെ മരുമകനും ചേർന്നാണ് ആക്രമിച്ചതെന്നാണ് രമേശൻ പറയുന്നത്. കൂലി സംബന്ധിച്ച തർക്കമാണ് സംഭവത്തിൽ സംഘർഷത്തിനും തുടർന്ന് കത്തിക്കുത്തിനും കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ബിഹാറിൽ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി

ന്യൂഡൽഹി: പുതിയ ബിഹാർ സർക്കാർ ഈയാഴ്ച ചുമതലയേൽക്കും. ജയദെവു നേതൃത്വത്തിന്റെ പ്രഖ്യാപനമനുസരിച്ച് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയായിരിക്കും. സർക്കാർ രൂപീകരണ ചര്‍ച്ചകൾ സജീവമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ജെഡ്യു നേതാക്കൾ സംസാരിച്ചിട്ടുണ്ട്. ഇന്ന് നിയമസഭ കക്ഷി യോഗം ചേരുകയും നിതീഷ് കുമാറിനെ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്യും. ആർജെഡിക്ക് 243 സീറ്റുകളിൽ 10 ശതമാനം ലഭിക്കേണ്ടതിനാൽ പ്രതിപക്ഷ നേതൃ സ്ഥാനത്തിന് അർഹത നേടിയതിൽ ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ 25 സീറ്റുകൾ നേടി പാർട്ടി പ്രതിപക്ഷ സ്ഥാനം […]
Read more

ചെങ്കോട്ട സ്ഫോടനം; ഭീകരരിൽ നിന്ന് നിര്‍ണായക വിവരങ്ങള്‍

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് നിർണായക വിവരങ്ങൾ എൻഐഎ ശേഖരിച്ചു. ഹരിയാനയിലെ നൂഹിൽ പിടിയിലായ ഡോക്ടർമാരുടെ ഫോണിൽ സംശയാസ്പദ നമ്പറുകൾ കണ്ടെത്തി. മുസമ്മിൽ, ആദിൽ, ഷെഹീന എന്നിവരെ വിശദമായി ചോദ്യം ചെയ്തു. നൂഹ് സന്ദർശന വിവരങ്ങളും ലഭിച്ചു. അതേസമയം ഭീകര ബന്ധ സംശയത്തിൽ പിടിയിലായ എംബിബിഎസ് വിദ്യാർത്ഥിയെ വിട്ടയച്ചു. സ്ഫോടനത്തെ തുടർന്ന് അടച്ച ചെങ്കോട്ട നാളെ സന്ദർശകർക്കായി തുറക്കും. റെഡ് ഫോർട്ട് മെട്രോ ഭാഗികമായി തുറന്നിട്ടുണ്ട്. നൗഗാം സ്ഫോടനത്തെ കുറിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജമ്മുകശ്മീർ […]
Read more

കോഴിക്കോട് കുറുവങ്ങാട് സെൻട്രലിൽ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സെൻട്രലിൽ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് രണ്ടേ കാലോടെയാണ് സംഭവം നടന്നത്. കുറുവങ്ങാട് കയർ വ്യവസായ സഹകരണ സംഘത്തിന്റെ കെട്ടിടത്തിനടുത്ത് കയർ നിർമ്മാണത്തിനായി കൂട്ടിയിട്ടിരുന്ന ചകിരി കൂമ്പാരത്തിനാണ് തീപിടിച്ചത്. സമീപത്തുള്ള തെങ്ങിലെ ഉണങ്ങിയ ഓല തൊട്ടടുത്ത വൈദ്യുത കമ്പിയിൽ സ്പർശിച്ചതോടെ ഓലയ്ക്ക് തീ പിടിക്കുകയും തുടർന്ന് നിലത്തേക്ക് പതിച്ച ഓലയിൽ നിന്ന് ചകിരി കൂമ്പാരത്തിലേക്ക് തീ പടരുകയുമായിരുന്നു. ആ സമയം അവിടെ ജോലി ചെയ്തിരുന്നവർ ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും പിന്നീട് […]
Read more

കുന്ദമംഗലം എ എം എൽ പി സ്കൂളിൽ സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കുന്ദമംഗലം എ എം എൽ പി സ്കൂളിലെ ആഘോഷ പരിപാടികൾ വിപുലമായി ആഘോഷിച്ചു കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂളിലെ എൽകെജി യുകെജി സ്മാർട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം സ്കൂൾ പ്രീ പ്രൈമറി ചെയർമാൻ അബ്ദുൽസലാം കെ നിർവഹിച്ചു. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠനം ലളിതവും രസകരവുമായി നടക്കുന്നതിനും കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ഉതകുന്ന രീതിയിലാണ് ക്ലാസ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്നത്. പിടിഎ പ്രസിഡന്റ് കെ കെ ഷമീർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം ഷാജു സ്വാഗതം […]
Read more

എരുമപ്പെട്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമശ്രമം; 70 കാരൻ പിടിയിൽ

തൃശ്ശൂർ :എരുമപ്പെട്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ച വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി ആറ്റത്ര സ്വദേശിയായ ഡേവിസ് ആണ് പൊലീസിന്റെ പിടിയിലായത്. കടയുടെ മുന്നിലൂടെ നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ ബലം പ്രയോഗിച്ച് കടയ്ക്കുള്ളിലേക്ക് വലിച്ചുകയറ്റി ലൈംഗിക ചുവയോടെ പെരുമാറുകയും അശ്ലീലപ്രവർത്തനങ്ങൾ കാണിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് പെൺകുട്ടിയും വീട്ടുകാരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read more

13,000 അടി ഉയരത്തില്‍ ഇന്ത്യയുടെ പുതിയ വ്യോമതാവളം

ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളിലെ പുതിയൊരു അടയാളമാണ് ന്യോമയിൽ പ്രവർത്തനം ആരംഭിച്ച പുതിയ വ്യോമതാവളം. യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് വെറും 35 കിലോമീറ്റർ അകലെയുള്ള ഈ കേന്ദ്രം പാംഗോങ്, ഡെംചോക്ക്, ഡെപ്‌സാങ് പോലുള്ള സംഘർഷഭൂമികൾക്ക് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ദേശീയ സുരക്ഷയ്ക്കുള്ള ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്. ഈ പുതിയ വ്യോമതാവളം തുറന്നതിലൂടെ ഏറ്റവും വലിയ മാറ്റം സംഭവിക്കുന്നത് സൈന്യത്തിന്റെ പ്രവർത്തന രീതിയിലാണ് . മുമ്പ് ദൂരം, കാലാവസ്ഥ, റോഡ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix