Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കോഴിക്കോട് സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; 3 പേര്‍ക്ക് മര്‍ദനമേറ്റു

കോഴിക്കോട്: നരിക്കാട്ടേരി മേഖലയില്‍ സിപിഎം പ്രവർത്തകര്‍ക്കിടയിൽ സംഘർഷം. പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ സബിലാഷ്, സുധീഷ്, രജീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് എന്നാണ് സൂചന. കഴിഞ്ഞ ദിവസം സിപിഎം പഞ്ചായത്തംഗം പി പി ബാലകൃഷ്ണനും കുടുംബത്തിനുമ്മേല്‍ നടന്ന അക്രമത്തിനും ഇതുമായി ബന്ധപ്പെട്ട് നേരത്തെ പരാതി ലഭിച്ചിരുന്നു. ബ്രാഞ്ച് സെക്രട്ടറി സജീവ് നേതൃത്യത്തിലുള്ള എട്ട് അംഗ സംഘം അക്രമത്തിൽ പങ്കാളികളാണെന്നായിരുന്നു പരാതിയിൽ ഉയർന്നത്. […]
Read more

കോഴിക്കോട് മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ട; 5 പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ടയിൽ വിദ്യാർഥികൾ ഉൾപ്പെടെ 5 പേർ പിടിയിൽ. പരിശോധനയിൽ 500 രൂപയുടെ 57 കള്ള നോട്ടുകൾ, കൂടാതെ 30 കള്ളനോട്ട് നിർമ്മാണത്തിന് ഉപയോഗിച്ച പേപ്പർ ഷീറ്റുകളും പിടികൂടി. വൈദ്യരങ്ങാടി സ്വദേശികളായ ദിജിൻ, കൊണ്ടോട്ടി സ്വദേശി അതുൽ കൃഷ്ണ, അരീക്കോട് സ്വദേശികളായ അംജത് ഷാ, അഫ്നാൻ, മുക്കം സ്വദേശി സാരംഗ് എന്നിവരാണ് പിടിയിലായത്. രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് പിടികൂടിയത്.
Read more

തിരുവനന്തപുരത്ത് സിഎൻജി ഗ്യാസ് ലോറി മറിഞ്ഞു

തിരുവനന്തപുരം: നെടുമങ്ങാട്ട് സിഎൻജി കൊണ്ടുപോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം. ലോറിയുടെ ക്യാബിനിൽ നിന്ന് സിഎൻജി കണ്ടെയ്‌നർ വേർപെട്ട് റോഡിലേക്ക് വീണതോടെ സ്ഥലത്ത് ആശങ്ക ഉയർന്നു. അപകടത്തെ തുടർന്ന് ചെറിയ തോതിൽ ഗ്യാസ് ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ സുരക്ഷാ മുൻകരുതലായി പ്രദേശത്തെ വാഹന ഗതാഗതം പൂർണ്ണമായി നിർത്തിവച്ചു. വിവരം ലഭിച്ചയുടൻ ഫയർഫോഴ്‌സ് സ്ഥലത്തെത്തി ഗ്യാസ് ചോർച്ച നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി പോലീസ് സ്ഥലത്തുണ്ട്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ അതുവഴിയുള്ള വാഹനങ്ങൾ വഴി തിരിച്ചുവിട്ടു.
Read more

നാല് രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിന് തുടക്കംകുറിച്ച് യു.എസ്

വാഷിങ്ടൺ: അർജന്റീന, ഇക്വഡോർ, എൽസാൽവഡോർ, ഗ്വാട്ടിമാല എന്നിവരുമായി പുതിയ വ്യാപാരബന്ധം സ്ഥാപിക്കാൻ അമേരിക്ക മുന്നോട്ട്. ഇതുസംബന്ധിച്ച കരാർ തയ്യാറായതായി ട്രംപ് ഭരണകൂടം അറിയിച്ചു. രണ്ടാഴ്ചയ്ക്കകം കരാറിൽ ഒപ്പുവെക്കാനാണ് നീക്കം. അമേരിക്കൻ കാർഷിക-വാണിജ്യ ഉൽപ്പന്നങ്ങളുടെ വിൽപ്പന വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. താരിഫ് ഒഴികെയുള്ള വ്യാപാരതടസ്സങ്ങൾ കുറയ്ക്കൽ, അമേരിക്കയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് താരിഫ് ഇളവ്, യുഎസ് കമ്പനികളിൽ ഡിജിറ്റൽ സേവന നികുതി ചുമത്താതിരിക്കുന്നത് തുടങ്ങിയ നിർദേശങ്ങൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നുള്ള തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ താരിഫ് ഇളവും ലഭിക്കും. […]
Read more

കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി എൻ വി ബാബുരാജ് പാര്‍ട്ടിയിൽ നിന്ന് രാജിവെച്ചു

കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി എൻ.വി. ബാബുരാജ് കോൺഗ്രസിൽ നിന്നു രാജിവച്ചു. കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം മാർഗരേഖലംഘനത്തോടെ നടത്തിയതിനെതിരെയുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിൽ. എരഞ്ഞിപ്പാലം വാർഡിൽ കെപിസിസിയുടെ ഔദ്യോഗിക മാർഗരേഖ അട്ടിമറിച്ചുവെന്നും വാർഡ് കമ്മിറ്റി ശിപാർശ ചെയ്ത പേരുകൾ അവഗണിച്ചുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പരാജയം ഭയന്ന് കെപിസിസി ജനറൽ സെക്രട്ടറി മറ്റൊരു വാർഡിലേക്ക് മാറിയതായും എരഞ്ഞിപ്പാലത്തിൽ ബന്ധമില്ലാത്ത മുൻ ബ്ലോക്ക് സെക്രട്ടറിയെ സ്ഥാനാർഥിയാക്കിയതായും ബാബുരാജ് പറഞ്ഞു. ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ഏർപ്പെടാത്തവർക്കും അഴിമതിക്കെതിരെ നിലപാട് […]
Read more

വിവരാവകാശ അപേക്ഷയിൽ വീഴ്ച പാടില്ല; നിയമം ശക്തമെന്ന് കമീഷണർ

കോഴിക്കോട്: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നതിൽ നിന്നും ഒഴിഞ്ഞുമാറാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ടി കെ രാമകൃഷ്ണൻ വ്യക്തമാക്കി. കോഴിക്കോട് താലൂക്ക് കോൺഫ്രൻസ് ഹാളിൽ നടന്ന ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ അപേക്ഷ ലഭിച്ചാൽ പരമാവധി 30 ദിവസത്തിനകം വിവരം നൽകണമെന്നും ജീവനക്കാരുടെ കുറവ്, അവധി എന്നിവ കാരണം താമസം കാണിക്കാൻ നിയമം അവസരം നൽകിയിട്ടില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. വിവരം നൽകാതിരിക്കുകയോ താമസിക്കുകയോ ചെയ്താൽ കർശന നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. […]
Read more

വോട്ടർ പട്ടികയിലെ കൃത്രിമം: സിപിഐ എം നേതാവ് കലക്ടർക്ക് പരാതി നൽകി

കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ 24-ാം ഡിവിഷനിലെ അന്തിമ വോട്ടർപട്ടികയിൽ കൂട്ടത്തോടെ കൃത്രിമം നടത്താൻ ശ്രമിച്ചെന്നാരോപിച്ച് സിപിഐ എം നേതാവ് കലക്ടർക്ക് പരാതി . സിപിഐഎം പെരുമുഖം ലോക്കൽ കമ്മിറ്റി അംഗം എൻ രാജീവനാണ് കലക്ടർക്ക് പരാതി നൽകിയത്.‎‎ ഡിവിഷനു പുറത്തുനിന്നുള്ള വോട്ടുകൾ കൂട്ടത്തോടെ ഉൾപ്പെടുത്തി അന്തിമ വോട്ടർ പട്ടികയിൽ കൃത്രിമം നടത്താനുള്ള യുഡിഎഫ് നീക്കത്തിന് നഗരസഭയിലെ ഒരു വിഭാഗം ജീവനക്കാർ ഒത്താശ ചെയ്തുവെന്നാണ് പരാതിയിൽ പ്രധാനമായും ആരോപിക്കുന്നത്. നിയമവിരുദ്ധമായി ചേർത്ത വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ […]
Read more

കരീബിയൻ കടലിൽ വീണ്ടും യുഎസ് ആക്രമണം

വാഷിങ്‌ടൺ: കരീബിയൻ കടലിൽ ബോട്ടുകളെയും കപ്പലുകളെയും ലക്ഷ്യമിട്ട് യുഎസ് വീണ്ടും ആക്രമണം നടത്തി. നാലുപേർ കൊല്ലപ്പെട്ടു. മയക്കുമരുന്ന് കടത്തുന്നതെന്നാരോപിച്ച് നടത്തുന്ന ഇരുപതാമത്തെ ആക്രമണമാണ് ഇത്. സെപ്തംബർ മുതൽ അമേരിക്ക ആരംഭിച്ച ആക്രമണങ്ങളിൽ ഇതുവരെ 80 പേർ മരിച്ചു. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ മേഖലയിലെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് പുതിയ ആക്രമണം. ‘ഓപ്പറേഷൻ സതേൺ സ്പിയർ’ എന്ന പേരിലാണ് ദൗത്യം നടക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. മയക്കുമരുന്ന് കടത്തുകാരെ ലക്ഷ്യമിടുന്നതെന്ന […]
Read more

ഹാൽ സിനിമ വിവാദം; അഭിഭാഷകന് സംഭവിച്ച പിഴവെന്ന് സംവിധായകൻ

കൊച്ചി: ഹാൽ സിനിമയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിൽ അഭിഭാഷകന്റെ ഭാഗത്തുണ്ടായ പിഴവുകളാണ് തെറ്റിദ്ധാരണയ്ക്ക് കാരണമെന്ന് സംവിധായകൻ റഫീഖ് വീര . ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കാമെന്ന് തങ്ങൾ കോടതിയെ അറിയിച്ചിട്ടില്ലെന്നും ഇത് അഭിഭാഷകന്റെ പിഴവാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ഹാൽ സിനിമ റീ-എഡിറ്റിംഗ് ചെയ്ത് വീണ്ടും സെൻസറിംഗിന് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ബീഫ് ബിരിയാണി രംഗം, ‘ധ്വജപ്രണാമം’, ‘സംഘം കാവലുണ്ട്’ തുടങ്ങിയ സംഭാഷണങ്ങൾ ഒഴിവാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ക്രൈസ്തവ ബിഷപ്പിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് സെൻസർ ബോർഡ് […]
Read more

“മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും”; വിദഗ്ധ സമിതി റിപ്പോർട്ട് തള്ളി കുടുംബം

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയെ തുടർന്ന് എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്ക് പിഴവില്ലെന്ന വിദഗ്ധ സമിതി കണ്ടെത്തൽ അംഗീകരിക്കാതെ ശിവപ്രിയയുടെ കുടുംബം. നീതി ലഭിച്ചില്ലെന്ന് ആരോപിച്ച കുടുംബം ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ്. എസ് എ ടി ആശുപത്രിയിൽ നിന്ന് തന്നെയാണ് അണുബാധ ഉണ്ടായതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യുവതിയുടെ ബന്ധുക്കൾ. എന്നാൽ ഈ വാദങ്ങൾ എല്ലാം പൂർണ്ണമായും തള്ളുന്നതാണ് വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ട്. ആശുപത്രി എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും അണുബാധക്ക് കാരണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix