Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് അപകടം; ഒരാൾ മരിച്ചു

ആലപ്പുഴ: അരൂർ–തുറവൂർ ദേശീയപാത ഉയരപ്പാത നിർമ്മാണപ്രദേശത്ത് പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഒരാൾ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. രണ്ട് ഗർഡറുകളാണ് താഴേക്ക് പതിച്ചത്. ഒന്ന് പിക്കപ് വാനിന് പൂർണമായും മറ്റൊന്ന് ഭാഗികമായും മേൽവശത്ത് പതിച്ച നിലയിലായിരുന്നു. ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തിക്കിടയിലാണ് സംഭവം നടന്നത്. തമിഴ്നാട്ടിൽ നിന്ന് മുട്ട കയറ്റി എറണാകുളത്ത് ഇറക്കിയ ശേഷം ആലപ്പുഴയിലേക്കു മടങ്ങുകയായിരുന്ന പിക്കപ് വാനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് കരാർ കമ്പനിയുടെ അനാസ്ഥയാണ് കാരണമെന്ന് വാഹനയുടമ ആരോപിച്ചു. […]
Read more

കൊച്ചി നഗരത്തിന് വെള്ളം മുട്ടിക്കരുത്

തമ്മനത്ത് നടന്ന ടാങ്ക് ദുരന്തം കേരളത്തിലെ പൊതുമേഖലാ അടിസ്ഥാന സൗകര്യങ്ങളുടെ അവഗണനയുടെ മറ്റൊരു ഉദാഹരണമാണ്. 40 വർഷം പഴക്കമുള്ള വാട്ടർ അതോറിറ്റിയുടെ ടാങ്ക് തകർന്നത് യാദൃശ്ചികമല്ല, മറിച്ച് പതിറ്റാണ്ടുകളായി നടന്ന പരിചരണക്കുറവിന്റെയും മേൽനോട്ടമില്ലായ്മയുടെയും ഫലമാണ്. കോടികളുടെ വിലമതിക്കുന്ന പദ്ധതികൾ നടപ്പാക്കുമ്പോൾ നിലവിലുള്ള സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതർ പരാജയപ്പെടുന്നു എന്നതാണ് സത്യം. ഭാഗ്യം കൊണ്ട് മാത്രമാണ് ഇത്തവണ വലിയ മനുഷ്യദുരന്തം ഒഴിവായത്. കേരളത്തിൽ ഇനിയും പഴക്കം ചെന്ന ടാങ്കുകളും അറ്റകുറ്റപ്പണിയില്ലാതെ നിൽക്കുന്ന മറ്റ് സംവിധാനങ്ങളും ഉണ്ട്. ഇത് […]
Read more

യുക്രൈനിനെ കീഴടക്കി റഷ്യ

കിഴക്കൻ യുക്രൈനിലെ പോക്രോവ്‌സ്‌ക് നഗരം റഷ്യൻ സൈന്യം പൂർണമായും കൈയ്യടക്കി. രണ്ടരവർഷത്തോളം നീണ്ടുനിന്ന യുദ്ധത്തിൽ ഏറെ നാളിന് ശേഷം റഷ്യയ്ക്കുള്ള വലിയ മുന്നേറ്റമാണിത്. യുക്രൈന്റെ പ്രതിരോധം പൊളിച്ച്, റഷ്യൻ സേന നേരെ നഗരത്തിലേക്ക് കയറി. അങ്ങനെ, യുദ്ധത്തിന്റെ പടവുകൾ വീണ്ടും റഷ്യയുടെ ഭാഗത്തേക്ക് തിരിഞ്ഞു തുടങ്ങി. എന്നാൽ, പോക്രോവ്‌സ്‌കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഇപ്പോഴും കടുത്ത ഏറ്റുമുട്ടലുകൾ തുടരുകയാണ്. മുമ്പ് ക്രാസ്നോർമിസ്ക് എന്നും ഗ്രിഷിനോ എന്നും അറിയപ്പെട്ടിരുന്ന പോക്രോവ്സ്ക്, യുക്രൈനിലെ ഡൊണെറ്റ്സ്ക് ഒബ്ലാസ്റ്റ് റയോണിന്റെ ഒരു നഗരവും ഭരണ […]
Read more

ധ്യാന ദമ്പതികൾക്കിടയിൽ തമ്മിലടി; ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്

തൃശ്ശൂർ: ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷന്റെ നടത്തിപ്പുകാർ ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫും തമ്മിൽ കുടുംബ തർക്കത്തിനിടയിൽ തമ്മിലടി. മാരിയോ ജോസഫ് മര്‍ദിച്ചെന്ന് ജിജി പരാതി നല്‍കിയതിനെ തുടർന്ന് പൊലീസ് കേസ് എടുത്തു. സംഭവത്തിൽ മാരിയോ ജോസഫും ജിജിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. പൊലീസിന്റെ വിശദപരിശോധന ഇപ്പോഴും തുടരുകയാണ്. തൊഴിൽ തർക്കത്തെത്തുടർന്ന് ഒമ്പത് മാസമായി അകന്നു കഴിയുകയായിരുന്നു ഇരുവരും. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനായി ജിജി കഴിഞ്ഞ 25 ന് മാരിയോ ജോസഫിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു മർദനം.
Read more

ചൈനയില്‍ അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ പാലം തകര്‍ന്നു

ബെയ്ജിങ്: ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ പുതുതായി നിർമിച്ച ഹോങ്ചി പാലം മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നു. ഈ വർഷം സെപ്റ്റംബറിൽ തുറന്ന പാലത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങളാണ് കഷണങ്ങളായി തകർന്ന് താഴെ നദിയിലേക്ക് വീണത്. മധ്യ ചൈനയെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ദേശീയപാതയുടെ ഭാഗമായ പാലത്തിന്റെ തകർച്ചയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സംഭവത്തിൽ, പാലത്തിൻ്റെ അടിത്തറ ശക്തമായ മണ്ണിടിച്ചിലിനെ താങ്ങാൻ കഴിഞ്ഞില്ല, ഇതോടെ പാലത്തിന്റെ ഒരു ഭാഗം ഉടനടി താഴെ നദിയിലേക്ക് തകർന്നു.
Read more

കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം

കൊല്ലം: കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. തിരുവനന്തപുരം-കൊല്ലം ദേശീയപാതയോട് ചേർന്ന ഫ്ലക്സ് കടയിലാണ് തീപിടിച്ചത്. തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. തീപിടിത്തം നടന്ന കടയോട് ചേർന്ന് വസ്ത്ര നിർമാണശാലകളടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആയതിനാൽ മറ്റ് സ്ഥാപനങ്ങളിലേയ്ക്ക് തീ പടരാതിരിക്കാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ നടപടികൾക്ക് നേതൃത്വം നൽകും.
Read more

ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഹോം ഡെലിവറി ബൈക്കുമായി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി മരിച്ചു. മംഗലാപുരം സ്വദേശി ഗണേഷ് കുമാർ ആണ് മരിച്ചത്. അൽ അഹസയിലെ ഹുഫൂഫിലെ സെൻട്രൽ ഫിഷ് മാർക്കറ്റിൽ 20 വർഷമായി ജോലി ചെയ്തുവരികയായിരുന്നു ഗണേഷ്. ഹോം ഡെലിവറി സർവീസ് നടത്തുന്ന ഒരു കമ്പനിയിലെ ഡെലിവറി ബോയ് ഓടിച്ചിരുന്ന ബൈക്കാണ് ഇടിച്ചത്. പരിക്കേറ്റ ഗണേഷിനെ ഉടൻ തന്നെ ഹസയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കയാണ് മരണം […]
Read more

മാവൂരിൽ യുഡിഎഫ് സീറ്റ്‌ വിഭജനം പൂർത്തിയായി

കോഴിക്കോട്:അടുത്തമാസം 11ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി മാവൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. യുഡിഎഫിനുള്ളിൽ കോൺഗ്രസും മുസ്ലിം ലീഗും കേരള പ്രവാസി അസോസിയേഷനും ആർ.എം.പി.ഐയും തമ്മിലാണ് ധാരണയായിരിക്കുന്നത്.മൊത്തം 19 വാർഡുകളുള്ള മാവൂർ പഞ്ചായത്തിൽ കോൺഗ്രസ് മത്സരിക്കുന്നത് 1, 7, 10, 11, 13, 15, 17, 18 വാർഡുകളിലായിരിക്കും.മുസ്ലിം ലീഗ് മത്സരിക്കുന്നത് 2, 3, 4, 5, 8, 12, 14 വാർഡുകളിലായി.കേരള പ്രവാസി അസോസിയേഷൻ 6, 9 വാർഡുകളിലും ആർ.എം.പി.ഐ 19-ാം […]
Read more

എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; സംഭവം കുവൈത്തില്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദല്ലി മേഖലയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളി തൊഴിലാളികള്‍ മരിച്ചു.ജോലിക്കിടെ പെട്ടെന്ന് ഉണ്ടായ അപകടത്തിൽ തലക്ക് ഗുരുതരമായ പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് ഇരുവരുടെയും മരണം സംഭവിച്ചത്. തിരുവന്തപുരം സ്വദേശി സുനില്‍ സോളമന്‍ തൃശൂര്‍ നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും ഖനന മേഖലയിലെ കരാര്‍ ജീവനക്കാരായിരുന്നു. മൃതദേഹങ്ങള്‍ ജഹ്റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന്‍റെ കാരണം അന്വേഷിക്കുന്നതിനായി അധികൃതര്‍ വിശദമായ പരിശോധന ആരംഭിച്ചു.
Read more

കോഴിക്കോട് പുനരധിവാസ കേന്ദ്രത്തിലെ മൂന്ന് പെൺകുട്ടികളെ കാണാതായി

കോഴിക്കോട്: നഗരത്തിലെ പുനരധിവാസ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തിലാണ് സംഭവം നടന്നത്. കാണാതായവർ 11, 12, 13 വയസ്സുള്ള പെൺകുട്ടികളാണ്. ഇവർ രാവിലെ സ്കൂളിലേക്ക് പോയെങ്കിലും സ്കൂളിലെത്തിയിട്ടില്ലെന്നാണ് വിവരം. രണ്ട് കുട്ടികൾ നടക്കാവ് ഗേൾസ് സ്കൂളിലും ഒരാൾ ചാലപ്പുറം സ്കൂളിലുമാണ് പഠിക്കുന്നത്. സംഭവത്തിൽ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix