Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ക്രെയിൻ സ്കൂട്ടറിൽ തട്ടി യുവതി മരിച്ചു; സംഭവം അരുവാപ്പുലത്ത്

പത്തനംതിട്ട: ക്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. അരുവാപ്പുലം തോപ്പിൽ സ്വദേശിയായ രാജി ആണ് മരിച്ചത്. പത്തനംതിട്ട കോന്നി റോഡിലെ അരുവാപ്പുലത്ത് വച്ചാണ് അപകടം നടന്നത്. യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അറിയിച്ചു.
Read more

സ്വർണ്ണ പാളി വിവാദം: കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിൽ നിന്നുള്ള സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പുതിയ അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് എസ്ഐടി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടുനൽകും. ശബരിമല ദ്വാരപാല ശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിലാണ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. കട്ടിള കടത്തി സ്വർണം മോഷ്ടിച്ച കേസിലെ അറസ്റ്റ് ഇപ്പോഴാണ് നടപ്പായത്. ഇന്നലെ സ്വർണ കവർച്ചയുമായി […]
Read more

ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടി ഇലക്ട്രിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന കടയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സികെജി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിപ്പയർ സ്ഥാപനമായ ‘സിദ്ര’യുടെ ഉടമസ്ഥനായ ഷിജാദ് ആണ് മരിച്ചത്. കടയുടെ ഷട്ടർ പകുതി തുറന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധനയ്ക്കായി അകത്ത് പ്രവേശിച്ച ജീവനക്കാരനാണ് ഷിജാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച കടകൾക്ക് അവധി ആയതിനാൽ ബിൽഡിംഗിൽ മറ്റു ആളുകൾ ഉണ്ടായിരുന്നില്ല. പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് […]
Read more

ടിപ്പർ ലോറി ബസിലേക്ക് ഇടിച്ചുകയറി 17 പേർ മരിച്ചു; സംഭവം തെലങ്കാനയിൽ

തെലങ്കാന: രംഗാരെഡ്ഡി ജില്ലയിലെ മിർസാഗുഡയിൽ ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപ്പറേഷന്റെ ബസിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 17 പേർ മരിച്ചു. ഹൈദരാബാദ് ബീജാപൂർ ദേശീയപാതയിലാണ് സംഭവം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ ലോറി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Read more

മൂന്ന് ദിവസം മുമ്പ് കടലിൽ നിന്ന് കാണാതായ 12 കാരൻ്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ 12 കാരന്റെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ അമ്പലത്തുമ്പൂല സെന്റ് ആന്റണീസ് കുരിശടിക്ക് സമീപം, റോസി ഹൗസിൽ താമസിക്കുന്ന പത്രോസിന്റെയും ഡയാനയുടെയും മകൻ ജോബിൾ ആണ് മരിച്ചത്. മത്സ്യ തൊഴിലാളികളാണ് കടലിൽ ഒഴുകിക്കൊണ്ടിരുന്ന മൃതദേഹം കണ്ടെത്തി പൊലീസിനെ വിവരം അറിയിച്ചത്. അടിമലത്തുറ ലൂയിസ് മെമ്മോറിയൽ യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ജോബിളിനെ ഒക്ടോബർ 31-ന് വൈകിട്ട് 4.30 ഓടെയാണ് കാണാതായത്. സ്കൂൾ വിട്ടു വീട്ടിലെത്തിയതിന് ശേഷം ബന്ധുവായ […]
Read more

പുനെയിൽ നിയന്ത്രണം വിട്ട കാർ മെട്രോ തൂണിലിടിച്ച് 3 പേർ മരിച്ചു

പുനെ: നിയന്ത്രണം വിട്ട കാർ മെട്രോ തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പുനെയിലെ ബന്ദ് ഗാർഡൻ മെട്രോ സ്റ്റേഷൻ സമീപമാണ് സംഭവം നടന്നത്. വാഹനം തൂണിൽ ഇടിക്കുന്നതിന് മുമ്പ് നിയന്ത്രണം വിട്ട് വഴിയരികിൽ കറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. യാഷ് ബണ്ഡാരി, ഹൃത്തിക്ക് ഭണ്ഡാരി എന്നിവരാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്. ഇവർ ബന്ധുക്കളാണ്. കുശ്വന്ത് ടെക്വാനിയെ ​ഗുരുതര പരിക്കുകളോടെ സസൂൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ […]
Read more

ടെമ്പോ ട്രാവലർ ട്രക്കിലിടിച്ച് 15 പേർ മരിച്ചു; സംഭവം രാജസ്ഥാനിൽ

ജയ്പൂർ: രാജസ്ഥാനിലെ ഫാലോടിയിൽ ടെംപോ ട്രാവലറും നിർത്തിയിട്ടിരുന്ന ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭാരത് മാല ദേശീയപാതയിലെ മറ്റോഡ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ബിക്കാനിറിലെ കോലായത്ത് ക്ഷേത്ര ദർശനം പൂർത്തിയാക്കി മടങ്ങുന്ന വഴിയിലായിരുന്നു അപകടം. മരിച്ചവരും പരിക്കേറ്റവരും ജയ്പൂരിലെ സർസഗർ പ്രദേശത്തെ സ്വദേശികളാണ്. 15 പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ ആദ്യം ഓസിയാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തുടര്‍ചികിത്സയ്ക്കായി ജയ്പൂരിലേക്ക് മാറ്റിയതായി ജോധ്പൂർ […]
Read more

സ്വർണ്ണ പാളി വിവാദം: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണ്ണം കവർച്ച കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. റിമാൻഡിൽ കഴിയുന്ന പ്രതിയുടെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണം സംഘം റാന്നി കോടതിയെ സമീപിക്കും. കേസിന്റെ ആദ്യഘട്ടത്തിൽ ഉണ്ണികൃഷ്ണൻ പോട്ടി 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതോടൊപ്പം, ഈ കേസിലെ മറ്റൊരു പ്രതിയായ മുരാരി ബാബു ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Read more

ഗാസയിലേക്ക് സഹായവുമായി പോയ ട്രക്കുകൾ തട്ടിയെടുത്ത് ഹമാസ്

ഗാസ: വെടിനിർത്തൽ കരാറിനിടയിൽ ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോയ ട്രക്കുകൾ ഹമാസ് തട്ടിയെടുക്കുന്നതിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്ക. മനുഷ്യാവകാശ സഹായ വാഹനം നിയന്ത്രണ രേഖയിലൂടെ കടന്നുപോകുന്ന സമയത്താണ് നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ പാലിക്കുന്നതിനെക്കുറിച്ച് നിരീക്ഷണം നടത്തുകയായിരുന്നു ഡ്രോണാണ് ദൃശ്യങ്ങൾ പകർത്തിയത്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് ആണ് പ്രസിദ്ധീകരിച്ചത്. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും അത്യാവശ്യ സാമഗ്രികളും എത്തിക്കുന്നതിന് വേണ്ടി സഞ്ചരിക്കുകയായിരുന്ന സംഘത്തെ ലക്ഷ്യമിട്ടാണ് ഈ ആക്രമണമെന്നുമാണ് യു.എസ് ആരോപിക്കുന്നത്.
Read more

മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം; രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം: വീട്ടമ്മയുടെ മുഖത്ത് പെപ്പർ സ്പ്രേ പ്രയോഗിച്ച് മാലപ്പൊട്ടിക്കാനുള്ള ശ്രമം നടത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര സ്വദേശികളായ അൽ അസർ, നൗഷാദ് എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മുണ്ടേല സ്വദേശിയായ സുലോചനയുടെ മാലയാണ് ഇവർ തട്ടിയെടുക്കാൻ ശ്രമിച്ചത്. വീട്ടിലേക്കു പോകാൻ നെടുമങ്ങാട്ട് കാത്തുനിന്നിരുന്ന സുലോചനയോട്, മുണ്ടേലയിലേക്കാണെന്ന് പറഞ്ഞ് ഇവർ ഓട്ടോയിൽ കയറ്റി. പിന്നാലെ കൊക്കോതമംഗലത്ത് എത്തിയപ്പോൾ സുലോചനയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചു. സുലോചനയുടെ നിലവിളി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix