Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് വയോധികനെ കൊലപ്പെടുത്തി

ഭുവനേശ്വർ: ഒഡിഷയിൽ മന്ത്രവാദത്തിന്റെ പേരിൽ വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് ചന്ദക പ്രദേശത്ത് സംഭവം നടന്നത്. ചന്ദക സംരക്ഷിത വനപരിധിയിൽ നിന്ന് വെള്ളിയാഴ്ച മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയതോടെയാണ് കേസിന് പിന്നിലെ സത്യം പുറത്ത് വരുന്നത്. അസ്ഥികൂടത്തിനൊപ്പം ലഭിച്ച കഴുത്തിലെ ആഭരണത്തിന്റെ അടിസ്ഥാനത്തിൽ ബൽറാം ദിയോഗ് എന്നയാളാണ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ മകൻ തിരിച്ചറിഞ്ഞതായി ഭുവനേശ്വർ-കട്ടക്ക് പൊലീസ് കമീഷണർ എസ് ദേവ് ദത്ത സിംഗ് പറഞ്ഞു. സെപ്തംബർ 30 രാത്രി മുതൽ […]
Read more

ഇരട്ടസഹോദരങ്ങളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ചിറ്റൂരിൽ

പാലക്കാട്: ചിറ്റൂരിൽ കാണാതായ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. ചിറ്റൂർ സ്വദേശിയായ കാശി വിശ്വനാഥന്റെ മക്കൾ ലക്ഷ്മണനും രാമനുമാണ് മരിച്ചത്. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ഇരുവരെയും ഇന്നലെ വൈകിട്ട് മുതൽ കാണാതായിരുന്നു. പതിവുപോലെ വീട്ടിൽ നിന്നും പോയ ഇവർ തൊട്ടടുത്ത അമ്പലത്തിലെത്തി വിളക്ക് കൊളുത്തിയിരുന്നു. തുടർന്നാണ് ഇവരെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ചിറ്റൂർ ശിവൻകോവിലിന്റെ കുളത്തിൽ നിന്ന് ലക്ഷ്മണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്തയാളായ രാമന്റെ മൃതദേഹം മണിക്കൂറുകൾ […]
Read more

കെനിയയിൽ മണ്ണിടിച്ചിൽ; 21 പേർ മരിച്ചു

നൈറോബി: കെനിയയുടെ പടിഞ്ഞാറൻ താഴ്വരയിലെ ചെസോങ്കോച്ചിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 21 പേർ മരിച്ചു, 30 പേരെ കാണാതായി. കഴിഞ്ഞ ദിവസങ്ങളായി തുടർച്ചയായി പെയ്ത കനത്ത മഴയാണ് ദുരന്തത്തിന് കാരണമായത്. എൽഗെയോ മറാക്വെറ്റ് കൗണ്ടിയിലെ കുന്നിൻപ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ 1,000ത്തിലധികം വീടുകൾ തകർന്നുവീണു. റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും തകർച്ച രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാക്കി. ഗുരുതരാവസ്ഥയിലുള്ള 20 പേരെ എയർലിഫ്റ്റ് ചെയ്ത് എൽഡോറെറ്റ് നഗരത്തിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മണ്ണിടിച്ചിലിന് വളരെ സാദ്ധ്യതയുള്ള മേഖലയാണ് ചെസോങ്കോച്ച്. ഇതുവരെ നിരവധി ദുരന്തങ്ങൾ ഇവിടം […]
Read more

ഓഫിസിൽ ലൈറ്റ് ഓഫാക്കൽ തർക്കം; ഐടി ജീവനക്കാരൻ മാനേജറെ കൊലപ്പെടുത്തി

ബെംഗളൂരു: ജോലിസ്ഥലത്ത് ലൈറ്റ് ഓഫ് ചെയ്യുന്നതുമായുണ്ടായ തർക്കത്തിനൊടുവിൽ മാനേജരെ കൊലപ്പെടുത്തി ഐടി ജീവനക്കാരൻ. എം.സി. ലേയൗട്ടിന് സമീപമുള്ള ഡിജിറ്റൽ വാൾട്ട് & ഫോട്ടോ എഡിറ്റിംഗ് സ്ഥാപനത്തിലാണ് സംഭവം. ആന്ധ്രാപ്രദേശ് നയന്ദഹള്ളി സ്വദേശിയും ടെക്നിക്കൽ എക്സിക്യൂട്ടീവുമായ സോമല വംശി, ചിത്രദുർ​ഗ സ്വദേശി ഭീമേഷ് ബാബുവിനെ ഡംബൽ ഉപയോ​ഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. എഡിറ്റിംഗ് ജോലിക്കിടെ ലൈറ്റ് ഓഫാക്കണമെന്ന് ബാബു പറഞ്ഞതിനെ തുടർന്ന് ഉണ്ടായ തർക്കം വംശിയെ പ്രകോപിപ്പിച്ചതായി പൊലീസ് അറിയിച്ചു. ദേഷ്യത്തിൽ ഇയാൾ […]
Read more

എൽവിഎം3 എം5 വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ട: നാവികസേനയ്ക്കായി നിർണായക വാർത്താവിനിമയ ഉപഗ്രഹം വഹിച്ചുള്ള എൽവിഎം3 എം5 ദൗത്യം ഇന്ന് വിക്ഷേപണത്തിനൊരുങ്ങുന്നു. വൈകുന്നേരം 5.27ന് സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡിലായിരിക്കും വിക്ഷേപണം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ ഉപഗ്രഹത്തിന്റെ ചിത്രങ്ങളോ, കൂടുതൽ വിശദാംശങ്ങളോ ഐഎസ്ആർഓ ഇക്കുറി പുറത്തുവിട്ടിട്ടില്ല. 4,400 കിലോഗ്രാം ഭാരമുള്ള സി.എം.എസ്-03 ഉപഗ്രഹം ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ വാർത്താവിനിമയ ശേഷി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്രയും രഹസ്യാത്മകതയോടെയുള്ള ദൗത്യം ഐഎസ്ആർഓയുടെ ചരിത്രത്തിൽ അപൂർവമാണെന്ന് വിലയിരുത്തുന്നു. 2025ലെ ഐഎസ്ആർഓയുടെ നാലാമത്തെ ദൗത്യമാണ് ഈ […]
Read more

ബ്രിട്ടനിൽ ട്രെയിനിൽ കത്തിക്കുത്ത് അക്രമണം; 12 പേർക്ക് പരിക്ക്

ലണ്ടൻ: കേംബ്രിഡ്ജ്ഷയർ പ്രദേശത്ത് ട്രെയിനിൽ നടന്ന കത്തി അക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. ഒൻപത് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ‘നടുക്കുന്ന ആക്രമണം’ എന്ന് വിശേഷിപ്പിച്ചു. പ്രാദേശിക സമയം വൈകുന്നേരം 6.25 ഓടെ ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടനിലെ കിംഗ്സ് ക്രോസിലേക്കുള്ള തിരക്കേറിയ സർവീസിലായിരുന്നു സംഭവം നടന്നത് . സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇത് ഭീകരാക്രമണമാണോയെന്ന കാര്യത്തിൽ […]
Read more

പിഎം ശ്രീ വിവാദത്തിന് ശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം  ഇന്ന്

തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിലെ താൽക്കാലിക പ്രശ്ന പരിഹാര ശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന്. കരാർ ഒപ്പിടലിൽ ഉണ്ടായ വിവാദത്തെ കുറിച്ച് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടിവന്ന സാഹചര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കും. കരാർ ഏകപക്ഷീയമായി ഒപ്പിട്ടതിനെതിരെ ആർജെഡി ചോദ്യം ഉയർത്തുമെന്ന് സൂചനയുണ്ട്. സിപിഐ നേരത്തെ മുന്നണി വിശ്വാസത്തിൽ പെടാതെ സർക്കാർ മുന്നോട്ട് പോയതിൽ അസന്തോഷം പ്രകടിപ്പിച്ചെങ്കിലും സമവായ നിലപാടിന്റെ പശ്ചാത്തലത്തിൽ വിമർശനം ഇന്ന് കടുപ്പിക്കില്ലെന്നാണ് വിലയിരുത്തൽ. കേന്ദ്ര ഫണ്ട് നഷ്ടപ്പെടുമോയെന്ന ആശങ്കയും യോഗത്തിൽ ചർച്ചയാവും. വൈകിട്ട് […]
Read more

ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ

ന്യൂഡൽഹി: പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സൂപ്പർ താരം രോഹൻ ബൊപ്പണ്ണ. ഇരുപത് വർഷത്തിലേറെയായി ദേശീയ-അന്തർദേശീയ വേദികളിൽ തിളങ്ങിയ ബൊപ്പണ്ണയുടെ അവസാന മത്സരം പാരീസ് മാസ്റ്റേഴ്‌സിലായിരുന്നു. കസാക്കിസ്ഥാന്റെ അലക്സാണ്ടർ ബുബ്ലിക്കിനൊപ്പമുള്ള ഡബിൾസിൽ ആദ്യ റൗണ്ടിൽ തോൽവിയേറ്റുവാങ്ങിയതോടെയാണ് കരിയറിന് വിരാമമിട്ടത്. “എ ഗുഡ്‌ബൈ… ബട്ട് നോട്ട് ദി എൻഡ്” എന്ന തലക്കെട്ടിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വൈകാരിക കുറിപ്പിൽ തന്റെ ജന്മനാടായ കൂർഗിൽ നിന്ന് ലോക ടെന്നീസിലേക്കുള്ള യാത്രയെപ്പറ്റി ബൊപ്പണ്ണ പറയുന്നു. 2024-ൽ ഓസ്‌ട്രേലിയൻ ഓപ്പൺ […]
Read more

മലയാളത്തിൽ പുതിയ 5 ഓൺലൈൻ കോഴ്സുകൾ ആരംഭിച്ച് കാലിക്കറ്റ് സർവകലാശാല

തേഞ്ഞിപ്പലം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സർവകലാശാല മലയാളത്തിൽ അഞ്ച് പുതിയ ഓൺലൈൻ കോഴ്സുകൾ അവതരിപ്പിച്ചു. യുജിസിയുടെ ‘സ്വയം’ പ്ലാറ്റ്‌ഫോമിൽ സൗജന്യമായി പ്രസിദ്ധീകരിച്ചതായി എഡ്യൂക്കേഷണൽ മൾട്ടിമീഡിയ റിസർച് സെന്റർ ഡയറക്ടർ ദാമോദർ പ്രസാദ് അറിയിച്ചു. ജനുവരി മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനായി ഡിസംബറിൽ അപേക്ഷകൾ സ്വീകരിക്കും. ഗ്രീൻ കെമിസ്ട്രി, കേരളചരിത്രം (12 സിഇ), കേരളത്തിലെ ടൂറിസവും സാംസ്കാരിക പൈതൃകവും, ജിയോഇൻഫർമാറ്റിക്‌സ് പരിചയം, ടൂറിസം കോൺസെപ്റ്റ് എന്നീ വിഷയങ്ങളിലായാണ് കോഴ്സുകൾ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ അഞ്ചു ഭാഷകളിൽ ഓൺലൈൻ കോഴ്സുകൾ വികസിപ്പിക്കാൻ യുജിസി […]
Read more

ആന്ധ്രയിലെ അപകടത്തിൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഏകാദശി ദർശനത്തിനായി വലിയ തോതിൽ ഭക്തർ ഒത്തുകൂടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ദുരന്തത്തിന് കാരണമെന്ന് പ്രാഥമിക വിവരം. സംഭവത്തിൽ പത്ത് പേർ മരിച്ചു.പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. സർക്കാരിന്റെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതായി അധികൃതർ അറിയിച്ചു. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix