Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ചേർത്തല ഹോട്ടൽ അക്രമണം; കാപ്പാ കേസിൽ ഉൾപ്പെട്ട രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ: ചേർത്തല ഹോട്ടലിൽ നടന്ന അക്രമണവുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതികളാണ് പിടിയിലായത്. ചേർത്തല കൂമ്പായിൽ വീട്ടിൽ അഭിറാം, ചിറ്റേഴുത്ത് വീട്ടിലെ ദീപേഷ് ദീപു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയിൽ നിന്ന് കാപ്പാ ഉത്തരവോടെ നാടുകടത്തിയ ഇവർ, ഉത്തരവ് തീർന്ന ഉടൻ തന്നെ തിരിച്ചെത്തി കുറച്ച് ദിവസത്തിനകം വീണ്ടും നഗരത്തിൽ അക്രമം തുടങ്ങുകയായിരുന്നു. ചേർത്തല ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന്റെ […]
Read more

കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബർ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

കോഴിക്കോട്: സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വർധനവിനെ തുടർന്ന് കോഴിക്കോട് ജില്ലയെ സൈബർ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻറർ. ദക്ഷിണേന്ത്യയിൽ സൈബർ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണത്തിൽ ഏഴാം സ്ഥാനത്താണ് കോഴിക്കോട് ജില്ല. ജില്ലയിലെ സൈബർ സാമ്പത്തിക തട്ടിപ്പുകൾ കൂടിയതോടെയാണ് പ്രഖ്യാപനം കണക്കുകൾ പ്രകാരം ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ 4083 പരാതികളിൽ 13 കോടിയിലധികം രൂപയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ കൈക്കലാക്കിയത്. വ്യാജ ഓൺലൈൻ ട്രേഡിംഗ് സ്കീമുകളും നിക്ഷേപ […]
Read more

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; ഈ മാസം റിപ്പോർട്ട് ചെയ്തത് 12 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്കജ്വര മരണം. കൊല്ലം പാലത്തറ സ്വദേശിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ മരിച്ചത്. ഈ മാസം ഇതുവരെ 12 പേരാണ് അമീബിക്ക് മസ്തിഷ്കജ്വരം മൂലം മരിച്ചത്. ഒക്ടോബറിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ചിറയിൻകീഴ് അഴൂർ സ്വദേശി രോഗബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. സോഡിയം കുറവിനെ തുടർന്ന് പ്രവേശിപ്പിച്ച ഇവർക്ക് 10 ദിവസം മുമ്പ് നടത്തിയ പരിശോധനയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല.
Read more

ഫ്രഷ് കട്ട് പ്ലാന്റ്; 7 ദിവസത്തേക്ക് നിരോധനാജ്ഞ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതിനെ തുടർന്ന് പ്രദേശത്ത് സംഘർഷസാധ്യത വിലയിരുത്തി ഏഴുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്ലാന്റിന്റെ 300 മീറ്റർ ചുറ്റളവ്, പ്ലാന്റും അമ്പായത്തോടും തമ്മിലുള്ള റോഡിന്റെ ഇരുവശങ്ങളിലായി 50 മീറ്റർ പ്രദേശം, അമ്പായത്തോട് ജംഗ്ഷനിലെ 100 മീറ്റർ ചുറ്റളവ് എന്നിവ നിരോധനാജ്ഞയുടെ പരിധിയിലാണ്. ഈ മേഖലകളിൽ നാലോ അതിലധികമോ ആളുകൾ ഒന്നുചേരുന്ന പ്രതിഷേധങ്ങൾ, പൊതുപരിപാടികൾ, പ്രകടനങ്ങൾ എന്നിവ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. അതേസമയം, സമരസമിതി ഈ പരിധിക്ക് […]
Read more

റീൽസിനെ ചൊല്ലി തർക്കം; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച 7 പേർ ജുവനൈൽ ഹോമിലേക്ക്

മലപ്പുറം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ച സംഭവത്തിൽ 7 പേരെ പൊലീസ് ജുവനൈൽ ഹോമിലേക്ക് മാറ്റി. ബാല സംരക്ഷണ സമിതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്. വളവന്നൂർ യത്തീംഖാന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഹർഷിദാണ് കഴിഞ്ഞ വ്യാഴാഴ്ച മർദനമേറ്റത്. പരിക്കേറ്റ വിദ്യാർത്ഥി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഇൻസ്റ്റാഗ്രാമിൽ റീൽസ് പങ്കുവെച്ചതിനെച്ചൊല്ലിയ തർക്കമാണ് മർദ്ദനത്തിലേക്ക് വഴിമാറിയതെന്ന് പൊലീസ് അറിയിച്ചു. മർദ്ദനത്തിൽ പങ്കെടുത്തതും അതേ ക്ലാസിലെ വിദ്യാർത്ഥികളാണെന്നാണ് വിവരം.
Read more

മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസ്ഹറുദ്ദീൻ ഇനി തെലങ്കാന മന്ത്രി

ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന മന്ത്രിസഭയിൽ അംഗമായി. ഇന്ന് രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജിഷ്ണു ദേവ് വർമ സത്യവാചകം ചൊല്ലിക്കൊടുത്തു. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ആദ്യ മുസ്‌ലിം അംഗമാണ് അദ്ദേഹം. തന്നെ മന്ത്രിസഭയിൽ അംഗമാക്കിയതിൽ അസ്ഹറുദ്ദീൻ എഐസിസിക്കും മുഖ്യമന്ത്രിക്കും നന്ദി പറഞ്ഞു. രേവന്ത് റെഡ്ഡി അധികാരമേറ്റെടുത്തതിന് ശേഷം നടക്കുന്ന രണ്ടാമത്തെ മന്ത്രിസഭാ വികസനമാണിത്. നവംബർ 11-ന് ജൂബിലി ഹിൽസ് മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് […]
Read more

കുവൈത്തിൽ ലഹരിവസ്തുക്കളുമായി പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് പ്രദേശത്ത് മയക്കുമരുന്ന് കൈവശം വെച്ചിരുന്ന ഏഷ്യൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെൻറ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ആറ് കിലോഗ്രാം ഹെറോയിനും നാല് കിലോഗ്രാം മെത്താംഫെറ്റാമിനുമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. മയക്കുമരുന്ന് തൂക്കി തിട്ടപ്പെടുത്താൻ ഉപയോഗിച്ചിരുന്ന രണ്ട് ഡിജിറ്റൽ ഉപകരണങ്ങളും സ്ഥലത്ത് നിന്ന് കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ വിപണി മൂല്യം ഏകദേശം 1,70,000 കുവൈത്ത് ദിനാർആണ്. വിദേശ ക്രിമിനൽ സംഘങ്ങളുമായി ബന്ധം […]
Read more

ഉംറ വിസ നിയമങ്ങളിൽ പരിഷ്‌കരണം; 30 ദിവസത്തിനുള്ളിൽ പ്രവേശിക്കാത്തവർക്ക് വിസ റദ്ദാക്കും

ജിദ്ദ: ഉംറ വിസ സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പുതിയ വ്യവസ്ഥപ്രകാരം, ഉംറ വിസ ഇഷ്യൂ ചെയ്തതിനു ശേഷം 30 ദിവസത്തിനുള്ളിൽ തീർഥാടകൻ സൗദിയിൽ പ്രവേശിക്കാതിരുന്നാൽ വിസ സ്വയം റദ്ദാക്കപ്പെടും. അതേസമയം, സൗദിയിൽ പ്രവേശിച്ച തീർഥാടകർക്കു മൂന്നു മാസം വരെ രാജ്യത്ത് തങ്ങാനുള്ള അനുമതി ലഭിക്കും. നേരത്തെ, ഉംറ വിസ ലഭിച്ചശേഷം മൂന്നു മാസത്തിനുള്ളിൽ യാത്ര പൂർത്തിയാക്കാനാകുമായിരുന്നു. പുതിയ നിയമം അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. […]
Read more

സൗദിയിൽ 2025-ലെ ആദ്യ പകുതിയിൽ 6 കോടി സഞ്ചാരികൾ

റിയാദ്: 2025-ലെ ആദ്യ ആറുമാസങ്ങളിൽ സൗദി അറേബ്യ സന്ദർശിച്ചത് ആറ് കോടിയിലധികം സഞ്ചാരികളാണ്. 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.1 ശതമാനം വർധനവാണ് രേഖപ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. നാല് ശതമാനത്തിന്റെ വളർച്ചയോടെ 161.4 ബില്യൺ റിയാലിന്റെ വരുമാനം ടൂറിസം മേഖലയിലൂടെ രാജ്യത്തിന് ലഭിച്ചു. റിയാദും കിഴക്കൻ പ്രവിശ്യയുമാണ് ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങൾ. ഭൂരിഭാഗം യാത്രകളും മക്കയും മദീനയും ലക്ഷ്യമാക്കിയ മതസഞ്ചാരങ്ങളായും കുടുംബ സന്ദർശനങ്ങളായുമാണ്. വിദേശ സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്നത് ഇന്ത്യ, ഇന്തോനേഷ്യ […]
Read more

ഒമാനിൽ അബലോൺ മത്സ്യബന്ധനത്തിന് നിരോധനം

മസ്‌കറ്റ്: അബലോൺ മത്സ്യബന്ധനം താൽക്കാലികമായി നിരോധിച്ചുകൊണ്ട് ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ ജലാശയങ്ങളിൽ അബലോൺ മത്സ്യശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. നിരോധന കാലയളവ് അവസാനിക്കുന്നതുവരെ അബലോൺ മത്സ്യത്തിന്റെ ശേഖരണം, സംസ്കരണം, വിൽപ്പന, കയറ്റുമതി എന്നിവ മുഴുവൻ കർശനമായി വിലക്കിയിരിക്കുന്നു. എന്നാൽ മുൻ സീസണുകളിൽ പിടിച്ചെടുത്തതും ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തതുമായ മത്സ്യങ്ങൾക്കാണ് ഭാഗിക ഇളവ്. അത്തരം മത്സ്യങ്ങൾ കൈകാര്യം ചെയ്യുകയോ വിൽക്കുകയോ ചെയ്യുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix