Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കുവൈത്തിൽ 4000 വർഷം പഴക്കമുള്ള ദിൽമൺ ക്ഷേത്രം കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലക ദ്വീപിൽ വെങ്കലയുഗകാലത്തേതായ മറ്റൊരു ക്ഷേത്രം കൂടി കണ്ടെത്തിയതായി നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്‌സ് അറിയിച്ചു. ഏകദേശം 4,000 വർഷം പഴക്കമുള്ള ദിൽമൺ നാഗരികതയുടെ അവശിഷ്ടങ്ങളാണ് പുതിയ കണ്ടെത്തലിലൂടെ തെളിഞ്ഞത്. 2025ലെ പുരാവസ്തു ഖനന സീസണിന്റെ ഭാഗമായി കുവൈത്ത്-ഡാനിഷ് സംയുക്ത സംഘമായ മോസ്ഗാർഡ് മ്യൂസിയവുമായി സഹകരിച്ചാണ് ഖനനം നടത്തിയത്. കഴിഞ്ഞ സീസണിൽ കണ്ടെത്തിയ ക്ഷേത്രത്തിന്റെ താഴെയായി ദിൽമൺ നാഗരികതയുടെ ശൈലിയിൽ പൂർണരൂപത്തിലുള്ള വെങ്കലയുഗ ക്ഷേത്രം കണ്ടെത്താൻ സംഘത്തിന് കഴിഞ്ഞതായി […]
Read more

ക്യാൻസർ ഇല്ലാത്ത വീട്ടമ്മയുടെ മാറിടം മുറിച്ചു മാറ്റി

തൃശൂർ: ക്യാൻസർ ഇല്ലാത്ത സ്ത്രീയുടെ മാറിടം തെറ്റായ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുറിച്ചുമാറ്റിയെന്ന് പരാതി. തൃശൂർ വരന്തരപ്പിള്ളി സ്വദേശിനി ഷീജ പ്രഭാകരൻ ഡോക്ടറെയും ലബോറട്ടറിക്ക് എതിരെയും നിയമനടപടി ആരംഭിക്കാൻ ഒരുങ്ങുകയാണ്. 2024 ഫെബ്രുവരിയിലാണ് സംഭവം. മാറിടവേദനയെ തുടർന്ന് കൊടകര ശാന്തി ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയ ഷീജയ്ക്ക് സ്ഥാനാർബുദമെന്ന സംശയം ഉയർന്നതിനെ തുടർന്ന് ബയോപ്സി പരിശോധനയ്ക്ക് തൃശൂരിലെ ജീവാ ലബോറട്ടറിയിലേക്ക് സാമ്പിൾ അയച്ചു. ലബോറട്ടറി റിപ്പോർട്ടിൽ ഫലം പോസിറ്റീവ് ആയതോടെ, ഡോക്ടർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചു. തുടർന്ന് കൂടുതൽ സ്ഥിരീകരണത്തിനായി […]
Read more

ഇസ്രയേൽ വിദേശ മന്ത്രി ഇന്ത്യയിലേക്ക്

ജറുസലേം: ഗാസയിൽ സംഘർഷം തുടരുന്നതിനിടെ, ഇസ്രയേൽ വിദേശമന്ത്രി ഗിദയോൻ സാർ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കുന്നു. നവംബർ 4, 5 തീയതികളിൽ അദ്ദേഹം ന്യൂഡൽഹിയിൽ എത്തും. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെയും ഉൾപ്പെടെ ഉന്നതതല നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. സെപ്തംബറിൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ ഇന്ത്യ സന്ദർശന സമയത്ത് ഇരുരാജ്യങ്ങളും ഒപ്പുവെച്ച ഉഭയകക്ഷി നിക്ഷേപ ഉടമ്പടി (ബിഐടി) സംബന്ധിച്ച തുടർചർച്ചകളും ഈ സന്ദർശനത്തിൽ നടക്കും. വിവിധ മേഖലകളിൽ വിദഗ്‌ധ തൊഴിലാളികളുടെ […]
Read more

ചീനിക്കുഴി കൂട്ടക്കൊലപാതകം; പ്രതി ഹമീദിന് തൂക്കുകയർ വിധിച്ച് തൊടുപുഴ കോടതി

ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി അലിയാക്കുമന്നേൽ ഹമീദിന് വധശിക്ഷ വിധിച്ചു. തൊടുപുഴ അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ പത്ത് വർഷത്തെ തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി ഉത്തരവിട്ടു. മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റിൻ, അസ്ന എന്നിവർ അടങ്ങുന്ന നാല് കുടുംബാംഗങ്ങളെ ജീവനോടെ കത്തിച്ചൊടുക്കിയ കേസിലാണ് ഹമീദിന് ശിക്ഷ. 2022 മാർച്ച് 18നാണ് നാടിനെ നടുക്കിയ ഈ ക്രൂര കൂട്ടക്കൊല നടന്നത്. കുടുംബ വഴക്കും സ്വത്തുതർക്കവുമാണ് കൊലപാതകത്തിന് […]
Read more

വേസ്റ്റ് കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: കൊടിയത്തൂർ ആലുങ്ങലിൽ ഓഡിറ്റോറിയത്തിന്റെ വേസ്റ്റ് കുഴിയിൽ വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ആലുവ സ്വദേശിയായ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. മലപ്പുറം വണ്ടൂർ സ്കൂളിൽ പഠിച്ചുവരികയായിരുന്നു . കൊടിയത്തൂർ ബുഹാരി ഇസ്ലാമിക് സെന്റർ ഹോസ്റ്റലിൽ താമസിച്ചാണ് സിനാൻ പഠിച്ചിരുന്നത്. ഒക്ടോബർ 20നാണ് അപകടം നടന്നത്. കളിക്കുന്നതിനിടെ പന്ത് എടുക്കാൻ പോയപ്പോൾ മഴവെള്ളം നിറഞ്ഞ് മൂടിയിരുന്ന വേസ്റ്റ് കുഴിയിൽ വീഴുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സിനാൻ ഗുരുതരാവസ്ഥയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ […]
Read more

കൊച്ചിയിൽ ലഹരിവസ്തുക്കളുമായി സിനിമാ പ്രവർത്തകർ പിടിയിൽ

കൊച്ചി: സിനിമാ മേഖലയുമായി ബന്ധമുള്ള രണ്ടുപേരെ രാസലഹരി കേസിൽ എക്സൈസ് സംഘം കൊച്ചിയിൽ നിന്ന് പിടികൂടി. മെറി ബോയ്സ്’ എന്ന സിനിമയുടെ അണിയറപ്രവർത്തകരായ രതീഷും നിഖിലും ആണ് പിടിയിലായത്. ഇരുവരും കണ്ണൂർ സ്വദേശികളാണ്. രഹസ്യവിവരത്തെ തുടർന്ന് കുന്നത്തുനാട് സമീപത്തെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് ഗ്രാമിൽ അധികം എംഡിഎംഎയും ആറ് ഗ്രാമിൽ അധികം കഞ്ചാവും പിടിച്ചെടുത്തു. ലഹരിവസ്തുക്കൾ ഇവർക്ക് എവിടെനിന്നാണ് ലഭിച്ചതെന്നും പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നും […]
Read more

യുഎഇയിൽ പഞ്ചസാര ചേർന്ന പാനീയങ്ങൾക്ക് പുതിയ എക്സൈസ് നികുതി

ദുബായ്: അടുത്തവർഷം മുതൽ യുഎഇയിൽ പഞ്ചസാര ചേർത്ത പാനീയങ്ങൾക്ക് പുതിയ എക്സൈസ് നികുതി സംവിധാനം പ്രാബല്യത്തിൽ വരുന്നു. പാനീയങ്ങളിലെ പഞ്ചസാരയുടെ അളവനുസരിച്ച് നികുതി നിരക്ക് വ്യത്യാസപ്പെടുന്ന തരത്തിലാണ് പുതിയ നിയമം. 100 മില്ലിലിറ്ററിൽ 8 ഗ്രാമിലധികം പഞ്ചസാരയുള്ള പാനീയങ്ങൾക്ക് ഉയർന്ന നികുതിയും, 5 മുതൽ 8 ഗ്രാം വരെ പഞ്ചസാരയുള്ളവയ്ക്ക് മിതമായ നികുതിയും, 5 ഗ്രാമിൽ താഴെയുള്ളവയ്ക്ക് കുറഞ്ഞ നികുതിയും ഈടാക്കും. അതേസമയം, കൃത്രിമ മധുരം മാത്രം ഉപയോഗിക്കുന്നതോ പഞ്ചസാര ചേർക്കാത്തതോ ആയ പാനീയങ്ങൾക്കു നികുതി ബാധകമാകില്ല. […]
Read more

സോഫാ നിർമാണ ഫാക്ടറിയിൽ പൊട്ടിത്തെറി; തൊഴിലാളി മരിച്ചു

തിരുവനന്തപുരം: ഉറിയാക്കോട് പ്രദേശത്തെ സോഫാസെറ്റി നിർമാണ ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. മരിച്ചത് അസം സ്വദേശിയായ സരോജ് ആണ്. എച്ച്.എസ്. മാർക്കറ്റിന് സമീപമുള്ള ഫാക്ടറിയിൽ സോഫാ നിർമ്മാണത്തിനിടെ ഉപയോഗിച്ചിരുന്ന കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ സരോജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് സ്ഥലത്ത് പരിശോധന നടത്തിയ അധികൃതർ കംപ്രസർ പൊട്ടിത്തെറിയാണ് അപകടത്തിന് കാരണം എന്ന് സ്ഥിരീകരിച്ചു. മറ്റ് തൊഴിലാളികൾക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടില്ല.
Read more

മ്യാൻമറിൽനിന്നും രക്ഷപെട്ട 500 ഇന്ത്യക്കാർ തായ്ലൻഡിൽ തടവിൽ

യംഗോൺ: മ്യാൻമറിലെ കുപ്രസിദ്ധമായ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ സൈനിക ഭരണകൂടം നടത്തിയ വൻതോതിലുള്ള റെയ്ഡുകൾക്ക് പിന്നാലെ നൂറുകണക്കിന് വിദേശികൾ അതിർത്തി കടന്ന് രക്ഷപ്പെടുകയാണ്. ഇവരിൽ ഏകദേശം 500 പേർ ഇന്ത്യക്കാരാണെന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചർൺവിരാകുൽ സ്ഥിരീകരിച്ചു. മ്യാൻമറിലെ കെകെ പാർക്ക് സമുച്ചയത്തിലെ ഓൺലൈൻ തട്ടിപ്പ് സംഘത്തിൽ കുടുങ്ങിയിരുന്ന ഇവർ പടിഞ്ഞാറൻ തായ്‌ലൻഡിലെ മേ സോട്ടിൽ എത്തിച്ചേർന്നതായി അദ്ദേഹം പറഞ്ഞു. “ഇവരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാൻ ഇന്ത്യൻ സർക്കാർ ഒരു പ്രത്യേക വിമാനം അയക്കും,” എന്നും അനുതിൻ വ്യക്തമാക്കി. […]
Read more

ബ്രസീലിൽ ലഹരി മാഫിയയ്‌ക്കെതിരെ നടത്തിയ പൊലീസ് സൈനിക റെയ്ഡിൽ 132 മരണം

സാവോ പോളോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ ലഹരിമാഫിയയ്‌ക്കെതിരായ പൊലീസ്–സൈനിക സംയുക്ത റെയ്ഡിൽ മരണസംഖ്യ 132 ആയി ഉയർന്നു. നഗരത്തിലെ ലഹരിമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന കൊമാൻഡോ വെർമെലോ സംഘത്തെ ലക്ഷ്യം വച്ചുള്ള ഏറ്റവും വലിയ റെയ്‌ഡായിരുന്നു ഇത്. റിയോയിലെ പെൻഹയിലുൾപ്പെടെ നിരത്തുകൾ മൃതദേഹങ്ങളെക്കൊണ്ടു നിറഞ്ഞു. തെരുവുകൾ മൃതദേഹങ്ങളാൽ നിറഞ്ഞുകിടക്കുകയും, വെടിയേറ്റ് വീണ യുവാക്കളുടെയും, കുത്തേറ്റ് കൊല്ലപ്പെട്ടവരുടെയും മൃതദേഹങ്ങൾ കെട്ടിയിട്ട നിലയിലുമാണ് കണ്ടെത്തിയത്. ആക്രമണത്തിന്റെ ക്രൂരതയും വ്യാപ്തിയും രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധത്തിന് കാരണമായി. പൊലീസും ഹെലികോപ്റ്ററുകൾ വഴി എത്തിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix