Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഒമാനിൽ തൊഴിൽ ചട്ടങ്ങളിൽ വൻ മാറ്റം

തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഗുണകരമായ വമ്പൻ പരിഷ്കാരങ്ങളുമായി ഒമാൻ തൊഴിൽ മന്ത്രാലയം രംഗത്തെത്തി. തൊഴിൽ പെർമിറ്റ് നിരക്ക് കുറയ്ക്കുകയും, കാലാവധി ദീർഘിപ്പിക്കുകയും, നടപടികൾ ലളിതമാക്കുകയും ചെയ്യുന്ന പുതിയ ചട്ടക്കൂടാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. ഔദ്യോഗിക ഗസറ്റിൽ ഉത്തരവ് പ്രസിദ്ധീകരിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. സുൽത്താനേറ്റിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും, ബിസിനസ് ഉടമകൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കാനും, തൊഴിൽ ലൈസൻസിന്റെയും താമസകാലയളവിന്റെയും ഇടയിൽ പൊരുത്തം ഉറപ്പാക്കാനുമുള്ള സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് പുതിയ തീരുമാനങ്ങൾ. വൈകല്യമുള്ളവർ, സ്വയം […]
Read more

അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പ് കേസ്; നി‍ർണായക ഇടപെടലുമായി കലക്ടർ

പാലക്കാട്: അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പ് കേസിൽ കലക്ടർ ഇടപെട്ടു. ഭൂപരിഷ്കരണ നിയമം ലംഘിച്ച് മൂപ്പിൽ നായർ കുടുംബത്തിന് ഭൂമി പതിപ്പിച്ച സംഭവത്തെ തുടർന്ന്, മണ്ണാർക്കാട് മൂപ്പിൽ നായർ കുടുംബത്തിന്റെ പേരിലുള്ള ഭൂമി രജിസ്ട്രേഷൻ കലക്ടർ താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രജിസ്ട്രേഷനും കൈമാറ്റവും ഇനി പുതിയ ഉത്തരവ് ലഭിക്കുന്നതുവരെ നിർത്തിവെക്കാനാണ് കലക്ടറുടെ നിർദേശം. കോട്ടത്തറ വില്ലേജിൽ മൂപ്പിൽ നായർ കുടുംബാവകാശികൾ 575 ഏക്കർ ഭൂമി വിൽപ്പന നടത്തിയതിനെ തുടർന്ന് ലഭിച്ച പരാതിയെ അടിസ്ഥാനമാക്കിയുള്ള നടപടിയാണിത്. പത്ത് […]
Read more

ബംഗ്ലാദേശിനായി തുറമുഖം തുറന്ന് പാകിസ്ഥാൻ

ധാക്ക: ഇന്ത്യയുമായുള്ള വ്യാപാര പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ, പാകിസ്ഥാൻ ബംഗ്ലാദേശിന് നേരെ അപ്രതീക്ഷിത നീക്കം നടത്തി. ബംഗ്ലാദേശിന്റെ കയറ്റുമതികൾ കറാച്ചി തുറമുഖം വഴി നടത്താനുള്ള വാഗ്ദാനമാണ് ഇസ്ലാമാബാദ് മുന്നോട്ടുവെച്ചത്. ഇന്ത്യ ചണത്തിന്റെ കരമാർഗ ഇറക്കുമതി നിരോധിച്ച സമയത്താണ് ഈ നീക്കം നടന്നത്. ഏകദേശം ഇരുപത് വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും ചേർന്ന് ധാക്കയിൽ സംയുക്ത സാമ്പത്തിക കമ്മീഷൻ (JEC) യോഗം ചേർന്നതോടെയാണ് ഇരുരാജ്യങ്ങളും ഈ കരാറിലേക്കെത്തിയത്. 1971ലെ സ്വാതന്ത്ര്യ സമരത്തിന് ശേഷം ബന്ധം തണുത്തിരിക്കെയായിരുന്നു ഈ പുതിയ […]
Read more

പാർട്ട് ടൈം ജോലിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; പ്രതി പിടിയിൽ

തൃശൂർ: ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ റൂറൽ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കതിരൂർ പുളിയോട് സ്വദേശി സി. വിനീഷ് പിടിയിലായത്. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശിയായ ആദർശ് എന്നയാളെയാണ് പ്രതി വാട്സാപ്പ് വഴി സമീപിച്ചത്. ‘ഡി.ഡി.ബി. വേൾഡ് വൈഡ് മീഡിയ ഇന്ത്യ’ എന്ന കമ്പനിയുടെ പേരിൽ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും സ്റ്റാർ റേറ്റിംഗ് നൽകുന്ന ഓൺലൈൻ ജോലിയായിലൂടെ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്താണ് […]
Read more

വയോധികയുടെ മൃതദേഹം കിണറ്റിൽ ദുരൂഹമായി കണ്ടെത്തി

മലപ്പുറം: ഐക്കരപടി കുറിയേടത്ത് വയോധികയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാവിലെ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. കുടിവെള്ളത്തിനായി ഉപയോഗിക്കാത്ത കിണർ അയൽവാസികൾ ഇടയ്ക്കു പറമ്പ് നന്നാക്കാനോ വസ്ത്രം കഴുകാനോ ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. വെള്ളം എടുക്കാനെത്തിയ ഒരാൾ കിണറിൽ നിന്ന് ദുര്‍ഗന്ധം വരുന്നത് ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അഗ്നിശമനസേനയും പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു. അവിവാഹിതയായ […]
Read more

ഡൊണൾഡ് ട്രംപ്, ഷി ജിൻപിങ് കൂടിക്കാഴ്ച ഇന്ന്

ബെയ്ജിംഗ്: വ്യാപാരയുദ്ധവും താരിഫ് തർക്കവും ശക്തമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ഇന്ത്യൻ സമയം രാവിലെ ഏഴരയോടെയാണ് ചർച്ച നടക്കുക. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന കൂടിക്കാഴ്ച, ട്രംപ് വീണ്ടും അധികാരത്തിൽ എത്തിയതിന് ശേഷമുള്ള ഇരുരാജ്യ നേതാക്കളുടെ ആദ്യ നേരിട്ടുള്ള സംവാദമായിരിക്കും. യുഎസ്-ചൈന വ്യാപാരക്കരാറിൽ അന്തിമ ധാരണയാകുമോ എന്നതാണ് ആഗോള വിപണികൾ ഉറ്റുനോക്കുന്ന പ്രധാന ചോദ്യമായി നിൽക്കുന്നത്. […]
Read more

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ കുവൈത്ത് ആറാം സ്ഥാനത്ത്

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ആറാം സ്ഥാനത്ത്. നോർവേയ്ക്കും ഹോങ്കോങ്ങിനും ഒപ്പമാണ് കുവൈത്ത് സ്ഥാനം ഉറപ്പിച്ചത്. 144 രാജ്യങ്ങളിലെ 1.44 ലക്ഷം പേരെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഗാല്ലപ്പ് പുറത്തിറക്കിയ 2025 ലെ ആഗോള സുരക്ഷാ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സിംഗപ്പൂർ പട്ടികയിൽ ഒന്നാം സ്ഥാനവും താജിക്കിസ്ഥാൻ രണ്ടാമതും എത്തിയപ്പോൾ, അറബ് ലോകത്ത് സുരക്ഷാ കാര്യങ്ങളിൽ ഒമാൻ ഒന്നാമതും, അതിനു പിന്നാലെ സൗദി അറേബ്യയും കുവൈത്തും സ്ഥാനമുറപ്പിച്ചു. രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ […]
Read more

നാട്ടിക ജെ.കെ. തീയേറ്ററിന് സമീപം ആളില്ലാത്ത വീട്ടിൽ മോഷണശ്രമം; പ്രതി പിടിയിൽ

തൃശൂർ: നാട്ടിക ജെ.കെ. തീയേറ്ററിന് സമീപമുള്ള ആളില്ലാത്ത വീട്ടിൽ മോഷണശ്രമം നടത്തിയ തമിഴ്നാട് സ്വദേശിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുതാചലം നെയ് വേലി സ്വദേശി വീരമണിയാണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. നാട്ടികയിൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ജോലിക്കാരനായി ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. തൃത്തല്ലൂർ സ്വദേശിയായ അമ്പലത്ത് വീട്ടിൽ നിസാറിന്റെ നാട്ടിക ജെ.കെ. തീയേറ്ററിന് സമീപമുള്ള ഒഴിഞ്ഞു കിടന്ന തറവാട് വീടിന്റെ വാതിൽ കല്ല് കൊണ്ട് പൊളിച്ച് […]
Read more

ഉംറ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധന; റബീഉൽ ആഖിറിൽ എത്തിയത് 1.17 കോടിയിലേറെ പേർ

ജിദ്ദ: വിശുദ്ധ നഗരങ്ങളിലേക്കുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ ഹിജ്‌റ മാസമായ റബീഉൽ ആഖിറിൽ 1.17 കോടിയിലധികം തീർഥാടകർ ഉംറ നിർവഹിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. തീർഥാടകർക്കായി ഒരുക്കിയ ആധുനിക സൗകര്യങ്ങളും മികച്ച സേവനങ്ങളും ഈ റെക്കോർഡ് വർധനയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ സംവിധാനങ്ങൾ വഴി വിസ നടപടിക്രമങ്ങൾ ലളിതമാക്കിയതും സംയോജിത ലോജിസ്റ്റിക് സേവനങ്ങൾ ഉറപ്പാക്കുന്നതും തീർഥാടകരുടെ യാത്ര കൂടുതൽ എളുപ്പവും സുഖപ്രദവുമാക്കിയതായി മന്ത്രാലയം പറഞ്ഞു. ഹറമുകളിലേക്കുള്ള […]
Read more

പ്രവാസിയുടെ വീടിന് തീയിട്ട സംഭവം; പറവൂർ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട്: പട്ടാമ്പി മുതുതലയിൽ വീട്ടിൽ അതിക്രമിച്ച് കയറി തീയിട്ട സംഭവത്തിൽ എറണാകുളം പറവൂർ സ്വദേശി പ്രേംദാസിനെതിരെ കൊപ്പം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വീടുകയറി അതിക്രമം, വധശ്രമം തുടങ്ങി നിരവധി വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രേംദാസ് അപകട നിലതരണം ചെയ്തതായും, ഡോക്ടറുടെ അനുമതി ലഭിച്ചാൽ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. മച്ചിങ്ങതൊടി കിഴക്കേത്തിൽ ഇബ്രാഹിമിന്‍റെ വീടിനാണ് തീയിട്ടത്. ഇബ്രാഹിമിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ഇന്നോവ കാറിനും സ്കൂട്ടറിനും പ്രേംദാസ് തീ വെച്ചതോടെയാണ് തീ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix