Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ചെന്നൈയിൽ യുവതിക്ക് നേരെ ടാക്സി ഡ്രൈവറുടെ ലൈം​ഗികാതിക്രമം

ചെന്നൈ: ചെന്നൈയിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ ലൈം​ഗികാതിക്രമം. സുഹൃത്തിനെ കാണാനായി പോയ യുവതി പുലർച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബുക്ക് ചെയ്ത ബൈക്ക് ടാക്സിയിലായിരുന്നു സംഭവം. പ്രതിയായ ശിവകുമാർ യുവതിയെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോകുന്നതിനിടെ വിജനമായ വഴിയിലൂടെ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് യുവതിയെ വീടിന് സമീപം ഇറക്കിവിട്ട ഇയാൾ സ്ഥലംവിട്ടു. സംഭവം ഭർത്താവിനോട് പറഞ്ഞ യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്നുള്ള പരിശോധനയിൽ ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. […]
Read more

38-ാം വയസില്‍ ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ,

ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യയുടെ മുൻ നായകൻ രോഹിത് ശർമ കരിയറിലെ ആദ്യ സ്ഥാന നേട്ടം സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ഉജ്ജ്വല പ്രകടനമാണ് രോഹിതിനെ കരിയറിലെ ഈ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ അർധസെഞ്ചുറിയും മൂന്നാം മത്സരത്തിൽ അപരാജിത സെഞ്ചുറിയും നേടിയ രോഹിത്, 38-ആം വയസ്സിൽ റാങ്കിംഗിന്റെ മുകളിൽ കയറിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരമായി. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തെത്തിയത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് […]
Read more

മുഖ്യമന്ത്രി സ്റ്റാലിൻ നടത്തിയ നിയമനങ്ങളിൽ അഴിമതി ആരോപിച്ച് ഇഡി

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ ജോലികളിൽ കോഴ ഇടപാട് നടന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഈ വർഷം ഓഗസ്റ്റ് 6ന് വിതരണം ചെയ്ത നിയമന ഉത്തരവുകളുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നത്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഇഡി തമിഴ്‌നാട് പൊലീസിന് കത്ത് അയച്ചു. തമിഴ്‌നാട് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ആൻഡ് വാട്ടർ സപ്ലൈ വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർ, ടൗൺ പ്ലാനിംഗ് ഓഫീസർ തുടങ്ങിയ തസ്തികകളിലെ നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് 25 മുതൽ 35 ലക്ഷം […]
Read more

പിഎം ശ്രീ വിവാദം; സിപിഐയെ വീണ്ടും ചർച്ചക്ക് വിളിച്ച് സിപിഎം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഐയുമായി വീണ്ടും ചർച്ചയ്ക്ക് സിപിഎം മുന്നോട്ടു വന്നു. എങ്കിലും ചർച്ചയിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാത്രമേ തീരുമാനം എടുക്കൂ. വ്യക്തമായ പരിഹാര നിർദേശങ്ങൾ ഇല്ലാതെ ചർച്ചയ്ക്ക് പോകുന്നത് പ്രയോജനമില്ലെന്നതാണ് സിപിഐ നേതാക്കളുടെ നിലപാട്. 2017-ൽ തോമസ് ചാണ്ടി വിഷയത്തിൽ മന്ത്രിസഭയിൽ നിന്നും വിട്ടുനിന്നതിന് ശേഷമാണ് സിപിഐ ഇങ്ങനെ കടുത്ത നിലപാട് എടുക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഐയുടെ ഈ നിലപാട് എൽഡിഎഫ് മുന്നണിയിൽ […]
Read more

മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ആഗ്രഹമുണ്ടെന്ന്‌ ട്രംപ്‌

ന്യൂയോർക്ക്‌: മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2028ൽ വൈസ് പ്രസിഡന്റാകാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് ഭരണഘടനയിലെ 22-ആം ഭേദഗതി പ്രകാരം, ഒരു വ്യക്തിക്ക് രണ്ട് തവണയിൽ കൂടുതൽ പ്രസിഡന്റ് പദവി വഹിക്കാൻ സാധിക്കില്ല. ഭേദഗതി റദ്ദാക്കാൻ ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയുള്ള അംഗീകാരം വേണം. അല്ലെങ്കിൽ, മൂന്നിൽരണ്ട് സംസ്ഥാന നിയമസഭകൾ ചേർന്ന് ഭരണഘടനാ കൺവൻഷൻ വിളിക്കണം. ഈ രണ്ട് സാഹചര്യങ്ങളും നടക്കാൻ സാധ്യതയില്ല. […]
Read more

ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ്

കൊച്ചി: പള്ളുരുത്തി ഹിജാബ് വിവാദത്തിലെ പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ് അറിയിച്ചു. പെൺകുട്ടി പള്ളുരുത്തിയിലെ ഡോൺ പബ്ലിക് സ്കൂളിലാണ് എട്ടാം ക്ലാസിൽ പ്രവേശനം നേടിയത്. “തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ആരും പേടിക്കില്ലെന്ന് ഉറപ്പുള്ള സ്ഥലത്തേക്കാണ് മകൾ എത്തിയത്,” എന്നാണ് പിതാവ് ഫേസ്ബുക്കിൽ കുറിച്ചത്. ഹിജാബ് ധാരണയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളാണ് വിദ്യാർത്ഥിനിയെ മുൻ സ്കൂളിൽ നിന്ന് മാറ്റാൻ കാരണമായത്. വിഷയവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി അടുത്തിടെ തീർപ്പാക്കിയിരുന്നു. വിദ്യാർത്ഥിനി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ […]
Read more

മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്ന്‌ വിവാഹം കഴിച്ചാൽ സംരക്ഷണം നൽകുമെന്ന് ബിജെപി നേതാവ്‌ രാഘവേന്ദ്ര പ്രതാപ്‌ സിങ്

ലഖ്‌നൗ: മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കൾക്ക് ജോലി, സുരക്ഷ, വിവാഹച്ചെലവിനുള്ള സഹായം നൽകുമെന്ന് ഉത്തർപ്രദേശിലെ മുതിർന്ന ബിജെപി നേതാവ് രാഘവേന്ദ്ര പ്രതാപ് സിംഗ്. മുൻ എംഎൽഎ കൂടിയായ സിംഗ് നടത്തിയ ഈ പ്രസ്താവന വ്യാപകമായ വിവാദങ്ങൾക്ക് വഴിവച്ചു. ഭരിക്കുന്നത് യോഗി ആദിത്യനാഥാണെന്നും, ഭയപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സമാജ്‌വാദി പാർട്ടി ഭരിക്കുന്ന കാലഘട്ടമല്ല, ഇപ്പോൾ ഹിന്ദുക്കൾക്ക് സംരക്ഷണം ലഭിക്കുന്ന ഭരണമാണ്, എന്നാണ് സിങിന്റെ വാദം. ദുമരിയാഗഞ്ജിൽ നടന്ന പൊതുപരിപാടിയിലാണ് സിങിന്റെ പ്രസ്താവന. […]
Read more

രോ​ഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം

കൊല്ലം: രോഗിയെ കൊണ്ടുപോകുന്നതിനിടെ ആംബുലൻസിന് നേരെയുണ്ടായ ആക്രമണത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. കൊട്ടിയത്ത് ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. പത്തനാപുരത്ത് നിന്ന് കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുകയായിരുന്നു ആംബുലൻസ്. ഡ്രൈവർ ബിപിനാണ് മർദനത്തിനിരയായത്. ആശുപത്രിയില്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് ഒരുസംഘം ചെറുപ്പക്കാര്‍ ദേശീയപാതയില്‍വെച്ച് ആംബുലന്‍സിന് കുറുകെ വാഹനം നിര്‍ത്തി തടഞ്ഞത്. ഇവര്‍ സഞ്ചരിച്ച വാഹനത്തെ ആംബുലന്‍സ് ഓവര്‍ടേക്ക് ചെയ്ത് ഹോണ്‍ അടിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതികൾ ഡ്രൈവറെ മർദിച്ചതോടൊപ്പം ആംബുലൻസിന്റെ ചില്ലുകൾ അടിച്ചു തകർത്തു. ഡ്രൈവറുടെ […]
Read more

ട്രംപിന്റെ ബ്രസീൽ തീരുവ റദ്ദാക്കി യുഎസ് സെനറ്റ്

വാഷിങ്ടൺ: ബ്രസീലിനെതിരെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവ നീക്കാൻ യുഎസ് സെനറ്റ് തീരുമാനിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 52 അനുകൂലവും 48 എതിർവോട്ടുമായാണ് ബില്ല് പാസായത്. ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബൊൾസനാരോക്കെതിരെ ഭരണ അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചതിൽ പ്രകോപിതനായാണ് ട്രംപ് ബ്രസീലിന് മേൽ അധിക തീരുവ ഏർപ്പെടുത്തിയത്. വോട്ടെടുപ്പിൽ അഞ്ചു റിപ്പബ്ലിക്കൻ സെനറ്റർമാർ ഡെമോക്രാറ്റുകൾക്കൊപ്പം നിന്നു ബില്ലിനെ പിന്തുണച്ചു. കാനഡയടക്കമുള്ള മറ്റു രാജ്യങ്ങൾക്കെതിരായ ട്രംപിന്റെ തീരുവകളും അവസാനിപ്പിക്കുന്നതിനുള്ള […]
Read more

അടിമാലി മണ്ണിടിച്ചിൽ ദുരന്തം; ഭർത്താവ് ജീവൻനഷ്ടപ്പെട്ട സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി

ഇടുക്കി: അടിമാലിയിൽ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ ഇടത് കാൽ മുറിച്ചുമാറ്റി. അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സന്ധ്യ ആലുവയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. തകർന്ന വീട്ടിനുള്ളിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതിനെത്തുടർന്നാണ് പരിക്കുകൾ ഗുരുതരമായത്. അടിമാലി കൂമ്പൻപാറയിലെ ലക്ഷം വീട് പ്രദേശത്താണ് ശനിയാഴ്ച രാത്രി ദുരന്തം നടന്നത്. മണ്ണിടിച്ചിലിൽ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix