Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്രംപിന്റെ ബ്രസീൽ തീരുവ റദ്ദാക്കി യുഎസ് സെനറ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: ബ്രസീലിനെതിരെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവ നീക്കാൻ യുഎസ് സെനറ്റ് തീരുമാനിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 52 അനുകൂലവും 48 എതിർവോട്ടുമായാണ് ബില്ല് പാസായത്. ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബൊൾസനാരോക്കെതിരെ ഭരണ അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചതിൽ പ്രകോപിതനായാണ് ട്രംപ് ബ്രസീലിന് മേൽ അധിക തീരുവ ഏർപ്പെടുത്തിയത്.

വോട്ടെടുപ്പിൽ അഞ്ചു റിപ്പബ്ലിക്കൻ സെനറ്റർമാർ ഡെമോക്രാറ്റുകൾക്കൊപ്പം നിന്നു ബില്ലിനെ പിന്തുണച്ചു. കാനഡയടക്കമുള്ള മറ്റു രാജ്യങ്ങൾക്കെതിരായ ട്രംപിന്റെ തീരുവകളും അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണ നടപടികൾ ഈ ആഴ്ച അവസാനം സെനറ്റിൽ വോട്ടിനിടുമെന്നാണ് പ്രതീക്ഷ.

ബ്രസീലിനെതിരായ തീരുവ നീക്കാനുള്ള ബില്ല് ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി നിയന്ത്രിക്കുന്ന പ്രതിനിധി സഭയിലേക്ക് കടക്കും. അവിടെ ഇത് തള്ളപ്പെടാനാണ് സാധ്യത. ബില്ലിനെ എതിർക്കാൻ പാർട്ടി അംഗങ്ങൾക്കെതിരെ കർശന നിർദേശം നൽകിയിരിക്കുകയാണ് റിപ്പബ്ലിക്കൻ നേതാക്കൾ. എന്നാൽ പ്രതിനിധി സഭയിലും ബില്ല് പാസാകുന്ന പക്ഷം, അത് ട്രംപിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും.

Tags :

Recent News

Advertisement
WhiteswanTV Footer