Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പ്രണയം നടിച്ച് പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ

കൊച്ചി: പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ അജിത്തിനെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്ഥാപനത്തിൽ മാനേജറായി ജോലി ചെയ്തിരുന്ന ഇയാൾ സ്ത്രീകളെ ബ്ലാക്ക്മെയിൽ ചെയ്ത് പണം ആവശ്യപ്പെടുന്നതായിരുന്നു രീതി എന്നാണ് പൊലീസ് അറിയിച്ചത്. സ്ഥാപനത്തിൽ ട്രെയിനിയായി ജോലി ചെയ്തിരുന്ന പെൺകുട്ടിയുടെ പരാതിയിലാണ് ഇയാൾ കുടുങ്ങിയത്. പണം നൽകിയില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്. പിടികൂടിയ അജിത്തിന്റെ മൊബൈൽ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ […]
Read more

വണ്ടൂരിൽ കാറുടമയെ വഞ്ചിച്ച് പണം തട്ടിയ മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: വാടകയ്‌ക്കെടുത്ത കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയെന്ന പേരിൽ കാറുടമയെ വഞ്ചിച്ച് പണം തട്ടിയെടുത്ത യുവാക്കൾ പിടിയിൽ. കറുത്തേനി തട്ടാൻകുന്ന് സ്വദേശി ആലുങ്ങൾ അബ്ദുൽ വാഹിദ്, കൂരാട് തെക്കുംപുറം സ്വദേശി മരുതത്ത് അബ്ദുൽ ലത്തീഫ്, വണ്ടൂർ കരുണാലയപടി സ്വദേശി പൂലാടൻ അഫ്‌സൽ എന്നിവരാണ് വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പരാതിക്കാരൻ കാളികാവ് സ്വദേശിയാണ്. ഒക്ടോബർ 22-ന് ലത്തീഫ് അദ്ദേഹത്തിന്റെ കാർ വാടകയ്‌ക്കെടുത്തിരുന്നു. കാർ തിരികെ നൽകേണ്ടിയിരുന്ന ദിവസം വാഹിദ് പരാതിക്കാരനെ വിളിച്ച് ‘കാർ […]
Read more

ഭക്ഷ്യവകുപ്പ് വിളിച്ച യോഗം മാറ്റിവെച്ച് മുഖ്യമന്ത്രി

എറണാകുളം: എറണാകുളത്ത് ഭക്ഷ്യവകുപ്പ് വിളിച്ച നെല്ലുസംഭരണ യോഗം മുഖ്യമന്ത്രി മാറ്റിവെച്ചു. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു യോഗം നടക്കേണ്ടത്. കൃഷി, സിവിൽ സപ്ലൈസ്, ധനകാര്യം, വൈദ്യുതി വകുപ്പുകളിലെ സിപിഐ മന്ത്രിമാരടക്കം നിരവധി മന്ത്രിമാർ യോഗത്തിനെത്തിയിരുന്നു. എന്നാൽ മില്ലുടമകൾ എത്താതിരുന്നതിനാൽ മുഖ്യമന്ത്രി യോഗം മാറ്റിവെക്കുകയായിരുന്നു. മുഖ്യമന്ത്രി നാളെ വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരത്ത് യോഗം വിളിക്കുമെന്ന് സിപിഐ മന്ത്രിമാരടക്കം പങ്കെടുത്തവരെ അറിയിച്ചു. നാളത്തെ മന്ത്രിസഭാ യോഗത്തിനുശേഷമായിരിക്കും ഈ ചർച്ച നടക്കുക. പിഎം ശ്രീ പദ്ധതിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിപിഐ മന്ത്രിസഭാ […]
Read more

വയനാട്ടിൽ കെട്ടിടത്തിന് മുകളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

കൽപ്പറ്റ: വയനാട് കമ്പളക്കാട് കെട്ടിടത്തിന് മുകളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയുടേതാണെന്നാണ് പ്രാഥമിക നിഗമനം. കമ്പളക്കാട് ഒന്നാം മൈൽ പ്രദേശത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ടെറസിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതശരീരത്തിന്റെ രണ്ടുകാലുകളും വയർ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ് കണ്ടെത്തിയത്. സ്ഥലത്ത് പെട്രോൾ കുപ്പി, ബാഗ്, മദ്യക്കുപ്പി തുടങ്ങിയവയും കണ്ടെത്തി. ആത്മഹത്യയാകാമെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുമെന്ന് […]
Read more

മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു

എറണാകുളം: വടക്കൻ പറവൂറിൽ മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു. വെടിമറ സ്വദേശി കോമളമാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവസമയത്ത് അമ്മയെ രക്ഷിക്കാൻ ശ്രമിച്ച മകൻ ഷിബുവിനെയും ഉണ്ണികൃഷ്ണൻ മർദിച്ചു. ഷിബു ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥിരം മദ്യപാനിയായ ഉണ്ണികൃഷ്ണൻ ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. ഇന്നലെ വൈകുന്നേരം മദ്യപിച്ചെത്തിയ ഉണ്ണികൃഷ്ണൻ കോമളവുമായി വഴക്കുണ്ടാക്കി തലക്ക് ശക്തിയായി അടിക്കുകയും ചെയ്തു. പരിക്കേറ്റ് അബോധാവസ്ഥയിലായ കോമളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കഴിഞ്ഞ വർഷം സമാനമായ സംഭവത്തിൽ ഭാര്യയെ […]
Read more

വിതുരയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മകന്റെ മരണത്തിൽ മനോവിഷമത്തിലായിരുന്ന വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിതുര ആനപ്പെട്ടി ഹരിവിലാസം സ്വദേശി ദിവ്യയാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കിണറ്റിൽ എന്തോ വീണുവെന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയെങ്കിലും ആരെയും കാണാനായില്ല. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. എസ്. ഹരിയുടെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് കിണറ്റിൽ ഇറങ്ങി നടത്തിയ പരിശോധനയിൽ […]
Read more

സ്വർണ്ണ പാളി വിവാദം; ദേവസ്വം ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ഉദ്യോഗസ്ഥരോട് കടുത്ത നിലപാട് സ്വീകരിച്ച് പ്രത്യേക അന്വേഷണസംഘം. ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഐടി മുന്നറിയിപ്പ് നൽകി. ഇനി സാവകാശം നൽകാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 1999-ൽ വിജയ് മല്യയുടെ നേതൃത്വത്തിൽ നടന്ന സ്വർണ പൊതിക്കൽ സംബന്ധിച്ച രേഖകൾ അടക്കം ഉടൻ സമർപ്പിക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. ശബരിമലയുടെ മരാമത്ത് സംബന്ധമായ രേഖകളും അന്വേഷണത്തിന് അനിവാര്യമാണെന്നും എസ്ഐടി വ്യക്തമാക്കി. അതേസമയം, ശബരിമല സ്വർണക്കവർച്ച കേസിൽ റിമാൻഡിലുള്ള ദേവസ്വം […]
Read more

പിഎം ശ്രീ വിവാദം; എൽഡിഎഫിൽ പ്രതിസന്ധി മൂർച്ഛിക്കുന്നു

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ ചൊല്ലിയുള്ള എൽഡിഎഫിലെ പ്രതിസന്ധി തുടർന്നുകൊണ്ടിരിക്കുന്നു. പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന് ഉറച്ച നിലപാടിൽ സിപിഐ തുടരുമ്പോൾ, സിപിഎം അതിനെ അനാവശ്യമായ രാഷ്ട്രീയ വിവാദമായി കാണുന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും മറ്റ് പത്രങ്ങളിലും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ ലേഖനം ഇന്ന് പ്രസിദ്ധീകരിച്ചു. കുട്ടികളുടെ പക്ഷത്ത് എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മന്ത്രി, പിഎം ശ്രീ പദ്ധതിയിലുണ്ടായാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നും മതനിരപേക്ഷത ഉറപ്പാക്കുമെന്നും വ്യക്തമാക്കി. പദ്ധതിയെ കുറിച്ച് തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നും കരിക്കുലത്തിൽ […]
Read more

സംസ്ഥാനത്ത് കനത്ത മഴ; തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മോൻതാ ചുഴലിക്കാറ്റ് നീങ്ങിയാൽ മഴയുടെ തീവ്രത കുറയുമെന്ന് അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റോടെയും ഇടിയോടെയും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. അതേസമയം, കേരളാ തീരത്ത് മത്സ്യബന്ധന വിലക്ക് തുടരുന്നു. തൃശൂരിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ […]
Read more

വാഹനാപകടത്തിൽ ഡിവൈഎസ്പി ബൈജു പൗലോസിന് പരിക്ക്

തൃശൂർ: വാഹനാപകടത്തിൽ ഡിവൈഎസ്പി ബൈജു പൗലോസിന് പരിക്ക്. കുട്ടനെല്ലൂരിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പൊലീസ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അപകടത്തിൽ ബൈജു പൗലോസിന്റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് വിവരം. പരിക്കേറ്റ ഇരുവരെയും ഉടൻ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പി ബൈജു പൗലോസ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix