Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

മധ്യപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ കട്നിയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബിജെപി കട്നി പിച്ചഡ മോർച്ച മണ്ഡൽ പ്രസിഡന്റായ നീലു രാജക് ആണ് മരിച്ചത്. മോട്ടോർസൈക്കിളിൽ എത്തിയ രണ്ടുപേർ രാജകിന് നേരെ വെടിയുതിർക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. വെടിയേറ്റ രാജ്ക് റോഡിൽ കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതികളായി പ്രിൻസ് , അക്രം ഖാൻ എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിന് പിന്നാലെ രാജകിന്റെ കുടുംബാംഗങ്ങളും അനുയായികളും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് […]
Read more

ഗാസയിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ബെഞ്ചമിൻ നെതന്യാഹു

ഗാസ: ഹമാസ് കൈമാറിയ ബന്ദികളുടെ മൃതദേഹങ്ങളെ ചൊല്ലിയ തർക്കത്തെ തുടര്‍ന്ന് ഗാസയില്‍ വീണ്ടും ആക്രമണം നടത്താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു. ഹമാസ് ഇന്നലെ കൈമാറിയ മൃതദേഹം, രണ്ട് വര്‍ഷം മുന്‍പ് കൈമാറിയ ബന്ദിയുടെ അവശിഷ്ടങ്ങളാണ് എന്നാണ് ഇസ്രായേലിന്റെ ആരോപണം. കസ്റ്റഡിയില്‍ ഉണ്ടായിരുന്ന മൃതദേഹം കൃത്രിമമായി കുഴിച്ചുമൂടി പിന്നീട് പുറത്തെടുത്തു തങ്ങളെ തെറ്റിദ്ധരിപ്പിച്ചതെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കിയത്. ഇതിലൂടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കാലതാമസം വരുത്താനാണ് ഹമാസ് ശ്രമിച്ചതെന്നും അവര്‍ ആരോപിച്ചു. ഇതിനെത്തുടര്‍ന്നാണ് ഗാസയില്‍ സൈനിക നടപടി തുടരാന്‍ […]
Read more

പിഎം ശ്രീ വിവാദം; ഇന്ന് യുഡിഎസ്എഫ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളസർക്കാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് ഇന്ന് യു.ഡി.എസ്.എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെ.എസ്‌.യു, എം.എസ്.എഫ് എന്നീ വിദ്യാർത്ഥി സംഘടനകളാണ് സംയുക്തമായി ബന്ദിന് ആഹ്വാനം ചെയ്തത്. യൂണിവേഴ്സിറ്റി പരീക്ഷകളും പൊതു പരീക്ഷകളും ബന്ദിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു. പി.എം. ശ്രീ പദ്ധതിക്കെതിരെ ഏകോപിതമായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സമരം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടക്കും. ഇതിന് പുറമെ, ഒക്ടോബർ 31-ന് ദേശീയപാത ഉപരോധവും യു.ഡി.എസ്.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.
Read more

കെനിയയിൽ വിനോദസഞ്ചാര വിമാനം തകർന്നു വീണ് 12 പേർ മരിച്ചു

ക്വാലെ: കെനിയയിലെ തീരദേശ മേഖലയായ ക്വാലെയിൽ ചൊവ്വാഴ്ച പുലർച്ചെ വിനോദസഞ്ചാര വിമാനം തകർന്നുവീണ് 12 പേർ മരിച്ചു. മാസായി മാര നാഷണൽ റിസർവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.12 പേർക്ക് കയറാവുന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. ഡയാനി എയർസ്ട്രിപ്പിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള കുന്നും വനപ്രദേശവും ചേർന്നിടത്താണ് വിമാനം തകർന്നുവീണത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ക്വാലെ കൗണ്ടി കമ്മീഷണർ സ്റ്റീഫൻ ഒറിൻഡെ അറിയിച്ചു.അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കെനിയ സിവിൽ ഏവിയേഷൻ […]
Read more

പിഎം ശ്രീവിവാദം; നാളത്തെ മന്ത്രിസഭ യോ​ഗത്തിൽ സിപിഐ പങ്കെടുക്കില്ല

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ ചൊല്ലിയ തർക്കത്തിൽ സിപിഐ നിലപാട് കടുപ്പിച്ചു. നാളെ മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ലെന്ന് പാർട്ടി വ്യക്തമാക്കി. ഓൺലൈനായി ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. തർക്കം പരിഹരിക്കാൻ എം.എ. ബേബി ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകളിൽ പറഞ്ഞത് തന്നെയാണ് ബേബിയും ആവർത്തിച്ചതെന്ന് ബിനോയ് വിശ്വം പാർട്ടി സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്തു. പദ്ധതി നടപ്പാക്കുന്നതിലെ മന്ദഗതിയും മന്ത്രിസഭയിലെ സബ് കമ്മിറ്റിയുടെ സമീപനവുമാണ് സിപിഐ ചൂണ്ടിക്കാട്ടിയത്. ഇത് […]
Read more

മോൻത ചുഴലിക്കാറ്റ്; 32 വിമാന സർവീസുകൾ റദ്ദാക്കി

അമരാവതി: അതിശക്തമായ ‘മോൻത’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വിശാഖപട്ടണം വിമാനത്താവളത്തിലെ 32 വിമാന സർവീസുകൾ റദ്ദാക്കി. ഇതിനകം രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ തിങ്കളാഴ്ച തന്നെ റദ്ദാക്കിയിരുന്നു. ആഭ്യന്തര, അന്തർദേശീയ സർവീസുകളും ചൊവ്വാഴ്ച റദ്ദാക്കിയതായി വിമാനത്താവള ഡയറക്ടർ എൻ. പുരുഷോത്തം അറിയിച്ചു. തിങ്കളാഴ്ച 30 വിമാനങ്ങൾ സാധാരണ സർവീസ് നടത്തിയിരുന്നെങ്കിലും ചുഴലിക്കാറ്റ് ശക്തമായതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി എല്ലാം നിർത്തിവെച്ചു. വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. വിജയവാഡ വിമാനത്താവളത്തിലും 16 സർവീസുകൾ ഇന്ന് റദ്ദാക്കി. […]
Read more

സ്വർണ്ണ പാളി വിവാദം; മുരാരി ബാബു 4 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുരാരി ബാബുവിനെയും ഉണ്ണികൃഷ്ണൻ പോട്ടിയെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാത്ത ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഐടി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനുള്ള സാധ്യത ഉണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.
Read more

പുത്തനത്താണിയിൽ ലാപ്‌ടോപ്പും സ്കാനറും മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: പുത്തനത്താണിയിൽ ലാപ്‌ടോപ്പും സ്കാനറും മോഷ്ടിച്ച രണ്ടുപേരെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആതവനാട് അമ്പലപ്പാറ സ്വദേശി ഷനൂപ്, കാരത്തൂർ കൊടക്കൽ സ്വദേശി ഉമ്മർ ഫാരിസ് എന്നിവരാണ് പിടിയിലായത്. കോട്ടക്കൽ സ്വദേശിയായ പരാതിക്കാരൻ പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം നടന്നത്. ആ സമയത്ത് ബൈക്കില്‍ വെച്ചിരുന്ന സ്‌കാനറും ലാപ്‌ടോപ്പുമെടുത്ത് മോഷ്ടാക്കള്‍ കടന്നു കളയുകയായിരുന്നു.ഉടൻ തന്നെ പരാതിക്കാരൻ പൊലീസിൽ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതികളെ തിരൂരിൽ നിന്ന് പിടികൂടി. പ്രതികൾക്കെതിരെ വിവിധ […]
Read more

ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: ഥാർ ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. പള്ളിക്കൽ ബസാർ സ്വദേശി ധനഞ്ജയ് ആണ് മരിച്ചത്. എയർപോർട്ട് റോഡിലെ തോട്ടശ്ശേരി മല്ലപ്പടിയിലാണ് അപകടം ഉണ്ടായത്. കൊണ്ടോട്ടി എയർപോർട്ട് സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്. യാത്ര ചെയ്ത ഥാർ ജീപ്പ് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ധനഞ്ജയ്, ഹാഷിം, ഷമീം, ഫഹദ്, ആദർശ് എന്നിവരെ നാട്ടുകാർ ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ധനഞ്ജയ് ആശുപത്രിയിൽ […]
Read more

ബംഗളൂരുവിൽ നിന്ന് ലഹരി കടത്തിയ നഴ്‌സിങ് വിദ്യാർത്ഥി അറസ്റ്റിൽ

തിരുവനന്തപുരം: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ സംഘത്തിലെ മുഖ്യപ്രതിയായ നഴ്‌സിങ് വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം അങ്കമാലി കാര്യംപറമ്പ് സ്വദേശി ഡെന്നി ജോസ് ആണ് ബംഗളൂരുവിലെ ഷംപുരയിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ 9-ന് ബംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി എത്തിയ നെയ്യാറ്റിൻകര വെൺപകൽ സ്വദേശി ശ്യാമിനെ പൊലീസ് പിടികൂടിയിരുന്നു. ശ്യാമിന്റെ മൊഴിയിൽ നിന്നാണ് ഡെന്നി ജോസിന്റെ പങ്ക് പുറത്തായത്. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ എടുത്ത ശേഷം ഇയാളുമായി ബംഗളൂരുവിലെത്തി നടത്തിയ അന്വേഷണത്തിലാണ് ടെന്നി ജോസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix